'കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുകയാണ്, ഒപ്പം കൂടിയാല്‍ നമ്മളേയും മുക്കും'; പ്രശാന്ത് കിഷോര്‍
പാട്ന: കോണ്‍ഗ്രസുമായി ഇനി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്ന് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബീഹാറില്‍ അന്തരിച്ച ആര് ജെ ഡി നേതാവ് രഘുവന്‍ശ് പ്രസാദ് സിംഘിന്റെ വൈശാലിയിലെ വസതിയില്‍ നിന്ന് ആരംഭിച്ച ജന്‍ സുരാജ് യാത്രയ്ക്കിടെയാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് രംഗത്ത് താന്‍ ഒരിക്കല്‍ മാത്രമെ തോറ്റിട്ടൊള്ളൂ എന്നും അത് കോണ്‍ഗ്രസിനൊപ്പമായിരുന്നു എന്നുമാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. തിരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡാണ് കോണ്‍ഗ്രസ് തകര്‍ത്തതെന്നും ബിഹാറില്‍ പറഞ്ഞു. കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2011 മുതല്‍ 2021 വരെയുള്ള 10 വര്‍ഷക്കാലം താന്‍ 11 തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അതില്‍ 10 എണ്ണത്തിലും ജയിച്ചു, കോണ്‍ഗ്രസിനൊപ്പം നിന്ന 2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മാത്രമാണ് പരാജയപ്പെട്ടത്-പ്രശാന്ത് കിഷോര്‍ പറഞ്ഞു. അഭിവൃദ്ധിയുണ്ടാകാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും പാര്‍ട്ടിയോട് ബഹുമാനമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പക്ഷെ നിലവിലെ അവസ്ഥയില്‍ കോണ്‍ഗ്രസിന് സ്വയം മെച്ചപ്പെടാനുള്ള കഴിവില്ല. അത് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും കൂടെ നിന്നാല്‍ നമ്മളെയും മുക്കിക്കളയും എന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ ബി ജെ പിയുമായും പിന്നീട് 2015 ല്‍ ജെ ഡി യുമായും 2017 ല്‍ പഞ്ചാബിലും 2019 ല്‍ ജഗന് മോഹന്‍ റെഡ്ഡിയുമായി ആന്ധ്രാപ്രദേശിലും 2020 ല്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളുമായും 2021ല്‍ പശ്ചിമ ബംഗാളിലും തമിഴ് നാട്ടിലും ഞാന്‍ ഒപ്പം നിന്ന പാര്‍ട്ടികള്‍ വിജയിച്ചിരുന്നു, പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബീഹാറില്‍ മാറ്റം ആവശ്യമാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് സമാന ചിന്താഗതിക്കാരായ ആളുകള്‍ക്കായി പ്രശാന്ത് കിഷോര്‍ അടുത്തിടെ 'ജന്‍ സൂരജ്' എന്ന പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു.

ബീഹാറിന്റെ 23 വര്‍ഷത്തെ (1967 മുതല്‍ 1990 വരെയുള്ള) യാത്ര രാഷ്ട്രീയ അസ്ഥിരതയുടെ ഘട്ടമാണെന്ന് കിഷോര്‍ നേരത്തെ പറഞ്ഞിരുന്നു. ആ കാലയളവില്‍ 20 ലധികം സര്‍ക്കാരുകളെ ബീഹാര്‍ കണ്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിനും ആര് ജെ ഡി തലവന്‍ ലാലു പ്രസാദ് യാദവിനും എതിരെ പ്രശാന്ത് കിഷോര്‍ ആഞ്ഞടിച്ചിരുന്നു. വിവിധ പാര്‍ട്ടികളുടെ സദ്ഭരണവും സാമൂഹിക പരിഷ്കരണങ്ങളും അവകാശപ്പെട്ടിട്ടും സംസ്ഥാനം ആഗ്രഹിക്കുന്നത് പലതും അവശേഷിപ്പിച്ചുവെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുന്നകതിന് തന്ത്രപരമായ പിന്തുണ നല്‍കിയതിലൂടെയാണ് പ്രശാന്ത് കിഷോര്‍ ശ്രദ്ധേയനാകുന്നത്. അടുത്തിടെ പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസില്‍ ചേര്‍ക്കുന്നതിനായി ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. പാര്‍ട്ടിയില്‍ ചേരാനും തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്കരിക്കാനുമുള്ള കോണ്‍ഗ്രസിന്റെ വാഗ്ദാനം പ്രശാന്ത് കിഷോര്‍ നിരസിക്കുകയും പരിവര്‍ത്തന പരിഷ്കാരങ്ങള്‍ നടത്തി ആഴത്തില്‍ വേരൂന്നിയ ഘടനാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടിക്ക് നേതൃത്വവും കൂട്ടായ ഇച്ഛാശക്തിയും ആവശ്യമാണെന്നുമായിരുന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞത്.

അതേസമയം കോണ്‍ഗ്രസിനെതിരായ പ്രശാന്ത് കിഷോറിന്റെ പരാമര്‍ശത്തിന് പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ ഝാ രംഗത്തെത്തി. പ്രശാന്ത് കിഷോര്‍ 2017 ല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിരുന്നു, നിര്‍ഭാഗ്യവശാല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് തകര്‍ത്തതിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറ്റപ്പെടുത്താനുള്ള കാരണം അതാണ് എങ്കില്‍, അദ്ദേഹം അടുത്തിടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ കാണുകയും 6 മുതല്‍ 7 ദിവസം വരെ ചര്‍ച്ച നടത്തുകയും ചെയ്തത് എന്തുകൊണ്ടാണ് എന്നാണ് മദന്‍ മോഹന്‍ ഝാ ചോദിച്ചത്.
എന്തൊരു ലുക്കാണിത്...; മേഘ്നയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍
-
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications