വനിതാ ദിനത്തിൽ കർഷക സമരം നയിച്ച് സ്ത്രീകൾ, ട്രാക്ടറുകളിലും ബസുകളിലും ആയിരങ്ങൾ
ദില്ലി: വനിതാ ദിനത്തില്‍ കര്‍ഷക സമരം നയിച്ച് ആയിരക്കണക്കിന് വനിതകള്‍. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ആയിരക്കണക്കിന് സ്ത്രീകളാണ് ട്രാക്ടറുകളിലും കാറുകളിലുമായി തിക്രി അതിര്‍ത്തിയിലെ സമരഭൂമിയിലേക്ക് എത്തിയിരിക്കുന്നത്. ദില്ലി അതിര്‍ത്തിയിലെ മൂന്ന് സമരമുഖങ്ങളിലും ഇന്ന് ആയിരക്കണക്കിന് സ്ത്രീകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
സമരത്തിന് ഞങ്ങള്‍ ആദ്യമായാണ് എത്തുന്നത്. തങ്ങള്‍ എത്തിയിരിക്കുന്നത് പ്രസംഗിക്കാനല്ല, മറ്റ് സ്ത്രീകള്‍ പറയുന്നത് കേള്‍ക്കുന്നതിന് വേണ്ടിയാണ്. ദിവസങ്ങളായി ഈ സമരത്തില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്ന സ്ത്രീകളില്‍ നിന്നും തങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്- തിക്രിയില്‍ എത്തിയ 55കാരിയായ ജസ്വീര് കൗര്‍ പറയുന്നു.

രാവിലെ 8.30ന് വീട്ടില്‍ നിന്ന് പുറപ്പെട്ട തങ്ങള്‍ വൈകിട്ട് 3 മണി ആയപ്പോഴേക്കും തിക്രിയില്‍ എത്തിയതായി ജസ്വീര് കൗറിന്റെ കൂട്ടൂകാരിയായ 50കാരി കരംജീത് കൗര്‍ പറയുന്നു. സ്ത്രീകള്‍ ഊഴം വെച്ച് സമരത്തില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്. വനിതാ ദിനത്തില്‍ ഈ സമരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നതായും കരംജീത് കൗര്‍ പറയുന്നു.
നാല്പതിനായിരത്തോളം വനിതകളായ കര്‍ഷകരാണ് വനിതാ ദിനത്തില്‍ കര്‍ഷക സമരത്തിന്റെ ഭാഗമായിരിക്കുന്നത്. ഈ സമരത്തില്‍ വനിതകളായ കര്‍ഷകരുടെ ശക്തിക്ക് സംയുക്ത കിസാന്‍ മോര്‍ച്ച എക്കാലവും പ്രാധാന്യം നല്‍കിയിട്ടുളളതാണെന്ന് സ്വരാജ് ഇന്ത്യ പ്രസിഡണ്ട് കൂടിയായ യോഗേന്ദ്ര യാദവ് പറയുന്നു. കര്‍ഷക സമരത്തിന്റെ സ്ഥിരം വേദികളിലാകട്ടെ ടോള്‍ പ്ലാസകളിലാവട്ടെ സ്ത്രീകള്‍ സമരത്തിന് നേതൃത്വം നല്‍കുമെന്നും ഇത് അവരുടെ ദിവസം ആണെന്നും യോഗേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.
Recommended Video
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം
തിക്രി കൂടാതെ മറ്റ് പ്രധാന സമര കേന്ദ്രങ്ങളായ സിംഘുവിലും ഗാസിപ്പൂരിലും സ്ത്രീകള്‍ ആണ് ഇന്ന് സമരത്തിന്റെ മുന്‍നിരയിലുളളത്. വനിതാ ദിനം സമരഭൂമിയില്‍ ആഘോഷിച്ചതിന് ശേഷം ഈ സ്ത്രീകള്‍ അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകും. വനിതാ കര്‍ഷകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഭാരതീയ കിസാന്‍ യൂണിയന്റെ വനിതാ വിഭാഗം 500 ബസ്സുകളും 600 മിനി ബസ്സുകളും 115 ട്രക്കുകളും 200 ചെറിയ മറ്റ് വാഹനങ്ങളുമാണ് സമരഭൂമിയിലേക്ക് എത്താനും തിരികെ പോകാനുമായി സ്ത്രീകള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ചോര്‍ന്ന രഹസ്യദൃശ്യങ്ങള്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications