കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയില്‍ 3 പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍, നടപടി നേരിട്ടവരില്‍ എഎപി എംപിയും

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ വീണ്ടും പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍, മൂന്ന് രാജ്യസഭാ എംപിമാരാണ് നടപടി നേരിട്ടത്. ആംആദ്മി പാര്‍ട്ടിയുടെ സുശീല്‍ ഗുപ്ത, സന്ദീപ് പഥക്, സ്വതന്ത്ര എംപി അജിത് ഭൂയന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ടത്. ഇതോടെ നടപടി നേരിട്ട എംപിമാരുടെ എണ്ണം 27 ആയി. പാര്‍ലമെന്റില്‍ ഇന്നും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

രശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷിരശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷി

1

ഇരുസഭകളും ഉച്ചത്തേക്ക് പിരിഞ്ഞിരിക്കുകയാണ്. വിലക്കയറ്റവും ജിഎസ്ടി നിരക്ക് വര്‍ധിപ്പിച്ചതുമെല്ലാമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അതേസമയം എന്ത് വന്നാലും മാപ്പുപറയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും നേതൃത്വവും വ്യക്തമാക്കി. തങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

രാജ്യസഭയില്‍ നിന്ന് ഇതുവരെ 22 എംപിമാരാണ് സസ്‌പെന്‍ഷന്‍ നേരിട്ടത്. നാല് എംപിമാര്‍ക്ക് ലോക്‌സഭയിലും സസ്‌പെന്‍ഷന്‍ നേരിട്ടു. അതേസമയം കോണ്‍ഗ്രസിന്റെ സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശവും ഇതിനിടെ സഭയില്‍ വിവാദമായി. ഇത് വിശദീകരിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അധീര്‍ സ്പീക്കറെ അറിയിച്ചു.

അതേസമയം പരാമര്‍ശത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. മല്ലികാര്‍ജുന്‍ ഗാര്‍ഗെ, അധീര്‍ ചൗധരി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം അധീര്‍ ചൗധരി വിഷയത്തില്‍ മാപ്പുപറഞ്ഞതായി സോണിയാ ഗാന്ധി പറഞ്ഞു. സെക്‌സിസ്റ്റായ പരാമര്‍ശമാണ് അധീര്‍ നടത്തിയതെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞു. സഭയ്ക്ക് പുറത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. വിലക്കയറ്റത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.

സിംപിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ അമൃത സുരേഷ്, പാപ്പുവും ഗോപി സുന്ദറും എവിടെയെന്ന് ആരാധകര്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

തന്റെ പരാമര്‍ശം നാക്കുപിഴയായി കണക്കാക്കണമെന്നും ക്ഷമ ചോദിക്കുന്നതായും അധീര്‍ ചൗധരി പറഞ്ഞു. ഒരു കാര്യവുമില്ലാതെ ബിജെപി ഇത് പെരുപ്പിച്ച് കാണിക്കുകയാണ്. തന്റെ കുറ്റമാണെന്ന രീതിയിലാണ് അവര്‍ ഇത് അവതരിപ്പിക്കുന്നതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

നിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രംനിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രം

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
three more rajya sabha mp's suspended including aap mp's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X