കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ നിന്ന് വേറേയും ഭീകരാക്രമണ ബോട്ട്, ഒബാമയെ ലക്ഷ്യമിട്ടും ആക്രമണപദ്ധതി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മുംബൈ ഭീകരാക്രമണമാതൃകയില്‍ പുതുവര്‍ഷ ദിനത്തില്‍ ആക്രമണം നടത്താന്‍ പാകിസ്താനില്‍ നിന്ന് ആയുധങ്ങളുമായെത്തിയ ബോട്ട് കടലില്‍ തകര്‍ന്നതിന് പിറകേ ഞെട്ടിക്കുന്ന വിവരങ്ങള്‍. മൂന്ന് ബോട്ടുകളിലായാണ് ഭീകരവാദികള്‍ പാകിസതാനില്‍ നിന്ന് തിരിച്ചതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

മൂന്ന് ബോട്ടുകളില്‍ രണ്ടാമത്തെ ബോട്ടും ഗുജറാത്ത് തീരത്ത് തീരസംരക്ഷണ സേന കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കറാച്ചിയില്‍ നിന്നാണ് മൂന്ന് ബോട്ടുകളും പുറപ്പെട്ടത്. ഗോവയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി എന്നാണ് സൂചന.

രണ്ടാമത്തെ ബോട്ട് തീര സംരക്ഷണ സേന പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ലഷ്‌കര്‍ ഇ ത്വായ്ബയാണ് ആക്രണ പദ്ധതിക്ക് പിറകിലെന്നാണ് കരുതുന്നത്. ബോട്ടില്‍ ഉണ്ടായിരുന്ന തീവ്രവാദികള്‍ കറാച്ചിയുമായി നടത്തിയ ആശയവിനിമയങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഇന്ത്യന്‍ സേനക്ക് കഴിഞ്ഞിട്ടുണ്ട്.

Pakistan Boat

നിറയെ മീന്‍പിടിത്ത ബോട്ടുകള്‍ ഉള്ള സമയത്താണ് പാകിസ്താന്‍ ബോട്ടുകളും കടലില്‍ ഇറങ്ങിയത്. ഈ സാഹചര്യം മുതലെടുക്കാനുളള നീക്കമായിരുന്നു അവര്‍. എന്നാല്‍ ഇന്ത്യന്‍ തീര സംരക്ഷണ സേനയുടെ കരുതലാണ് വന്‍ ആക്രമണപദ്ധതിയെ തുടക്കത്തിലേ തകര്‍ത്തത്.

Pakistan Boat1

റിപബ്ലിക് ദിനാഘോഷത്തിന് അതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എത്തുമ്പോഴും തീവ്രവാദ ആക്രമണം നടത്താന്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണ രേഖയില്‍ ഒമ്പത് തീവ്രവാദ സംഘങ്ങള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ തയ്യാറെടുക്കുന്നതായി പറയപ്പെടുന്നു. അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്‍ സൈന്യം നടത്തുന്ന വെടിവപ്പിന്റെ മറപറ്റി തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കും എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

Barack Obama

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുമ്പായി വന്‍ സ്‌ഫോടനങ്ങള്‍ നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇതിന് പാക് സൈന്യത്തിന്റെ സമ്പൂര്‍ണ പിന്തുണയുള്ളതായാണ് റിപപോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

English summary
Three boats came from Karachi to organise terrorist attack in India: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X