Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയിൽ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുളള മരണം മൂന്നായി, മരിച്ചത് 2 ഡോസ് വാക്സിനും സ്വീകരിച്ചവർ

ദില്ലി: മഹാരാഷ്ട്രയില്‍ കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുളള മരണ സംഖ്യ മൂന്നായി. റായ്ഗഡ് ജില്ലയില്‍ ആണ് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് മൂന്നാമതായി മരണപ്പെട്ടിരിക്കുന്നത് 69 വയസ്സ് പ്രായമുളള വ്യക്തിയാണ്. ഇദ്ദേഹം രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചായാളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈ 22നാണ് ഇദ്ദേഹം മരണമടഞ്ഞത് എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. അതിന് ശേഷം നടത്തിയ പരിശോധനയില്‍ ആണ് ഇദ്ദേഹത്തിന് തീവ്രവ്യാപന ശേഷിയുളള ഡെല്‍റ്റ പ്ലസ് വൈറസ് രോഗം ബാധിച്ചിരുന്നതായി കണ്ടെത്തിയത്. സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചികിത്സയ്ക്ക് ശേഷം ഇവര്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കുകയാണ്.

അന്യനിലെ നായിക സദയെ കണ്ടോ! വൈറലായി സദയുടെ പഴയ ഗ്ലാമറസ് ചിത്രങ്ങൾ

covid

ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുളള രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മുംബൈയില്‍ ആണ്. ജൂലെ 27ന് ശ്വാസകോശത്തില്‍ അണുബാധയുണ്ടായി 63 വയസ്സുകാരിയാണ് മരണപ്പെട്ടത്. ഇവരും വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു. മാത്രമല്ല ഇവര്‍ പുറത്തേക്ക് എവിടെയും യാത്ര ചെയ്തിരുന്നുമില്ല. ഇവരുടെ മരണശേഷം അടുത്തിടപഴകിയ രണ്ട് പേരിലും ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിരുന്നു. ആഗസ്റ്റ് 11ന് മാത്രമാണ് മുംബൈ സ്വദേശിനിക്ക് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചിരുന്നതായി കണ്ടെത്തിയത്. ജൂലെ 21ന് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 40,120 പേർക്കാണ്. തുടർച്ചയായ 47-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,85,227 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.2% മാത്രമാണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ പരിശോധനാശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,70,495 പരിശോധനകൾ നടത്തി. ആകെ 48.94 കോടിയിലേറെ (48,94,70,779) പരിശോധനകളാണ് ഇന്ത്യയിൽ ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.13 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.04 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 18 ദിവസമായി മൂന്നുശതമാനത്തിൽ താഴെയും തുടർച്ചയായ 67-ാം ദിവസവും 5 ശതമാനത്തിൽ താഴെയും തുടരുന്നു.

രാജ്യത്താകെ ഇതുവരെ 3,13,02,345 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,295 പേർ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് 97.46% ആയി. മഹാമാരി ആരംഭിച്ചശേഷം രോഗമുക്തിനിരക്കിലുണ്ടായ ഏറ്റവും വലിയ വർധനയാണിത്. ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 53 കോടിയോട് അ‌ടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത് 57 ലക്ഷത്തിലേറെ ഡോസ് വാക്സിൻ. 60,40,607 സെഷനുകളിലൂടെ ആകെ 52,95,82,956 ഡോസ് വാക്‌സിൻ നൽകിയെന്നാണ് കണക്ക്.

ഇത് ബിഗ് ബോസിൽ കരഞ്ഞിരുന്ന സൂര്യ തന്നെയോ? അമ്പരപ്പിക്കുന്ന ചിത്രങ്ങളുമായി സൂര്യ ജെ മേനോൻ

കണ്ണ് തള്ളിപ്പോകും! 58 കിലോ ഭാരമുളള ​​ഗൗണിൽ നടി എസ്തർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+