കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യവ്യാപാരം അവസാനിപ്പിക്കുന്നവര്‍ക്ക് ഒരു ലക്ഷം നല്‍കും; നിതീഷിന്റെ വന്‍ പ്രഖ്യാപനം

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ വ്യാജ മദ്യത്തെ തടയാന്‍ വന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യവ്യാപാരം അവസാനിപ്പിക്കുന്നവര്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ .ഒരു ലക്ഷം രൂപ നല്‍കുമെന്നും നിതീഷ് പറഞ്ഞു. ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനമുണ്ടെങ്കിലും, വ്യാജ മദ്യം ധാരാളം ഒഴുകുന്നുണ്ട്. വ്യാജ മദ്യത്തിന്റെ ഒഴുക്ക് വന്‍ തോതില്‍ വര്‍ധിച്ചതോടെ സര്‍ക്കാരിന് വന്‍ തലവേദനയാണ്.

ഇത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് നിതീഷ് കുമാര്‍. 2016 മുതലാണ് പൂര്‍ണമായ മദ്യനിരോധനം ബീഹാറില്‍ നടപ്പാക്കിയത്. അതിലൂടെ സ്ത്രീകളുടെ വോട്ടും നിതീഷ് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് മദ്യനിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് താല്‍പര്യവുമില്ല.

1

2016 മുതല്‍ നാല് ലക്ഷം പേരാണ് ഇതുവരെ നിയമം ലംഘിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് അറസ്റ്റിലായിരിക്കുന്നത്. ആരോഗ്യമുള്ള, സന്തോഷമേറിയ ഒരു ബീഹാറാണ് താന്‍ മനസ്സില്‍ കാണുന്നത്. നമ്മുടെ സംസ്ഥാനത്ത് നിന്ന് എല്ലാ തരത്തിലുമുള്ള ലഹരികളെ ഇല്ലായ്മ ചെയ്യണം. നമ്മള്‍ അതിനെ ഉപേക്ഷിക്കാന്‍ തയ്യാറാവണം.

ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍

ലഹരി മുക്ത സമൂഹത്തിനായി നമുക്ക് കൈകോര്‍ക്കാം. അതിലൂടെ സമാധാനവും, ശാന്തിയും, ആരോഗ്യവും സന്തോഷവുമുള്ള ബീഹാര്‍ കെട്ടിപ്പടുക്കാമെന്നും നിതീഷ് പറഞ്ഞു. സംസ്ഥാനത്ത് മദ്യനിരോധനം ഏറ്റവും കര്‍ശനമായിട്ടാണ് നടപ്പാക്കുന്നതെന്നും നിതീഷ് അവകാശപ്പെട്ടു.

Hair: മുടി കൊഴിച്ചിലിനോട് ഇനി പോയി പണി നോക്കാന്‍ പറ; ഇക്കാര്യങ്ങള്‍ മുടിയെ സംരക്ഷിക്കും, ട്രൈ ചെയ്യൂ

ജീവിതം മെച്ചപ്പെടുത്താന്‍, ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. പ്രത്യേകിച്ച് മദ്യവ്യവസായം നടത്തുന്നവരെ, മറ്റൊരു വ്യവസായത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. അവര്‍ക്ക് മറ്റൊരു ജോലി ആരംഭിക്കാന്‍ ഈ തുക നല്‍കും. ഒരുപാട് പേര്‍ക്ക് ഈ തുകയിലൂടെ ഗുണമുണ്ടായിട്ടുണ്ടെന്നും നിതീഷ് കുമാര്‍ അവകാശപ്പെട്ടു.

അതേസമയം മദ്യം വില്‍ക്കുന്നവര്‍ക്ക് മാത്രമല്ല ഈ നിയമം ബാധകമാവുക. ഈ ഒരു ലക്ഷം രൂപ കള്ള് വില്‍ക്കുന്നവര്‍ക്കും നല്‍കുമെന്നും നിതീഷ് വ്യക്തമാക്കി. ഇവര്‍ നീര പാനീയം വില്‍ക്കുന്നതാണ് നല്ലതെന്നും നിതീഷ് പറഞ്ഞു. അതേസമയം വില്‍പ്പന നടത്തുന്നവരെയല്ല, മദ്യം കഴിക്കുന്നവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്നും നിതീഷ് പറഞ്ഞു.

ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍

ഇതുവരെ ബീഹാറില്‍ വ്യാജ മദ്യം വില്‍ക്കുന്ന വന്‍കിടക്കാരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരാണ് പാവപ്പെട്ടവരെ ഉപയോഗിച്ച് വീടുകളില്‍ മദ്യം എത്തിക്കുന്നത്. പാവപ്പെട്ടവരെ ഇക്കാര്യത്തില്‍ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല. ഈ പദ്ധതി തന്നെ കൊണ്ടുവന്നത് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണ്.

ചെറിയ അളവില്‍ മാത്രമാണ് ഈ പാവങ്ങള്‍ മദ്യം വില്‍ക്കുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം മദ്യം വില്‍ക്കുന്ന വന്‍കിട വ്യാപാരികളുണ്ട്. അവരെയാണ് ഇക്കാര്യം അറസ്റ്റ് ചെയ്യേണ്ടതെന്ന് ഉദ്യോഗസ്ഥരോട് നിതീഷ് നിര്‍ദേശിച്ചു. മദ്യം കഴിക്കുന്നവരെ അറസ്റ്റ് ചെയ്യേണ്ടെന്നും നിതീഷ് പറഞ്ഞു.

English summary
those who give up liqour trade will get one lakh for finding another job says nitish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X