യുകെ - ഇന്ത്യ ബന്ധം ഇപ്പോഴത്തേത് പോലെ മുൻപ് എങ്ങും മികച്ചതായിട്ടില്ല; ബോറിസ് ജോൺസൺ
ന്യൂഡെൽഹി: യുകെ - ഇന്ത്യ ബന്ധത്തിൽ ഇപ്പോഴത്തേത് പോലെ കാര്യങ്ങൾ മുൻപ് എങ്ങും മികച്ചതായിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇരു രാജ്യങ്ങൾക്കും ഈ ഇന്ത്യാ സന്ദർശനം വളരെ ശുഭകരമായ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു സംസാരിക്കവെയാണ് ജോൺസൺ ഇക്കാര്യങ്ങൾ കൂട്ടിച്ചേർത്തത്.
"ഇത്രയും സന്തോഷകരമായ സ്വീകരണം ഞാൻ കണ്ടിട്ടില്ല. ലോകത്ത് ഒരിടത്തും എനിക്ക് അത് ലഭിക്കില്ല," അദ്ദേഹം പറഞ്ഞു. ഇൻഡോ-പസഫിക്കിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും. സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിനും. യുകെയുടെയും ഇന്ത്യയുടെയും പ്രതിരോധം, നയതന്ത്രം, സാമ്പത്തിക പങ്കാളിത്തം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ നടത്തുന്നതിനും ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനം ചാർട്ട് ചെയ്തിട്ടുള്ള അദ്ദേഹം ഇന്നലെ രാവിലെ അഹമ്മ ദാബാദിൽ എത്തിയിരുന്നു. ഗുജറാത്തിലെ വിവിധ പരിപാടികൾക്ക് ശേഷം രാത്രിയോടെ ഡൽ ഹിയിലേക്ക് മടങ്ങി.

കര, കടൽ, വായു, ബഹിരാകാശം, സൈബർ എന്നീ അഞ്ച് ഡൊമെയ്‌നുകളിലുടനീളമുള്ള അടുത്ത തലമുറ പ്രതിരോധവും സുരക്ഷാ സഹകരണവും ജോൺസൺ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോ-പസഫിക്കിൽ പുതിയ ഫൈറ്റർ ജെറ്റ് സാങ്കേതികവിദ്യ, ഹെലികോപ്റ്ററുകൾ, കടലിനടിയിലെ യുദ്ധമേഖലയിലെ സഹകരണം എന്നിവ ഉൾപ്പെടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് യുകെ ഇന്ത്യയുമായി പ്രവർത്തിക്കും. ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജവുമായി ബന്ധപ്പെട്ട പുതിയ സഹകരണവും പ്രധാനമന്ത്രി ചർച്ച ചെയ്യുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
യുകെയിലെയും ഇന്ത്യയിലെയും സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് മുതൽ ആരോഗ്യം വരെയുള്ള മേഖലകളിൽ. 1 ബില്യൺ പൗണ്ടിലധികം പുതിയ നിക്ഷേപങ്ങളും കയറ്റുമതി ഇടപാടുകളുടെയും കാര്യത്തിൽ ഇന്ന് സ്ഥിരീകരണം ഉണ്ടാകും. ഇത് യുകെയിലുടനീളം ഏകദേശം 11,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ ഇരു രാജ്യങ്ങളും ഗ്രീൻ ഹൈഡ്രജനെ ത്വരിതപ്പെടുത്തുന്നതിന് ഒരു വെർച്വൽ ഹൈഡ്രജൻ സയൻസ് ആൻഡ് ഇന്നൊവേഷൻ ഹബ് ആരംഭിക്കുന്നതിനെ കുറിച്ചും ചർച്ചകൾ ഉണ്ടായേക്കാം.
Recommended Video
ഇന്ത്യയുമായുള്ള കരാർ യുകെയുടെ മൊത്തം വ്യാപാരം 28 ബില്യൺ വരെ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഈ വർഷം ആദ്യം ആരംഭിച്ച സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ചർച്ചകളിൽ പുരോഗതി കൈവരിക്കാൻ പ്രധാനമന്ത്രി ജോൺസൺ ഈ സന്ദർശനം ഉപയോഗിക്കുമെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിൽ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് സമ്മതിച്ചിരുന്നു. 530 ദശലക്ഷം പൗണ്ടിലധികം നിക്ഷേപം അന്ന് പ്രഖ്യാപിച്ചിരുന്നു. അതേ സമയം പ്രധാനമന്ത്രിക്ക് പുറമെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും യുകെ പ്രധാനമന്ത്രി ചർച്ച നടത്തും.












Click it and Unblock the Notifications