ശബരിമലയ്ക്ക് പിന്നാലെ തിരുപ്പതി ക്ഷേത്രവും ഡിജിറ്റലായി; കാര്‍ഡ് മുഖേന കാണിക്ക സമര്‍പ്പിക്കാം

  • By: Nihara
Subscribe to Oneindia Malayalam

തിരുപ്പതി: കാഷ്‌ലെസ്സ് സാമ്പത്തിക ഇടപാടിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ കാണിക്ക ഡിജിറ്റലായി സമര്‍പ്പിക്കുന്ന സംവിധാനം ആരംഭിച്ചിട്ട് അധികമായിട്ടില്ല. ശബരിമലയ്ക്ക് പുറമെ തിരുപ്പതിയിലും സൈ്വപ്പിങ്ങിലൂടെ കാണിക്ക നല്‍കാം. രാജ്യത്ത് കള്ളുപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കറന്‍സി പ്രതിസന്ധി രൂക്ഷമാണ്.

രാജ്യത്ത് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം. സംഭാവനകള്‍ സ്വീകരിക്കുന്നതിന് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി ക്ഷേത്രം അധികൃതര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. കാണിക്ക ഇടുന്നതിനായി കൈയില്‍ കറന്‍സി നോട്ടുകള്‍ കരുതണമെന്നില്ല. ബാങ്കിന്റെ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ കരുതിയാല്‍ മതി. ക്ഷേത്രവുമായി ബന്ധപ്പെട്ട ദര്‍ശനം, കാണിക്ക, സംഭാവന തുടങ്ങി മിക്കവയും ഇലക്ട്രോണിക് സംവിധാനത്തിന്റെ കീഴിലാക്കും.

Tirupati temple

ദര്‍ശന സമയം, പ്രസാദ വിതരണം, പ്രസാദം വാങ്ങല്‍, താമസ സൗകര്യം എന്നിവയ്ക്കാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കരാറാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി ഏറ്റെടുത്തിരിക്കുന്നത്. ക്ഷേത്ര നടത്തിപ്പിന്റെ കാര്യങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ സാധിക്കുമെന്നതിനാല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
Tirupati temple is one of the main temple for getting largest revenue. Now the temple is going to turn receiving money through the swiping ATM card.
Please Wait while comments are loading...