ഒറ്റ സിറിഞ്ചില്‍ 30 കുട്ടികള്‍ക്ക് വാക്‌സിൻ; എന്ത് തെറ്റെന്ന് നഴ്‌സിന്റെ ചോദ്യം
മധ്യപ്രദേശ്: ഒറ്റ സിറിഞ്ചും ഒരു സൂചിയും കൊണ്ട് മധ്യപ്രദേശില്‍ 30 കുട്ടികള്‍ക്ക് വാക്‌സിനെടുത്ത് നഴ്‌സ്. സാഗര്‍ ജില്ലയിലെ ജെയിന്‍ പബ്ലിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൂട്ടികള്‍ക്കാണ് നഴ്‌സ് ജിതേന്ദ്ര കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വാക്‌സിനെടുത്തത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ രക്ഷിതാക്കൾ ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ തന്റെ തെറ്റല്ലെന്നും വകുപ്പ് മേധാവി ഒരു സിറിഞ്ച് മാത്രം അയക്കുകയും അത് ഉപയോഗിച്ച് വാകിസിനെടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ജിതേന്ദ്ര പ്രതികരിച്ചു.
'ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ എന്ന് തനിക്കറിയാമായിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥരോട് ചോദിച്ചതുമാണ്. പക്ഷെ വീണ്ടും ഉപയോഗിച്ചോളൂവെന്നാണ് മറുപടി ലഭിച്ചത്'. ഇത് എങ്ങനെ എന്റെ തെറ്റാവുമെന്നും ജിതേന്ദ്ര ചോദിച്ചു.സംഭവത്തില്‍ സ്കൂളിനെതിരെ കടുത്ത പ്രതിഷേധമാണ് രക്ഷിതാക്കള്‍ ഉയര്‍ത്തിയത്. കുട്ടികൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ആരാണ് ഉത്തരവാദികൾ? അതിന്‍റെ ഉത്തരവാദിത്തം സ്കൂളോ ആരോഗ്യ വകുപ്പോ ഏറ്റെടുക്കുമോ എന്നും രക്ഷിതാക്കള്‍ ചോദിച്ചു.

ഒരു സമയം, ഒരു സിറിഞ്ച്, ഒരു സൂചിയെന്ന കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച ജിതേന്ദ്രയ്‌ക്കെതിരേ സാഗര്‍ ജില്ലാ ഭരണകൂടം കേസെടുക്കാന്‍ ഉത്തരവിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിന്റെ ജില്ലാ ചുമതലയുള്ള ഉദ്യോഗസ്ഥനായ ഡോ.രാകഷ് റോഷനെതിരേ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.സംഭവം വിവാദമായതോടെ ജില്ലാ മെഡിക്കല്‍ ഓഫീസറോട് അടിയന്തര പരിശോധനയ്ക്കും ജില്ലാ കളക്ടറുടെ ചുമതലയുള്ള ഷിദിജി സിംഗാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ജിതേന്ദ്രയെ കണ്ടെത്താനായില്ല. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആണ്.












Click it and Unblock the Notifications