Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖിംപൂരിൽ 8 ൽ 8 ഉം നേടിയ ബിജെപി തന്ത്രം; കർഷക രോഷം മറികടന്നത് ഇങ്ങനെ

ദില്ലി; കർഷക കൊലപതാകം നടന്ന ലഖിംപൂർ ഖേരിയിൽ പ്രതിപക്ഷ നിരയെ ഞെട്ടിച്ച് കൊണ്ടായിരുന്നു ബി ജെ പിയുടെ കൂറ്റൻ വിജയം. ജില്ലയിലെ ആകെയുള്ള 8 മണ്ഡലങ്ങിലും ബി ജെ പി തന്നെയായിരുന്നു വിജയിച്ചത്. ചിട്ടയായ പ്രവർത്തനമാണ് ലഖിംപൂർ ഖേരിയിൽ തങ്ങളെ വിജയിക്കാൻ തുണച്ചതെന്ന് ബി ജെ പി നേതാക്കൾ പ്രതികരിച്ചു.

uttar pradesh

അതേ പ്രദേശത്തുനിന്നും സമുദായത്തിൽ നിന്നു യുവാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുളള ടീമിനെ നിയോഗിച്ചാണ് പ്രചരണം നടത്തിയതെന്ന് നേതാക്കൾ പറയുന്നു. മുൻ ബിഎസ്പി നേതാവ് ജുഗൽ കിഷോറിന്റെ സ്വാധീനം മേഖലയിലെ പാസി വോട്ടുകൾ നേടാൻ സഹായിച്ചു. എന്നാൽ ജാദവ വോട്ടുകൾ അപ്പോഴും തലവേദനയായിരുന്നു.എങ്കിലും കൃത്യമായ പ്രവർത്തനങ്ങൾ നേതൃത്വത്തെ തുണച്ചു, ബിജെപി ദേശീയ സെക്രട്ടറി വൈ സത്യകുമാർ പറഞ്ഞു.

ലഖിംപൂർ ഖേരിയിൽ മാത്രമല്ല ജാതവ വോട്ടുകൾ നേടാനുള്ള കൃത്യമായി പദ്ധതികൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പാർട്ടി ആവിഷ്കരിച്ചിരുന്നു. പ്രത്യേകിച്ച് പടിഞ്ഞാറൻ യുപിയിൽ. കർഷക പ്രക്ഷോഭങ്ങൾക്കിടയിലും, ഓരോ ബൂത്തിലും സൂക്ഷ്മമായി നേതാക്കൾ ഇടപെട്ടു, നേതാക്കൾ പറഞ്ഞു. നാലാം ഘട്ടത്തിൽ അവധ് മേഖലയിലെ ഒമ്പത് ജില്ലകളും തെരായ്, ബുന്ദേൽഖണ്ഡ് എന്നിവയും ബിജെപി കോട്ടയായ ലഖ്‌നൗവും കോൺഗ്രസിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയും ഉൾപ്പെട്ടിരുന്നു.അതേസമയം ലഖിംപൂർ ഖേരി തന്നെയായിരുന്നു ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ടത്.

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കേന്ദ്രമന്ത്രി ആശിഷ് മിശ്രയുടെ വാഹനവ്യൂഹം ഇടിച്ച് കൊല ചെയ്ത സംഭവത്തോടെയായിരുന്നു ലഖിംപൂർ ഖേരി ബി ജെ പിക്ക് തലവേദനയായത്. ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ കേസിൽ മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.സംഭവത്തോടെ കർഷകർ ഒന്നടങ്കം ബി ജെ പിക്കെതിരെ ഇവിടെ രംഗത്തെത്തിയിരുന്നു.തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ബി ജെ പി നേതാക്കൾക്കെതിരെ പോലും കർഷകർ പ്രതിഷേധം നടത്തിയിരുന്നു.

'ഇതൊരു കിടിലൻ കാൻഡിഡ്'..ഈ ക്യൂട്ട് കുട്ടികൾ കൊള്ളാമല്ലോ!അനുശ്രീയുടെ ചിത്രങ്ങൾ വൈറൽ

അതേസമയം സംസ്ഥാനത്ത് 403 അംഗ നിയമസഭയിൽ 255 സീറ്റുകൾ നേടിയാണ് ബി ജെ പി അധികാര തുടർച്ച നേടിയത്. എൻ ഡി എ സഖ്യത്തിന് ലഭിച്ചത് 277 സീറ്റുകളാണ്. എസ് പി സഖ്യത്തിന് 125 സീറ്റുകളിലും വിജയിക്കാനായി.

Recommended Video

cmsvideo
    ‘Party could be looking at Congress-mukt Bharat’ says Manish Tewari

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+