എസ്പി-ആർഎൽഡി സഖ്യത്തിന് മറുപടി; തിരിച്ചടി മറികടക്കാൻ യുപിയിൽ പുതിയ അധ്യക്ഷൻ
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഉത്തർപ്രദേശിൽ പുതിയ പാർട്ടി അധ്യക്ഷനെ നിയമിച്ചിരിക്കുകയാണ് ബി ജെ പി. പഞ്ചായത്ത് രാജ് മന്ത്രിയായ ഭൂപേന്ദ്ര ചൗധരിയാണ് പുതിയ അധ്യക്ഷൻ. പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള ജാട്ട് വിഭാഗത്തിൽ നിന്നുള്ള നേതാവായ ഭൂപേന്ദറിനെ അധ്യക്ഷനാക്കിയ പാർട്ടി നീക്കം വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായിരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യുപിയിൽ ബി ജെ പിക്ക് വലിയ തിരിച്ചടി നേരിട്ട മേഖലയാണ് പടിഞ്ഞാറൻ യുപി. ജാട്ട് സമുദായത്തിൽ നിന്നുള്ള കർഷകർക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് ഇവിടം.കർഷകബില്ലുകളുടെ പശ്ചാത്തലത്തിൽ വലിയ പ്രതിഷേധമായിരുന്നു ബിജെപിക്കെതിരെ ഇവിടെ നിന്ന് ഉയർന്നത്. നേട്ടം കൊയ്തതാകട്ടെ ജാട്ട് വിഭാഗയത്തിനിടയിൽ സ്വാധീനവമുള്ള ആർ എൽ ഡിയും. മുസ്ലീം വോട്ടുകൾ വിഭജിച്ചതോടെ ഭേദപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചിരുന്നുവെങ്കിലും ആർ എൽ ഡി ഇവിടെ 8 സീറ്റുകളിൽ വിജയിച്ചുവെന്നത് ബി ജെ പിക്ക് തിരിച്ചടിയായിരുന്നുവെന്ന് നേതാക്കൾ പറയുന്നു. ആർ എൽ ഡിയുമായി സഖ്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട സമാജ്വാദി പാർട്ടിയ്ക്കും ജാട്ട് വിഭാഗത്തിന്റെ പിന്തുണ നേടാനായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ സമുദായ സമവാക്യം കൂടി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൗധരിയെ ഇപ്പോൾ അധ്യക്ഷനാക്കി നിയമിച്ചതെന്ന് നേതാക്കൾ പറഞ്ഞു. കിഴക്കൻ മേഖലയിൽ നിന്നുള്ള നേതാക്കൾക്കാണ് പൊതുവെ പാർട്ടിയിൽ പ്രാധാന്യം ലഭിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉദാഹരണം ഉദ്ധരിച്ച് കൊണ്ട് ബി ജെ പി നേതാവ് പറഞ്ഞു. പൂർവാഞ്ചലിലെ (കിഴക്കൻ യു പി) ഗോരഖ്പൂരിൽ നിന്നുള്ളയാളാണ് യോഗി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പൂർവാഞ്ചൽ സ്വദേശിയാണ്. മധ്യ യു പിയിലെ ഹർദോയിൽ നിന്നുള്ള നേതാവാണ് മറ്റൊരു ഉപമുഖ്യനായ ബ്രജേഷ് പഥക്.ഇതിനെ മറികടക്കാൻ കൂടി ലക്ഷ്യം വെച്ചാണ് നിയമനം, ബി ജെ പി നേതാവ് പറഞ്ഞു. പടിഞ്ഞാറൻ യുപിയിൽ 29 ലോക്സഭ സീറ്റുകളാണ് ഉള്ളത്.

മൊറാദാബാദിലെ കാന്ത് നിയോജക മണ്ഡലത്തിലെ കർഷക കുടുംബത്തിൽ നിന്നുള്ള നേതാവാണ് ചൗധരി. 2017 ലെ ആദ്യ ആദിത്യനാഥ് സർക്കാരിൽ ജൂനിയർ മന്ത്രിയായിരുന്ന അദ്ദേഹം 2019ൽ കാബിനറ്റ് മന്ത്രിയായി നിയമിതനായിരുന്നു. നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പടിഞ്ഞാറൻ യു പിയിലെ പ്രശ്ന പരിഹാരത്തിന്റെ ചുമതല ചൗധരിക്കായിരുന്നു അമിത് ഷാ നൽകിയത്. അദ്ദേഹത്തെ താരപ്രചാരകൻ ആക്കുകയും ചെയ്തിരുന്നു.

ആർ എൽ ഡിയുടെ കോട്ടയായ പടിഞ്ഞാറൻ യുപിയിൽ മുസാഫർ നഗർ കലാപത്തിന് ശേഷം സ്വാധീനമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. 2017ലെ യുപി തിരഞ്ഞെടുപ്പിൽ ബി ജെ പി വൻ മുന്നേറ്റം ഇവിടെ കാഴ്ച വെച്ചെങ്കിലും 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എസ് പി- ബി എസ് പി സഖ്യമായിരുന്നു ഇവിടെ നേട്ടം കൊയ്തത്. കരിമ്പ് വിലയുമായി ബന്ധപ്പെട്ട കർഷക പ്രതിഷേധങ്ങളെ തുടർന്നായിരുന്നു ഇത്. അന്ന് ബി എസ് പിക്ക് ഇവിടെ 10 സീറ്റുകൾ നേടാൻ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ജാട്ട് വിഭാഗത്തിനിടയിലെ അതൃപ്തികൾ പരിഹരിക്കുകയെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ബി ജെ പി നേതാക്കൾ പറയുന്നു. ചൗധരിയുടെ നിയമനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ
'തുടങ്ങുവല്ലേ', സാരി,ഓണം സ്റ്റൈൽ ; ആര്യ കൈവെച്ചോ പൊളിക്കും..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications