ടിവികെ കളി ഏറ്റില്ല, ഡിഎംകെയുമായി ഭിന്നതയില്ലെന്ന് കോൺഗ്രസ്; 'സീറ്റ് വിഭജന ചർച്ചകൾ ഉടൻ തുടങ്ങും'
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്‌നാട്ടിൽ സഖ്യ സാധ്യതകളെ കുറിച്ചുള്ള ചർച്ചകളും പുതിയ കൂട്ടായ്‌മകളെ കുറിച്ചുള്ള അഭ്യൂഹങ്ങളും ഒക്കെ പല രീതിയിൽ പടരുന്നുണ്ട്. അതിലൊന്നായിരുന്നു കോൺഗ്രസ്-ഡിഎംകെ ബന്ധം വിടുമെന്നത്. എന്നാൽ ഇപ്പോഴിതാ കോൺഗ്രസ്-ഡിഎംകെ ബന്ധത്തിൽ ഭിന്നതകളില്ലെന്ന് പറയുകയാണ് ടിഎൻസിസി അധ്യക്ഷൻ കെ സെൽവപെരുന്തകൈ.
അടുത്ത ഒരാഴ്‌ചയ്ക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്. ഡിഎംകെയുമായുള്ള ചർച്ചകളിൽ പ്രതീക്ഷിച്ചത്ര സീറ്റുകൾ ലഭിക്കുമെന്ന ഉറച്ച വിശ്വാസം സെൽവപെരുന്തകൈ പ്രകടിപ്പിച്ചു. 'സഖ്യകക്ഷിയുടെ മേൽ ഞങ്ങൾ സമ്മർദ്ദം ചെലുത്തുന്നില്ല. ചോദിച്ചുവാങ്ങും, ഡിഎ.കെഅത് നൽകും' തിരുവള്ളൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.

കനിമൊഴിയുടെ രാഹുൽ ഗാന്ധിയുമായുള്ള ഡൽഹി കൂടിക്കാഴ്‌ചയെപ്പറ്റി ടിഎൻസിസി അധ്യക്ഷൻ പറഞ്ഞത് ചർച്ചകൾ നടക്കുന്നുണ്ടെന്നും ഒരാഴ്‌ചയ്ക്കുള്ളിൽ ഇത് വീണ്ടും തുടങ്ങുമെന്നുമാണ്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി, കേന്ദ്രമന്ത്രി അമിത് ഷായുമായി മുഖം മറച്ച് നടത്തിയ കൂടിക്കാഴ്‌ചയെ സെൽവപെരുന്തകൈ പരിഹസിച്ചിരുന്നു. .
അതേസമയം, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഡിഎംകെ 25 സീറ്റ് നൽകിയിരുന്നു. ഇതിൽ 18 മണ്ഡലങ്ങളിലേ അവർക്ക് ജയിക്കാനായുള്ളൂ. ഇക്കുറി അധിക സീറ്റുകൾ ലഭിക്കുമോ എന്നാവും ചർച്ചയിൽ പ്രധാനമായി കോൺഗ്രസ് ഉന്നയിക്കാൻ സാധ്യതയുള്ള കാര്യം. എന്നാൽ ഇക്കാര്യത്തിൽ ഡിഎംകെ വിട്ടുവീഴ്‌ച ചെയ്യാൻ ഇടയില്ലെന്നാണ് ലഭ്യമായ വിവരം.
നേരത്തെ വിജയ് നേതൃത്വം നൽകുന്ന ടിവികെയെ ചേർത്ത് കോൺഗ്രസിന്റെ പേര് ഉയർന്നു കേട്ടിരുന്നു. അതിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ തന്നെ ഇവയൊക്കെ തള്ളി രംഗത്ത് വന്നത്. തങ്ങൾക്കൊപ്പം നിന്നാൽ കോൺഗ്രസിന് പഴയ പ്രതാപകാലം തിരിച്ചു കൊടുക്കാം എന്നായിരുന്നു വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖർ അടുത്തിടെ പറഞ്ഞത്. ഈ വാഗ്‌ദാനത്തിൽ കോൺഗ്രസ് വീണില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്.
അധിക സീറ്റുകൾ നൽകില്ലെന്ന കടുംപിടുത്തവുമായി സ്‌റ്റാലിൻ
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെ ശക്തമായ സഖ്യം രൂപീകരിച്ചിരുന്നു. 2021-ൽ 173 സീറ്റുകളിൽ മത്സരിച്ച് ഭരണം പിടിക്കുകയും ചെയ്‌തു. കോൺഗ്രസ്, വിടുതലൈ സിരുതൈകൾ, ഇടതുപാർട്ടികൾ, എംഡിഎംകെ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, കൊങ്ങനാട് മക്കൾ ദേശീയ കക്ഷി, മനിതനേയ മക്കൾ കക്ഷി എന്നിവയുൾപ്പെടെ നിരവധി ചെറുതും ഇടത്തരവുമായ പാർട്ടികൾക്ക് ഡിഎംകെ അന്ന് ഗണ്യമായ സീറ്റുകൾ നൽകിയിരുന്നു.
ഭരണകക്ഷി എന്ന നിലയിൽ ഡിഎംകെ ഇത്തവണ സഖ്യം വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. നടൻ കമൽഹാസൻ നയിക്കുന്ന മക്കൾ നീതി മയ്യം (എംഎൻഎം) ഇതിനകം ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഡിഎംഡികെ ഉൾപ്പെടെ മറ്റ് ചില പാർട്ടികളുമായും നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസ് അടക്കമുള്ള നിലവിലെ കക്ഷികൾക്ക് അധിക സീറ്റ് വെറും മോഹമായി അവശേഷിക്കും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications