റോഡില്‍വെച്ച് കടന്നുപിടിച്ചു, മുഖത്ത് കടിച്ച് രക്ഷപ്പെട്ട് 17കാരി, മുറിപ്പാട് നോക്കി പ്രതിയെ കുടുക്കി പോലീസ്
മുംബൈ:പെൺകുട്ടിയെ പൊതുസ്ഥലത്തുവച്ചു കടന്നുപിടിച്ചയാൾ അറസ്റ്റിൽ. രക്ഷപ്പെടാനായി പെൺകുട്ടി ഇയാളുടെ മുഖത്ത് കടിച്ചപ്പോഴുണ്ടായ മുറിപ്പാടാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. മഹാരാഷ്ട്രയിലെ താനെയിൽ പതിനേഴുകാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ദിനേഷ് ഗൗഡ് (33) ആണ് പോലീസ് അറസ്റ്റ് ചെയതത്.
ഓഗസ്റ്റ് 11നാണ് സംഭവം നടന്നത്. ഘോഡ്ബന്ദർ റോഡിലെ ആകാശപാതയിലൂടെ നടക്കുന്നതിനിടെയാണ് ആക്രമണമം ഉണ്ടായത്. പിന്നിലൂടെയെത്തിയ ദിനേഷ് പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഇയാളുടെ മുഖത്ത് കടിച്ച പെണ്‍കുട്ടി പ്രതിയെ തള്ളിമാറ്റി ഓടി. തുടര്‍ന്ന് സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി സംഭവത്തില്‍ പരാതി നൽകി.

വാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ സ്ത്രീസുരക്ഷ സംബന്ധിച്ച് നിരവധിപ്പേർ ആശങ്ക പങ്കുവച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. എന്നാല്‍ മുഖത്തെ മുറിപ്പാട് മാത്രമായിരുന്നു ഏക തെളിവെന്ന് വർത്തക് നഗർ ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ നിലേഷ് സോനവാനെ പറഞ്ഞു.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോലീസ് തിരച്ചിൽ ആരംഭിച്ചു. മാൻപാഡ ഏരിയയിലെ മനോരമ നഗർ സ്വദേശി ദിനേശ് ഗൗഡിനെ പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് ഇയാളെ പോലീസ് പിടികൂടിയത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ദിനേഷ് ഗൗഡയെ അറസ്റ്റ് ചെയ്തത്
പുത്തൻ ഫോട്ടോകളുമായി കാളിദാസ് ജയറാം... പൊളിലുക്കെന്ന് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications