ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി, മൂന്ന് നാവിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവിക ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുംബൈ ഡോക് യാര്‍ഡിലാണ് സംഭവം നടന്നത്. അതേസമയം നാവിക സേന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎന്‍എസ് രണ്‍വീറിന്റെ ഇന്റേണല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് സ്‌ഫോടനമുണ്ടായതെന്ന് നാവിക സേന അറിയിച്ചു. അതേസമയം പെട്ടെന്ന് തന്നെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്ന് സേന അറിയിച്ചു. കപ്പലിലെ ക്രൂവിലെ കൃത്യസമയത്തുള്ള ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. കാര്യമായിട്ടുള്ള നാശനഷ്ടങ്ങളൊന്നും ഇല്ലെന്നും നാവിക സേന അറിയിച്ചു. ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമാണ് ഐഎന്‍എസ് രണ്‍വീര്‍.

Recommended Video
വൈകീട്ട് നാലരയോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ആയുധങ്ങള്‍ക്കോ വെടിക്കോപ്പുകള്‍ക്കോ സ്‌ഫോടക വസ്തുക്കള്‍ക്കോ ഒന്നും സംഭവിച്ചിട്ടില്ല. നാവിക സേനയും, പ്രതിരോധ മന്ത്രാലയവും അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎന്‍എസ് രണ്‍വീര്‍ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ പോര്‍ട്ടിലേക്ക് മടങ്ങി പോകാനുള്ള ഒരുക്കത്തിലായിരുന്നു. മുന്‍ സോവിയറ്റ് യൂണിയനിലാണ് ഈ കപ്പലുകള്‍ ആദ്യമായി നിര്‍മിച്ചിരുന്നത്. ഇന്ത്യയില്‍ ഈ കപ്പലുകളെ അവതരിപ്പിക്കുന്നത് 1986 ഏപ്രില്‍ 21ന് ആയിരുന്നു. വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കുമെല്ലാം ക്യാരിയറായി ഈ കപ്പല്‍ ഉപയോഗിക്കാറുണ്ട്. മിസൈല്‍ ഉപയോഗത്തിനുള്ള സൗകര്യവും ഇതിലുണ്ട്.












Click it and Unblock the Notifications