ദൈവത്തെ പ്രസാദിപ്പിക്കാന്‍ സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രനടയില്‍ വെച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍
ലഖ്‌നൗ: പലപ്പോഴും ആളുകള്‍ക്ക് ഭക്തി കൂടി പലതരത്തിലുള്ള വിചിത്ര കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്താലോ. അത്തരം ഒരു വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ ഒരു സംഭവത്തിന്റെ വാര്‍ത്തയാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് പുറത്ത് വരുന്നത്.

സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. കൗഷാംബിയിലെ മാ ഷീത്ല ക്ഷേത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. നാവ് മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച യുവാവിനെ ഗുരുതരാവസ്ഥയില്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൗഷാംബി സ്വദേളിയായ സമ്പത്ത് ( 38 ) എന്ന യുവാവാണ് സ്വന്തം നാവ് മുറിച്ച് ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് മുന്നില്‍ സമര്‍പ്പിച്ചത്. ഗംഗാ നദിയില്‍ സ്നാനം ചെയ്ത ശേഷമാണ് സമ്പത്തും ഭാര്യ ബാനു ദേവിയും ക്ഷേത്രത്തില്‍ എത്തിയത്.
ഇരുവരും ഒരുമിച്ചാണ് ക്ഷേത്രത്തിലെ പ്രദക്ഷിണം പൂര്‍ത്തിയാക്കിയതും. എന്നാല്‍ ഇതിന് ശേഷം പൊടുന്നനെ സമ്പത്ത് ബ്ലേഡ് കൊണ്ട് നാവ് മുറിച്ച് ക്ഷേത്രത്തിന്റെ കവാടത്തിന്റെ പടിയില്‍ വെക്കുകയായിരുന്നു. ഇതിന് പിന്നാലെ മുറിവില്‍ നിന്ന് രക്തം വരാനും തുടങ്ങി.
ഓണാഘോഷം കഴിഞ്ഞില്ലേ..? സാരിയില്‍ തിളങ്ങി പാര്‍വതി, വൈറല്‍ ചിത്രങ്ങള്‍
രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ സമ്പത്തിനെ ജില്ലാ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സമ്പത്ത് ക്ഷേത്ര ദര്‍ശനം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചത് എന്ന് ഭാര്യ ബാനു ദേവി പറയുന്നു.
അതേസമയം സമ്പത്തിന്റെ ആരോഗ്യനില ഗുരുതരമാണ് എന്ന് കര്‍ഹാധാം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അഭിലാഷ് തിവാരി പറഞ്ഞു. ക്ഷേത്രത്തിലെ പ്രതിഷ്ഠയെ 'പ്രസാദിപ്പിക്കാനാണ്' സമ്പത്ത് സ്വന്തം നാവ് മുറിച്ച് സമര്‍പ്പിച്ചത് എന്ന് അഭിലാഷ് തിവാരി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications