അച്ഛന്‍ വഴക്ക് പറഞ്ഞതിന് യുട്യൂബറായ പെണ്‍കുട്ടി നാടുവിട്ടു; ലൈവ്സ്ട്രീം ചെയ്ത് മാതാപിതാക്കള്‍
The YouTuber girl left the house because her father scilded her;here is how they foun her
അച്ഛന്‍ ശകാരിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യൂട്യൂബറായ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. വളരെ പണിപ്പെട്ടാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ചയാണ് പെണ്‍കുട്ടി വീട് വിട്ടുപോയത്. അത്യവശ്യം പോപ്പുലര്‍ ആണ് പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ യൂട്യൂബും.
മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നിന്നുള്ള പ്രശസ്ത യൂട്യൂബര്‍, പിതാവ് ശകാരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് ഓടിപ്പോയതിനെ ശനിയാഴ്ച മധ്യപ്രദേശിലെ ഇറ്റാര്‍സി സ്റ്റേഷനില്‍ ട്രെയിന്‍ കോച്ചില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ മാതാപിതാക്കള്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു. മകളെ കണ്ടെത്തിയെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്കുള്ള യാത്രയും ഇവര്‍ ലൈവ് സ്ട്രീം ചെയ്തു.

പതിനാറുകാരിയായ പെൺകുട്ടിയാണ് അച്ഛൻ വഴക്ക് പറഞ്ഞെന്ന് പറഞ്ഞ് വീട്ടിൽ നിന്നു പോയത്. 'ബിന്ദാസ് കാവ്യ' എന്ന യൂട്യൂബ് ചാനലുണ്ട് കുട്ടിക്ക്. 44 ലക്ഷത്തിലധികം വരിക്കാരുള്ള ചാനൽ കൈകാര്യം ചെയ്യുന്നത് പെൺകുട്ടിയുെടെ അമ്മയാണ്. അച്ഛൻ വഴക്ക് പറഞ്ഞതിനെ തുടർന്ന് പെൺകുട്ടി അസ്വസ്ഥയായിരുന്നു.

വെള്ളിയാഴ്ച ആണ് കുട്ടിയെ കാണാതായത്. ഒരു ദിവസത്തിന് ശേഷം ഒരു യൂട്യൂബ് ലൈവിൽ, പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കാഴ്ചക്കാരോട് അഭ്യർത്ഥിച്ചു. "ഇന്നലെ രാത്രി മുതൽ ഞങ്ങൾ അവളെ തിരയുന്നു... ഞങ്ങൾ എഫ്‌ഐആർ ഫയൽ ചെയ്തു.
ഇവിടെ എന്തും പെര്‍ഫെക്ടാ...മുല്ലപ്പൂ ചൂടി ദാവണയില്‍ ലക്ഷ്മി നക്ഷത്ര; സാരിയിലെക്കാള്‍ സുന്ദരി എന്ന് ആരാധകര്‍

ആരെങ്കിലും അവളെ കണ്ടാൽ ഞങ്ങളെ അറിയിക്കൂ," അവളുടെ അച്ഛൻ കരഞ്ഞുകൊണ്ട് പറഞ്ഞു, അദ്ദേഗത്തിന്റെ ഭാര്യ അടുത്ത് കാറിൽ ഉണ്ടായിരുന്നു. ബിൻദാസ് കാവ്യ ചാനലിൽ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ 38 ലക്ഷം പേർ കണ്ടു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുടുംബം ഔറംഗബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി, തുടർന്ന് അവളുടെ ഫോട്ടോ ഇറ്റാർസിയിലെ ഗവൺമെന്റ് റെയിൽവേ പോലീസിന് (ജിആർപി) അയച്ചു.

ഔറംഗബാദിലെ ചയോനി പോലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടിയെ കാണാതായ വിവരം ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര ജില്ലയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ഇറ്റാർസി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ട്രെയിനുകളിൽ ജിആർപി പരിശോധന ശക്തമാക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഭുസാവലിൽ നിന്ന് കുശിനഗർ എക്‌സ്പ്രസിലെ സ്ലീപ്പർ കോച്ചിൽ റെയിൽവേ പോലീസ് കുട്ടിയെ കണ്ടെത്തി. ജിആർപി ടിഐ തണ്ടിയ ഔറംഗബാദ് പോലീസിനെയും കുട്ടിയുടെ മാതാപിതാക്കളെയും വിവരമറിയിച്ചു.
അഴകും ആരോഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ












Click it and Unblock the Notifications