Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് ക്ലബ് ഇലക്ഷൻ അല്ല'; നടപടിക്രമത്തെ ചോദ്യം ചെയ്ത് മനീഷ് തിവാരി, 'എന്തുകൊണ്ട് പുറത്തുവിടുന്നില്ല'

ദിലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമത്തിൽ നേതൃത്വത്തിനെതിരെ ചോദ്യവുമായി മനീഷ് തിവാരി. വോട്ടർമാരുടെ പട്ടിക പുറത്തുവിടാത്തതിനെതിരെയാണ് തിവാരിയുടെ വിമർശനം. എന്തുകൊണ്ടാണ് പട്ടിക പുറത്തുവിടാത്തതെന്നും പട്ടികയ്ക്കായി എല്ലാ പി സി സി ഓഫീസുകളിലും കയറി ഇറങ്ങേണ്ടി വരുമോയെന്നും മനീഷ് തിവാരി ചോദിച്ചു. ജി 23 കൂട്ടായ്മയിലെ നേതാവാണ് മനീഷ്. അദ്ദേഹം തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്.

ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ

1

ട്വിറ്ററിലൂടെയായിരുന്നു മനീഷ് കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉയർത്തിയത്. 'വോട്ടർ പട്ടികയില്ലാതെ എങ്ങനെ നീതിപൂർവകവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് നടത്താൻ കഴിയും? തിരഞ്ഞെടുപ്പ് സുതാര്യമാകണമെങ്കിൽ വോട്ടർമാരുടെ പേരും വിലാസവും കോൺഗ്രസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം', മനീഷ് തിവാരി പറഞ്ഞു. പി സി സികളെ സമീപിച്ച് വോട്ടർ പട്ടിക ആർക്കും പരിശോധിക്കാമെന്നും നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നവർക്ക് വോട്ടർപട്ടിക നൽകുമെന്നുള്ള തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയുടെ പ്രതികരണത്തിനെതിരെയായിരുന്നു മനീഷിന്റെ ട്വീറ്റ്.

2

'28 പി സി സികൾക്കും എട്ട് ടി സി സികൾക്കും വേണ്ടിയല്ല കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സിഡബ്ല്യുസി പ്രഖ്യാപിച്ചത്. വോട്ടർമാർ ആരാണെന്ന് അറിയാൻ രാജ്യത്തെ എല്ലാ പിസിസി ഓഫീസുകളിലും ഒരാൾ എന്തിന് പോകണം? ഒരു ക്ലബ് തിരഞ്ഞെടുപ്പിൽ പോലും ഇതിനെക്കാൾ ബഹുമാനത്തോടെയുള്ള നടപടിക്രമങ്ങളായിരിക്കും ഉണ്ടാകുക. നീതിയും സുതാര്യതയും ഉറപ്പാക്കാൻ വോട്ടർ പട്ടിക മുഴുവൻ ഐഎൻസി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അഭ്യർത്ഥിക്കുകയാണ്' , മനീഷ് തിവാരി ട്വീറ്റിൽ പറഞ്ഞു.

3

10 പേരുടെ പിന്തുണ ഉള്ള ആർക്കും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകാം എന്നാണ് നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചില്ലെങ്കിൽ നിങ്ങളെ പിന്തുണയ്ക്കുന്ന വോട്ടർമാർ സാധുവല്ലെന്ന് ചൂണ്ടിക്കാണിച്ച് നാമനിർദ്ദേശ പത്രിക നിരസിക്കാൻ സാധിക്കില്ലേയെന്നും മനീഷ് തിവാരി കൂട്ടിച്ചേർത്തു. എല്ലാ തിരഞ്ഞെടുപ്പുകൾക്കും നന്നായി നിർവ്വചിക്കപ്പെട്ടതും വ്യക്തവുമായ ഇലക്ടറൽ കോളേജ് ആവശ്യമാണെന്ന് നേരത്തേ കോൺഗ്രസ് നേതാവായ കാർത്തി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു. ഇലക്ടറൽ കോളേജിലെ 9,000 പേരെ പല നേതാക്കൾക്കും അറിയില്ലെന്നായിരുന്നു ജി 23 യിലെ മറ്റൊരു മുതിർന്ന നേതാവായ ആനന്ദ് ശർമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

4

ഒക്ടോബർ 17 നാണ് അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഗാന്ധി കുടുംബാംഗങ്ങൾ തിരഞ്ഞെടുപ്പിന് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിച്ചേക്കുമെന്നാണ് സൂചന. നിലവിൽ മനീഷ് തിവാരിയോ ശശി തരൂരോ മത്സരിക്കണമെന്ന ധാരണയിലാണ് ജി -23. തിരഞ്ഞെടുപ്പിൽ മത്സരം ഉണ്ടാകണമെന്ന് ആവർത്തിക്കുകയാണ് ജി 23 നേതാക്കൾ. പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിന് അതാവശ്യമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.ഹൈക്കമാന്റ് ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അയാളെ എതിരില്ലാതെ തിരഞ്ഞെടുക്കുന്ന രീതി അവസാനിക്കണമെന്നാണ് നേതാക്കളുടെ കാഴ്ചപ്പാട്. അതേസമയം മത്സരിക്കുമോയെന്നത് സംബന്ധിച്ച് തരൂരോ തിവാരിയോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യത്തിന് ഇനിയും മൂന്നാഴ്ച ഇല്ലേ തിരഞ്ഞെടുപ്പിന് എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

5

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ 2000 ത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്കെതിരെ ജിതേന്ദ്ര പ്രസാദ മത്സരിച്ചിരുന്നു. എന്നാൽ അന്ന് ജിതേന്ദ്രയ്ക്ക് വെറും 94 വോട്ടുകൾ മാത്രമായിരുന്നു നേടാനായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+