വിദേശ സംഭാവനകള്‍ക്ക് പൂട്ട് വീണു, തിരുമല ദേസ്ഥാനവും, രാമകൃഷ്ണ മിഷനും വരെ പട്ടികയില്‍
ദില്ലി: ആറായിരത്തോളം എന്‍ജിഒകളുടെ വിദേശ സംഭാവനകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍. ഇവരുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. അതേസമയം മദര്‍ തെരേസ ട്രസ്റ്റ് അടക്കം ഇതിലുണ്ടായിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ ചില അമ്പരപ്പിക്കുന്ന പേരുകള്‍ കൂടിയുണ്ട്. തിരുമല തിരുപതി ദേവസ്ഥാനവും, രാമകൃഷ്ണ മിഷനും, ഷിര്‍ദി സായ്ബാബബ സന്‍സ്ഥാന്‍ ട്രസ്റ്റ് എന്നിവ അടക്കമുള്ളവയും ഇതിലുണ്ട്. ആന്ധ്രപ്രദേശിലെ തിരുപതി വെങ്കടേശ്വര ക്ഷേത്രം രാമകൃഷ്ണ മിഷന്‍ എന്നിവ ഹിന്ദു മത സംഘടനകളായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സായ്ബാബ ട്രസ്റ്റ് മറ്റ് മതപരമായ ഗ്രൂപ്പുകളുടെ പട്ടികയിലാണ് ഇടംപിടിച്ചിരുന്നത്.

ഇവര്‍ക്ക് എഫ്‌സി ആര്‍എ പ്രകാരം നേരത്തെ വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കാമായിരുന്നു. വിദ്യാഭ്യാസം, മതപരം, സാമ്പത്തിക, സാംസ്‌കാരിക കാര്യങ്ങള്‍ക്കായി ഇവര്‍ക്ക് വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കാം. എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഇവര്‍ക്ക് ഫണ്ട് വാങ്ങാന്‍ പറ്റില്ല. ഈ മൂന്ന് മതപരമായ ഗ്രൂപ്പുകള്‍ക്കും എന്തുകൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയില്ലെന്ന് പ്രതികരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായില്ല. നേരത്തെ കത്തോലിക്കാ മത സംഘടനയായ മിഷണറീസ് ഓഫ് ചാരിറ്റിക്കും ഇതേ പോലെ രജിസ്‌ട്രേഷന്‍ നിഷേധിച്ചിരുന്നു ഇവരുടെ ഇടപാടുകളില്‍ ചില പിശകുകള്‍ ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറഞ്ഞത്.
രജിസ്‌ട്രേഷന്‍ പുതുക്കി കിട്ടാത്തത സംഘടനകളും എന്‍ജിഒകള്‍ക്കും വിദേശത്ത് നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. തിരുപതി ദേവസ്ഥാനത്ത് വിദേശ സംഭാവനയായി ലഭിച്ചത് 13.4 കോടി രൂപയാണെന്ന് ഇവര്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നുണ്ട്. ഇതില്‍ 13.3 കോടി രൂപയും ക്ഷേത്രം സന്ദര്‍ശിച്ച വിദേശ തീര്‍ത്ഥാടകര്‍ നല്‍കിയതാണെന്നും ഇവര്‍ പറയുന്നു. ഡിസംബര്‍ 31നാണ് ഇവര്‍ സംഭാവനകളുടെ വരുമാനത്തിന്റെയും കാര്യം സര്‍ക്കാരിന് സമര്‍പ്പിച്ചത്. അക്കൗണ്ടില്‍ അഞ്ച് കോടി രൂപ വിദേശ സംഭാവനയായിട്ടുണ്ടെന്നും തിരുപ്പതി ദേവസ്ഥാനം പറയുന്നു.
രാമകൃഷ്ണ മിഷന്‍ വിവരങ്ങള്‍ സമര്‍പ്പിച്ചത് ജൂലായിലാണ്. 1.3 കോടി രൂപയാണ് ഇവരുടെ വിദേശ സംഭാവന സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ടിലുള്ളത്. ഇവരുടെ ആശ്രമങ്ങളുടെ രജിസ്‌ട്രേഷന്‍ ബംഗാളിലാണ്. ബീഹാറിലും മഹാരാഷ്ട്രയിലും, മറ്റ് പല സംസ്ഥാനങ്ങളിലും ഇവര്‍ക്ക് രജിസ്‌ട്രേഷനുണ്ട്. ഇവരുടെ രജിസ്‌ട്രേഷനുകളും പുതുക്കി കൊടുത്തിട്ടില്ല. ഇവര്‍ക്ക് വീണ്ടും അപേക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 31ന് മുമ്പ് വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു നേരത്തെ ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു. എന്നാല്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. നിലവില്‍ 16907 എന്‍ജിഒകളാണ് ഇന്ത്യയില്‍ ആകെ ഉള്ളത്.












Click it and Unblock the Notifications