യുപിയിൽ ബിജെപിക്ക് നഷ്ടം 60 സീറ്റുകൾ; ബിജെപിയെ ക്ഷീണിപ്പിച്ചതാര്? കണക്കുകൾ
ദില്ലി; ഉത്തർപ്രദേശിൽ ഉജ്വല വിജയം എന്ന് ബി ജെ പി നേതൃത്വം ആവർത്തിക്കുമ്പോഴും 2017 ലെ സീറ്റിൽ നിന്ന് വലിയ നഷ്ടം തന്നെ ഇക്കുറി പാർട്ടിക്ക് സംഭവിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യത്തിന് ലഭിച്ചത് 325 സീറ്റുകളായിരുന്നു, ബി ജെ പിക്ക് തനിച്ച് 312 സീറ്റുകളും. എന്നാൽ ഇക്കുറി ഇത് 273 ആയാണ് കുറഞ്ഞത്, ബി ജെ പിയുടെ സീറ്റുകൾ 255 ആയി. 66 സീറ്റുകളുടെ വ്യത്യാസമാണ് കഴിഞ്ഞ തവണത്തേത്തിൽ നിന്നും എൻ ഡി എ സഖ്യത്തിന് കുറഞ്ഞത്. അതേസമയം ഈ സീറ്റുകളിൽ ബി ജെ പിയിൽ നിന്നും പിടിച്ചെടുത്തത് ആരാണ്? പരിശോധിക്കാം.

300 ന് മുകളിൽ സീറ്റുകൾ പാർട്ടിക്ക് ലഭിക്കുമെന്നാണ് പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും മോദിയും അമിത് ഷായും യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ള നേതാക്കൾ ആവർത്തിച്ചത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഏറെ കുറെ 260 നും 280 നും ഇടയിൽ സീറ്റുകളായിരുന്നു പാർട്ടിക്ക് പ്രവചിച്ചത്. ഈ പ്രവചനങ്ങൾ ശരിവെയ്ക്കുന്നതായിരുന്നു ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ബി ജെ പിക്ക് വലിയ നഷ്ടം വരുത്തിയത് അഖിലേഷിന്റെ സമാജ്വാദി പർട്ടി തന്നെ.

ബി ജെ പിയുടെ 60 സിറ്റിംഗ് സീറ്റുകളാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ് പി പിടിച്ചെടുത്തത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 47 സീറ്റ് നേടിയ എസ് പി ഇത്തവണ വലിയ കുതിച്ച് ചാട്ടമായിരുന്നു നടത്തിയിരുന്നത്. 125 സീറ്റുകളിലും സഖ്യം വിജയിച്ചു. ആറ് സീറ്റുകളിൽ എസ് പിയുടെ സഖ്യകക്ഷിയായ ആർ എൽ ഡിയും ബി ജെ പിക്ക് കനത്ത നഷ്ടം സമ്മാനിച്ചു. കർഷക പ്രക്ഷോഭം കൊടുമ്പിരി കൊണ്ട പടിഞ്ഞാറൻ യു പിയിലെ ജാട്ട് സ്വാധീന മേഖലകളിൽ ഒന്നും തന്നെ ബി ജെ പിക്ക് യാതൊരു മുന്നേറ്റവും ഉണ്ടാക്കാൻ സാധിച്ചില്ല. ഇവിടുത്തെ കർഷകരെല്ലാം ജാട്ട് സമുദായാംഗങ്ങളാണ്.

അതേസമയം 60 സീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും എതിരാളികളുടെ 23 സീറ്റുകൾ പിടിച്ചെടുക്കാൻ ബി ജെ പിക്ക് കഴിഞ്ഞു. ഇതിൽ 12 സീറ്റുകൾ സമാജ്വാദി പാർട്ടിയിൽ നിന്നാണ്. എസ് പിയുടെ ശക്തി കേന്ദ്രങ്ങളാണ് ഇവയെല്ലാം എന്നതാണ് ബി ജെ പിയുടെ ആഹ്ലാദം ഇവിടെ ഇരട്ടിപ്പിക്കുന്നത്. കനൗജ്, മോഹൻലാൽ ഗഞ്ച്, ജലാലബാദ്, ഷാജഹാൻപൂർ, ഹർദോയ്, കരച്ചന്ന, ഭത്പുർ, ഷാൻഗഞ്ച് , മെഹമൂദാബാദ് തുടങ്ങിയ മണ്ഡലങ്ങളിലായിരുന്നു ബി ജെ പിയുടെ വിജയം, ബി എസ് പിയുടേയും എസ് ബി എസ് പിയുടേയും സീറ്റുകളിലും ബി ജെ പി വിജയിച്ചു.

അതേസമയം ഇത്തവണ എസ് പി കൂടുതലായി നേടിയെടുത്തത് കോൺഗ്രസിന്റേയും ബി എസ് പിയുടേയും സീറ്റുകളായിരുന്നു. കോൺഗ്രസിന്റെ നാല് സീറ്റുകളാണ് എസ് പി പിടിച്ചെടുത്ത്. ബേഹട്ട്, സഹറൻപുർ, കാൻപുർ കന്റോൺമെന്റ്, ഹർചന്ദ്പുർ എന്നിവയാണ് എസ് പിക്ക് ലഭിച്ച മണ്ഡലങ്ങൾ. അതേസമയം ബി ജെ പിക്കും രണ്ട് സീറ്റുകൾ ലഭിച്ചു. താം കുഹി രാജ്, കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു റായ്ബറേലി എന്നിവിടങ്ങളിൽ നിന്നായിരുന്നു കോൺഗ്രസിനെ ബി ജെ പി തൂത്തെറിഞ്ഞത്.
യുഎയിൽ ആകാശത്ത് വെച്ച് ഡിന്നർ.. ഹെലികോപ്റ്ററിൽ കറക്കം..പൊളിച്ചടുക്കി സാനിയ ഇയ്യപ്പൻ












Click it and Unblock the Notifications