കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതരെ അവഗണിച്ചു, നാലു വര്‍ഷം ഒന്നും ചെയ്തില്ല, മോദിക്ക് സ്വന്തം പാര്‍ട്ടി എംപിയുടെ കത്ത്!!

നരേന്ദ്ര മോദിക്ക് പാര്‍ട്ടി എംപിയുടെ കത്ത്

Google Oneindia Malayalam News

ലഖ്‌നൗ: ബിജെപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമതപക്ഷം ശക്തിപ്പെടുന്നതായി സൂചന. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് എംപി യശ്വന്ത് സിംഗ് പ്രധാനമന്ത്രിക്കയച്ച കത്താണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ദളിതര്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നും ചെയ്തില്ലെന്നാണ് യശ്വന്ത് സിംഗ് ആരോപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ നഗിനയില്‍ നിന്നുള്ള എംപിയാണ് യശ്വന്ത് സിംഗ്. കഴിഞ്ഞ 4 വര്‍ഷമായി രാജ്യത്തെ 30 കോടി ദളിതരെ മോദി അവഗണിക്കുകയായിരുന്നുവെന്ന് എംപി കത്തില്‍ ആരോപിക്കുന്നുണ്ട്.

മോദിക്കെതിരെ കീരിയും പാമ്പും വരെ ഒന്നായി!! പ്രതിപക്ഷ ഐക്യത്തെ കളിയാക്കി അമിത് ഷാ!!മോദിക്കെതിരെ കീരിയും പാമ്പും വരെ ഒന്നായി!! പ്രതിപക്ഷ ഐക്യത്തെ കളിയാക്കി അമിത് ഷാ!!

1

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദി സര്‍ക്കാരിനെ സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ തന്നെ സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് സൂചന. താനൊരു ദളിത് എംപിയായിട്ടും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. സംവരണം കൊണ്ട് എംപി ആയ വ്യക്തിയാണ് താനെന്നും യശ്വന്ത് പറയുന്നു. പ്രധാനമന്ത്രിക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കൊണ്ടുള്ള കത്ത് ലഭിച്ചത് വലിയ ചര്‍ച്ചയായിട്ടുണ്ട്. അതോടൊപ്പം 38ാം സ്ഥാപക ദിനത്തിലാണ് ഈ കത്ത് ലഭിച്ചതെന്നതും ബിജെപിയെ ആശങ്കപ്പെടുത്തുന്നു.

2

ഇത് മൂന്നാമത്തെ എംപിയാണ് ദളിതുകള്‍ക്കെതിരെ ബിജെപിയുടെ സമീപനം ശരിയല്ല എന്ന ആരോപണം ഉന്നയിക്കുന്നത്. നേരത്തെ ഇറ്റാവയില്‍ നിന്നുള്ള ദളിത് എംപി അശോക് ദോഹ്‌റെയും ഇത്തരത്തില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. എപ്രില്‍ രണ്ടിന് ദളിതുകള്‍ നടത്തിയ ഭാരത ബന്ദിനെതിരെ പോലീസ് ക്രൂരമായ അതിക്രമങ്ങളാണ് കാണിച്ചതെന്ന് ദോഹ്‌റെ വിമര്‍ശിച്ചിരുന്നു. ദളിത് യുവാക്കളെ വീടുകളില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുവന്ന തല്ലിച്ചതച്ചതായും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. വ്യാജമായി ഉണ്ടാക്കിയ കേസുകളും ഇവര്‍ക്കെതിരെയുണ്ട്. ഇതില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ദോഹ്‌റെ പറഞ്ഞിരുന്നു. അതിന് മുന്‍പ് ബെഹ്‌റെച്ചിലെ ദളിത് എംപിയായ സാവിത്രി ഭായ് ഫൂലെയും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഞാൻ ഹിന്ദു വൈഷ്ണവനാണ് ജൈനനല്ല: സിദ്ധരാമയ്യയ്ക്ക് അമിത് ഷായുടെ മറുപടി, വാഗ്വാദങ്ങള്‍ക്ക് അന്ത്യമില്ലഞാൻ ഹിന്ദു വൈഷ്ണവനാണ് ജൈനനല്ല: സിദ്ധരാമയ്യയ്ക്ക് അമിത് ഷായുടെ മറുപടി, വാഗ്വാദങ്ങള്‍ക്ക് അന്ത്യമില്ല

ഫേസ്ബുക്ക് പുതിയ വിവാദത്തിൽ.. സുക്കർബർഗ് അയച്ച മെസ്സേജുകൾ അപ്രത്യക്ഷം.. സുരക്ഷയുടെ ഭാഗമെന്ന് വാദംഫേസ്ബുക്ക് പുതിയ വിവാദത്തിൽ.. സുക്കർബർഗ് അയച്ച മെസ്സേജുകൾ അപ്രത്യക്ഷം.. സുരക്ഷയുടെ ഭാഗമെന്ന് വാദം

English summary
third BJP MP from UP writes letter to PM on dalit atrocities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X