'ഇത് അരാജകവാദികളുടെ പരാജയപ്പെട്ട പ്രതിഷേധം, രാഹുൽ ഗാന്ധി കഴിവില്ലാത്ത നേതാവ്'; ബിജെപി

ന്യൂഡൽഹി: ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തെ പരാജയപ്പെട്ട സമരമെന്ന് വിശേഷിപ്പിച്ച് ബിജെപി രംഗത്ത്. അരാജകവാദികളുടെ പ്രതിഷേധമായിരുന്നു ഇതെന്നും ബിജെപി ആരോപിച്ചു. പ്രതിപക്ഷ പാർട്ടികൾ അടുത്തിടെ നടത്തിയ പ്രതിഷേധങ്ങളെയും പാർട്ടി വിമർശിച്ചു.

ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ദേശീയ വക്താവും ലോക്‌സഭാംഗവുമായ സാംബിത് പാത്ര കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. രാഹുലിനെ കഴിവില്ലാത്ത നേതാവെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വോട്ട് മോഷണം നടന്നുവെന്ന ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ കോൺഗ്രസും ആം ആദ്‌മി പാർട്ടിയും മറ്റ് പ്രതിപക്ഷ കക്ഷികളും ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് നടപടികളെയും അപകടത്തിലാക്കുകയാണെന്ന് ആരോപിച്ചു.

bjp

ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ മറ്റ് പ്രതിപക്ഷ നേതാക്കൾക്കൊപ്പം സന്ദർശിച്ചശേഷം രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനയെ വിമർശിച്ച പാത്ര, പ്രതിപക്ഷ നേതാവായി തുടരാനുള്ള കഴിവ് തനിക്കില്ലെന്ന് രാഹുൽ തെളിയിച്ചുവെന്ന് പറഞ്ഞു. രാഷ്ട്രപതിയെ സന്ദർശിച്ചശേഷമുള്ള അദ്ദേഹത്തിന്റെ പ്രസ്‌താവന ഇതാണ് വ്യക്തമാക്കുന്നതെന്നും പാത്ര ആരോപിച്ചു.

രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്‌ചയെ അരാജക രാഷ്ട്രീയത്തിനുള്ള വേദിയാക്കി മാറ്റാനും രാജ്യത്ത് അസ്വസ്ഥത സൃഷ്‌ടിക്കാനുമാണ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ശ്രമിച്ചതെന്ന് പാത്ര ആരോപിച്ചു. ഡൽഹിയിലെ പ്രതിഷേധം പരാജയപ്പെട്ടുവെന്നും രാജ്യത്ത് സമാധാനം നിലനിന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ സമീപകാല ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും സാംബിത് പാത്ര പരാമർശിച്ചു. എല്ലാ മേഖലകളിലും പരാജയപ്പെട്ട കോൺഗ്രസിനെ വോട്ടർമാർ തള്ളിക്കളഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളും പാത്ര പരാമർശിച്ചു.

പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വോട്ട് മോഷണം നടന്നുവെന്ന ആരോപണങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധി, രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്‌ചയിൽ അതിന് തെളിവുകൾ ഹാജരാക്കാത്തത് എന്തുകൊണ്ടാണെന്നും പാത്ര ചോദിച്ചു. ആരോപണങ്ങൾ ശരിവെക്കാനുള്ള തെളിവുകൾ കൈവശമുണ്ടായിരുന്നെങ്കിൽ അവ കൂടിക്കാഴ്‌ചയിൽ സമർപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനുപകരം രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പാത്ര ആരോപിച്ചു. വോട്ട് മോഷണം നടന്നുവെന്ന് ആവർത്തിച്ച് ആരോപിക്കുന്നവർക്ക് തെളിവുകളുണ്ടെങ്കിൽ അത് ഹാജരാക്കണമായിരുന്നു. ജനക്കൂട്ടത്തിന്റെ സമ്മർദത്തിലൂടെ കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയെക്കാൾ ജനാധിപത്യമാണ് വിജയിച്ചതെന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധം പരാജയപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒക്ടോബർ 12ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധം രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും പാത്ര ആരോപിച്ചു. പ്രതിഷേധത്തിന്റെ രാഷ്ട്രീയ നേട്ടം സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസും ആം ആദ്‌മി പാർട്ടിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടം സ്വന്തമാക്കാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma