• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ദിവ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഇസ്ലാമിക ആചാര പ്രകാരം രഹസ്യ വിവാഹം, പിന്നീട്...

  • By Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ താര ലോകത്തെ അമ്പരപ്പിച്ച് നടിയുടെ വെളിപ്പെടുത്തലും പരാതിയും. നടന്‍ അര്‍ണവുമായി വിവാഹം നടന്നുവെന്നും പിന്നീട് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നും നടി ദിവ്യ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. നടനെതിരെ ദിവ്യ പോലീസില്‍ പരാതിപ്പെട്ടു. താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ അര്‍ണവ് ശ്രമിക്കുകയാണെന്നും മര്‍ദ്ദിച്ചുവെന്നുമാണ് നടിയുടെ ആരോപണം.

തൊട്ടുപിന്നാലെ നടന്‍ അര്‍ണവും പോലീസില്‍ പരാതി നല്‍കി. അര്‍ണവ് മുസ്ലിമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ഥ പേര് മുഹമ്മദ് എന്നാണ്. അര്‍ണവ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇരുവരുടെയും വിവാഹം നടന്നത് ഇസ്ലാമിക ആചാര പ്രകാരമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

തമിഴ് സീരിയല്‍ രംഗത്ത് ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ദിവ്യ ശ്രീധറും അര്‍ണവും. സണ്‍ ടിവി സംപ്രേഷണം ചെയ്തിരുന്ന സേവന്തി എന്ന സീരിയലില്‍ പ്രധാന വേഷം ദിവ്യയ്ക്കായിരുന്നു. ഈ സീരിയയില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തത് അര്‍ണവ് ആയിരുന്നു. കിലാഡി കണ്‍മണി എന്ന സീരിയലിലാണ് അര്‍ണവ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

പ്രണയം തുറന്നുപറഞ്ഞു; മഞ്ജുവാര്യര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി സംവിധായകന്‍പ്രണയം തുറന്നുപറഞ്ഞു; മഞ്ജുവാര്യര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി സംവിധായകന്‍

2

ദിവ്യയും അര്‍ണവും പ്രണയത്തിലാകുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ദിവ്യ ഗര്‍ഭിണിയാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് ദിവ്യയുടെ നിര്‍ബന്ധ പ്രകാരം കഴിഞ്ഞ ജൂണില്‍ ഇരുവരും വിവാഹിതരായി. ഇസ്ലാമിക ആചാര പ്രകാരമായിരുന്നുവത്രെ വിവാഹം.

3

അര്‍ണവ് മുസ്ലിമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുഹമ്മദ് എന്നാണ് പേര്. അഭിനയ രംഗത്ത് എത്തിയ ശേഷമാണ് അര്‍ണവ് എന്ന പേര് സ്വീകരിച്ചത്. രഹസ്യമായി വിവാഹം ചെയ്ത ഇവര്‍ ആഴ്ചകള്‍ക്ക് മുമ്പാണ് ഇക്കാര്യം പരസ്യമാക്കിയത്. കഴിഞ്ഞ ദിവസം ദിവ്യ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.

4

അര്‍ണവ് തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും ഇതുകാരണം ഗര്‍ഭം അലസാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നുമാണ് വീഡിയോയില്‍ ദിവ്യ പറയുന്നത്. വിവാഹം നടക്കുന്നതിന് വേണ്ടി മതം മാറിയിരുന്നുവെന്നും അര്‍ണവിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ഒരുപാട് പണം ചെലവഴിച്ചുവെന്നും ദിവ്യ വെളിപ്പെടുത്തുന്നു.

സൗദിയുടെ അപ്രതീക്ഷിത നീക്കം; ശക്തമായ നടപടിക്ക് യുഎസ്, വെട്ടിലാകുക ഇന്ത്യയുള്‍പ്പെടെസൗദിയുടെ അപ്രതീക്ഷിത നീക്കം; ശക്തമായ നടപടിക്ക് യുഎസ്, വെട്ടിലാകുക ഇന്ത്യയുള്‍പ്പെടെ

5

അര്‍ണവിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് ദിവ്യയുടെ മറ്റൊരു ആരോപണം. നടി ഹന്‍സികയുമായിട്ടാണ് ബന്ധമത്രെ. ഇരുവരും വിവാഹം ചെയ്യാന്‍ ആലോചിക്കുകയാണെന്നും ദിവ്യ പറയുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ ദിവ്യ തീരുമാനിച്ചത്. അര്‍ണവിന് വേണ്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ദിവ്യയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് അഭിഭാഷകന്‍ ആരോപിച്ചു.

Education Loan Tips: വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നവരാണോ നിങ്ങല്‍, ഈ കാര്യങ്ങള്‍ അറിയണം

6

അതേസമയം, അര്‍ണവ് പരാതിയുമായി പോലീസിനെ സമീപിച്ചു. ദിവ്യയെ മര്‍ദ്ദിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചത് എന്നതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും അവാഡി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ അധിക സമയവും വീട്ടിലുണ്ടായിരുന്നില്ല. കുഞ്ഞിനെ ഒഴിവാക്കാന്‍ ദിവ്യ താല്‍പ്പര്യപ്പെട്ടിരുന്നു. അതിന് വേണ്ടി ഒരുക്കിയ നാടകമാണിതെല്ലാം. ദിവ്യയുടെ കാമുകനാണ് അവരെ വഴി തെറ്റിക്കുന്നതെന്നും അര്‍ണവ് കുറ്റപ്പെടുത്തുന്നു.

English summary
This Is What Happened in Actor Arnav and actress Divya Sridhar's Life; Divya New Video Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X