കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോൾ പ്ലാസകൾ നിർത്തലാക്കും; പകരം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ദേശീയ പാതകളിൽ ടോൾ പ്ലാസകൾ നിർത്തലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പകരം പുതിയ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് ക്യാമറകൾ സ്ഥാപിച്ച് ടോൾ പിരിക്കാനാണ് പദ്ധതി. ഈ ക്യാമറകൾ വാഹന നമ്പർ പ്ലേറ്റുകൾ റീഡ് ചെയ്ത് ഉടമകളുടെ ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽ നിന്നും ടോൾ പിരിക്കും. പദ്ധതി പരീക്ഷണടിസ്ഥാനത്തിൽ നടക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ചുള്ള നിയമഭേദഗതികളും മറ്റ് നടപടികളും പൂർത്തിയാക്കി വരികയാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

'പൂർണിമ ഇത് എന്ത് ഭാവിച്ചാണ് ഇങ്ങനെ?'; സ്ലീവ്ലെസ് ബ്ലസും സാരിയും.. വീണ്ടും തകർപ്പോട് തകർപ്പ്..വൈറൽ ചിത്രങ്ങൾ

1

'2019 ൽ കാർ കമ്പനികൾ തന്നെ ഘടിപ്പിച്ച നമ്പർ പ്ലേറ്റുകൾ വേണമെന്ന നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ നാല് വർഷമായി പുറത്തിറങ്ങുന്ന കാറുകൾക്കെല്ലാം വ്യത്യസ്തമായ നമ്പർ പ്ലേറ്റുകളാണ് ഉള്ളത്. ടോൾ പ്ലാസകൾ നീക്കം ചെയ്ത് ഓട്ടോമാറ്റിക് കാമറകൾ വഴി നമ്പർ പ്ലേറ്റുകൾ റീഡ് ചെയ്യുകയും അക്കൗണ്ടിൽ നിന്നും നേരിട്ട് ടോൾ തുക ഈടാക്കുകയും ചെയ്യുന്ന സംവിധാനം നടപ്പാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്', മന്ത്രി പറഞ്ഞു.എന്നാൽ ചില തടസങ്ങൾ ഇത് സംബന്ധിച്ച് നിലനിൽക്കുന്നുണ്ട്. ടോൾ പ്ലാസ ഒഴിവാക്കി പണം നൽകാത്ത വാഹന ഉടമയ്ക്ക് പിഴ ചുമത്താൻ നിയമപ്രകാരം വ്യവസ്ഥയില്ല. ആ വ്യവസ്ഥ കൊണ്ടുവരേണ്ടതുണ്ട്. ഈ നമ്പർ പ്ലേറ്റുകളില്ലാത്ത കാറുകൾക്ക് ഒരു നിശ്ചിത സമയത്തിനുള്ളിൽ അവ ഇൻസ്റ്റാൾ ചെയ്യുന്നതിന് സമയം അനുവദിക്കാനാണ് ആലോചിക്കുന്നത്. ഇതിനായി പ്രത്യേക ബിൽ അവതരിപ്പിക്കും, ഗഡ്കരി പറഞ്ഞു.

2

രാജ്യത്ത് ഏകദേശം 40,000 കോടി രൂപയുടെ മൊത്തം ടോൾ പിരിവിന്റെ 97 ശതമാനവും ഫാസ്ടാഗ് ഉപയോഗിച്ചാണ് നടക്കുന്നത്. ബാക്കി വരുന്ന 3 ശതമാനം, ഫാസ്ടാഗുകൾ ഉപയോഗിക്കാത്തതിന് സാധാരണ ടോൾ നിരക്കുകളേക്കാൾ ഉയർന്ന തുകയാണ് നൽകുന്നത്. ഫാസ്ടാഗുകൾ ഉപയോഗിച്ച്, ഒരു ടോൾ പ്ലാസ കടക്കാൻ ഒരു വാഹനത്തിന് ഏകദേശം 47 സെക്കൻഡാണ് എടുക്കുക. മാനുവൽ ടോൾ ശേഖരണത്തിൽ മണിക്കൂറിൽ 112 വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രോണിക് ടോൾ ശേഖരണത്തിൽ
മണിക്കൂറിൽ 260-ലധികം വാഹനങ്ങൾ പ്രോസസ്സ് ചെയ്യാൻ കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൾ.

3

ഫാസ്ടാഗുകളുടെ ഉപയോഗം രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിലെ ഗതാഗത തടസങ്ങൾ ലഘൂകരിക്കാൻ സാധിച്ചെങ്കിലും ഓതന്റിക്കേഷൻ പൂർത്തിയാക്കിയ ശേഷം കടക്കേണ്ട ടോൾ ഗേറ്റുകൾ ഉള്ളതിനാൽ ഇപ്പോഴും പലയിടങ്ങളിലും തിരക്ക് അനുഭവപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. അതേസമയം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ നടപ്പാക്കുന്നതോടെ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്കുകൾ വീണ്ടും കുറക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ പദ്ധതി എന്ന് നടപ്പിൽ വരുമെന്നതാണ് പ്രധാന ചോദ്യം. യാതൊരു വീഴ്ചകളും ഇത് സംബന്ധിച്ച് ഇല്ലെന്ന് ഉറപ്പാക്കണമെങ്കിൽ തന്നെ നിരവധി സാങ്കേതിക വിദ്യകൾ ആവശ്യമായി വരും. സാധാരണ ഗതിയിൽ നമ്പർ പ്ലേറ്റിലെ ഒൻപത് നമ്പറുകൾ വായിക്കാൻ കാമറകൾക്ക് സാധിക്കും. എന്നാൽ നമ്പർ പ്ലേറ്റുകളിൽ മറ്റെന്തെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ കാമറകൾക്ക് വായിക്കാൻ സാധിക്കില്ല, നിലവിൽ രാജ്യത്തെ പകുതിയിൽ അധികം നമ്പർ പ്ലേറ്റുകളും അത്തരത്തിൽ ഉള്ളതാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രത്തിനെതിരെ വീണ്ടും ഗഡ്കരി; 'കൃത്യസമയത്ത് തീരുമാനങ്ങൾ എടുക്കുന്നില്ല,അതാണ് പ്രശ്നം'കേന്ദ്രത്തിനെതിരെ വീണ്ടും ഗഡ്കരി; 'കൃത്യസമയത്ത് തീരുമാനങ്ങൾ എടുക്കുന്നില്ല,അതാണ് പ്രശ്നം'

4

ഒൻപത് വാക്കുകൾക്കും അക്കങ്ങൾക്കും അപ്പുറം ടെക്‌സ്‌റ്റ് ഉള്ള 10 ശതമാനത്തോളം നമ്പർ പ്ലേറ്റുകൾ ഇത്തരത്തിൽ കാമറയ്ക്ക് വായിക്കാൻ സാധിക്കാത്തതായി പരിശോധനകൾ തെളിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, കുറഞ്ഞ വരുമാന നഷ്ടം ഉറപ്പാക്കാൻ ഒന്നിലധികം സംവിധാനങ്ങൾ ആവശ്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

English summary
Toll plazas will be abolished; Instead automatic number plate reader cameras will be installed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X