മോദിയെയും യോഗിയെയും എതിര്‍ത്താല്‍ ജീവനോടെ കുഴിച്ച് മൂടൂം... യുപി മന്ത്രിയുടെ ഭീഷണി ഇങ്ങനെ
അലിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും എതിര്‍ത്ത് സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ച് മൂടൂമെന്ന് മന്ത്രി. യുപി മന്ത്രി രഘുരാജ് സിംഗാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. മോദിക്കും യോഗിക്കും എതിരെ ആരൊക്കെ മുദ്രാവാക്യം വിളിക്കുന്നുവോ അവരെയെല്ലാം കുഴിച്ച് മൂടൂമെന്നാണ് ഭീഷണി. അലിഗഡില്‍ പൗരത്വ നിയമത്തെ പിന്തുണച്ച് സംസാരിക്കവെയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.

ബിജെപി രാജ്യവ്യാപകമായി പൗരത്വ നിയമത്തെ കുറിച്ച് പ്രചാരണം നടത്തുന്നുണ്ട്. പലയിടത്തും പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലായിരുന്നു ഈ നീക്കം. ഇതിനിടയിലാണ് മന്ത്രിയുടെ ഭീഷണി പുറത്തുവന്നിരിക്കുന്നത്. അതേസമയം അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങളെ സൂചിപ്പിച്ചാണ് മന്ത്രി പ്രസ്താവന നടത്തിയത്. നേരത്തെ സിഎഎയ്‌ക്കെതിരെ അലിഗഡില്‍ നടന്ന പ്രതിഷേധത്തില്‍ മോദിക്കെതിരെയും യോഗിക്കെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു.
വെറും ഒരു ശതമാനം വരുന്നവരാണ് പൗരത്വ നിയമത്തെ എതിര്‍ക്കുന്നത്. അവര്‍ ഇന്ത്യയില്‍ താമസിച്ച് കൊണ്ട് നമ്മുടെ നികുതി ഉപയോഗിക്കുകയും, എന്നിട്ട് ഇന്ത്യക്കെതിരെ മൂര്‍ദാബാദ് എന്ന് വിളിക്കുകയും ചെയ്യുന്നവരാണ്. അവര്‍ എല്ലാ സൗകര്യങ്ങളും നല്‍കുന്ന ന നേതാക്കളെയാണ് ഇവര്‍ വിമര്‍ശിക്കുന്നത്. ഈ രാജ്യം എല്ലാ വിഭാഗം വിശ്വാസികള്‍ക്കുമുള്ളതാണ്. എന്നാല്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരായ മുദ്രാവാക്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും രഘുരാജ് സിംഗ് പറഞ്ഞു.
അതേസമയം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അദ്ദേഹം വിമര്‍ശിച്ചു. നെഹ്‌റുവിന്റെ ജാതി എന്താണെന്ന് സിംഗ് ചോദിച്ചു. നെഹ്‌റുവിന് ഒരു കുടുംബം പോലുമില്ലെന്നും രഘുരാജ് സിംഗ് പറഞ്ഞു. സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രിയാണ് രഘുരാജ് സിംഗ്. ഇതിനിടെ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാരെ പട്ടിയെ പോലെ കൊലപ്പെടുത്തണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷും പറഞ്ഞിരുന്നു.












Click it and Unblock the Notifications