Get Updates
Get notified of breaking news, exclusive insights, and must-see stories!

റെക്കോഡ് ഉത്പാദനത്തിനിടയിലും എന്തുകൊണ്ട് രാജ്യത്ത് കൽക്കരി ക്ഷാമം? ഉത്തരം ഇതാണ്

ദില്ലി; കൽക്കരി ക്ഷാമം രാജ്യത്ത് വലിയ ഊർജ പ്രതിസന്ധിയാണ് തീർത്തിരിക്കുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ലോഡ്‌ഷെഡ്ഡിംഗ് ഭീഷണിയിലാണ് പല സംസ്ഥാനങ്ങളും. എന്നാൽ ക്ഷാമമില്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്രസർക്കാർ. അതേസമയം രാജ്യത്തെ ഏറ്റവും വലിയ കൽക്കരി വിതരണക്കാരായ കോൾ ഇന്ത്യ ലിമിറ്റഡ് (CIL) വർഷത്തിന്റെ ആദ്യ പകുതിയിൽ റെക്കോർഡ് കൽക്കരി ഉത്പാദിപ്പിച്ചിട്ടും എന്തുകൊണ്ടാണ് കൽക്കരി ക്ഷാമം ഉണ്ടാകുന്നതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

coal

2021 ഏപ്രിലിനും സെപ്റ്റംബറിനും ഇടയിൽ കോൾ ഇന്ത്യ ലിമിറ്റഡ് 249.8 ദശലക്ഷം ടൺ കൽക്കരി ഉത്പാദിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 13.8 ദശലക്ഷം ടൺ കൂടുതലാണ് ഇത്. .എന്നാൽ ഏപ്രിൽ -സെപ്റ്റംബർ കാലയളവിലെ മൊത്ത വിതരണം 307.7 ദശലക്ഷം ടണ്ണിൽ കൂടുതലായിരുന്നു. അതേസമയം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിതരണം ചെയ്തതിൽ നിന്ന് 55.2 ദശലക്ഷം ടൺ വർദ്ധനവ്. ആവശ്യകത വർധിച്ചവതാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമായതെന്നാണ് കൽക്കരി മന്ത്രാലയത്തിന്റെ വിശദീകരണം.

അതേസമയം വർധിച്ച ആവശ്യത്തിന് പിന്നിൽ ഒന്നിലധികം ഘടകങ്ങൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ കണ്കക് കൂട്ടുന്നുണ്ടെങ്കിലും സാമ്പത്തിക പുനരുജ്ജീവനം കൂടിയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കോൾ ഇന്ത്യ ലിമിറ്റഡ് സാധാരണയായി ഏപ്രിൽ-മേയ് മാസങ്ങളിൽ സ്വന്തമായി കരുതൽ ശേഖരവും പവർ പ്ലാന്റുകളിലും സംഭരിക്കാറുണ്ട്. എന്നിരുന്നാലും രണ്ടാമത്തെ കൊവിഡ് തരംഗത്തിൻറെ പശ്ചാത്തിൽ നടപടി വൈകി. മാത്രമല്ല വർഷകാലത്തും ഇന്ത്യയ്ക്കുള്ളിലെ ഇറക്കുമതി വൈകാൻ കാരണമായി, കൽക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇറക്കുമതി ചെയ്ത കൽക്കരിയെ പ്രത്യേകമായി ആശ്രയിച്ചിരുന്ന പവർ പ്ലാന്റുകളുണ്ട്.അന്താരാഷ്ട്ര വിപണിയിൽ നിരക്ക് വർദ്ധിച്ചതോടെയും കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള ഡിമാന്‌ഖ് ഉയർന്നു. വൈദ്യുതി ആവശ്യകതയിലെ കുതിച്ചുചാട്ടവും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായി, ഉദ്യോഗസ്ഥൻ വിശദീകരിച്ചു.അതേസമയം ഏറ്റവും രൂക്ഷമായ ക്ഷാമം ഉണ്ടായത് ആഗസ്റ്റിലായിരുന്നുവെന്നും ഇപ്പോൾ ക്ഷാമമില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഊർജ്ജ പ്രതിസന്ധി ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന, എല്ലാ മന്ത്രാലയങ്ങളും സൂക്ഷ്മമായി പ്രവർത്തിക്കുകയും സാഹചര്യം നിരീക്ഷിക്കുകയും ചെയ്യുകയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അതേസമയം ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി "അൺ അലോക്കേറ്റഡ് പവർ" ഉപയോഗിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അധിക വൈദ്യുതി ഉണ്ടെങ്കിൽ, ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് പുനർവിന്യസിക്കാൻ കഴിയുന്ന തരത്തിൽ കേന്ദ്ര സർക്കാരിന് വിവരം നൽകാനും സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍

ചില സംസ്ഥാനങ്ങൾ ഉപഭോക്താക്കൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാതെ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുന്ന കാര്യം കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ പറഞ്ഞ. ഈ സംസ്ഥാനങ്ങൾ പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വൈദ്യുതി വിതരണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച്, കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ (CGS) 15% വൈദ്യുതി "അൺ അലോക്കേറ്റഡ് പവർ " ആയി സൂക്ഷിക്കുകയാണ്. ഇത് ആവശ്യമുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാർ അനുവദിക്കും.

Recommended Video

cmsvideo
    Power crisis in India; CMs write letter to Centre

    ഉപഭോക്താക്കൾക്ക് വൈദ്യുതിയെത്തിക്കാനുള്ള ഉത്തരവാദിത്തം വിതരണ കമ്പനികൾക്കാണ്. വിതരണ കമ്പനികൾ സ്വന്തം ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുകയും ചെയ്യരുത്.ഏതെങ്കിലും സംസ്ഥാനം തങ്ങളുടെ ഉപഭോക്താക്കൾക്ക് സേവനം നൽകാതെ ഉയർന്ന നിരക്കിൽ പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി വിൽക്കുന്നുവെന്ന് കണ്ടെത്തിയാൽ, അത്തരം സംസ്ഥാനങ്ങളുടെ "അൺ അലോക്കേറ്റഡ് പവർ" പിൻവലിക്കുകയും മറ്റ് ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് അനുവദിക്കുകയും ചെയ്യുമെന്നും സർക്കാർ അറിയിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+