തക്കാളിയോ ഇത് സ്വര്‍ണമോ: ഒരു മാസം കൊണ്ട് കര്‍ഷകന്‍ കോടീശ്വരന്‍, സമ്പാദിച്ചത് ഇത്ര തുക
ഹൈദരാബാദ്: തക്കാളി വില പിടിവിട്ട് കുതിക്കുകയാണ്. പലയിടത്തും വിശ്വസിക്കാനാവാത്ത വിധമാണ് വില ഉയര്‍ന്നിരിക്കുന്നത്. സാധാരണക്കാരന് വാങ്ങാന്‍ പോലും പറ്റാത്ത അത്ര ഉയരത്തിലാണ് തക്കാളി വില. പക്ഷേ വ്യാപാരികള്‍ക്ക് ഇത് വലിയൊരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. തെലങ്കാനയില്‍ നിന്നൊരു കര്‍ഷകന് തക്കാളി വില ഉയര്‍ന്നതിലൂടെ വലിയൊരു നേട്ടമാണ് സ്വന്തമാക്കാനായത്.ഇയാള്‍ കോടീശ്വരനായി മാറിയിരിക്കുകയാണ്.
മഹിപാല്‍ റെഡ്ഡിയെന്ന കര്‍ഷകനെയാണ് ഭാഗ്യം തേടിയെത്തിയത്. ഒരു മാസത്തെ തക്കാളി വില്‍പ്പനയിലൂടെ ഇയാള്‍ സമ്പാദിച്ചത് 1.8 കോടി രൂപയാണ്. ജൂലായ് പതിനഞ്ചിന് തുടങ്ങിയ വില്‍പ്പനയാണിത്. ഇതുവരെ നേടിയതാണ് ഈ തുക. മഹിലാല്‍ റെഡ്ഡിയുടെ നേട്ടത്തെ കുറിച്ച് ടൈം ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെലങ്കാനയിലെ മേദക്കിലെ കൗഡിപ്പള്ളി ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകനാണ് നാല്‍പ്പതുകാരനായ മഹിപാല്‍.

തക്കാളി വില കുതിച്ചുയര്‍ന്നതോടെ മഹിപാലിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയേറുകയായിരുന്നു. ആവശ്യക്കാരും ധാരാളമായി എത്തി. മേദക്കിലെ മാര്‍ക്കറ്റിലെ രാജ്യത്തെ ഏറ്റവും വലിയ ആവശ്യകതയാണ് ഉണ്ടായത്. 200 മുതല്‍ 250 രൂപ വരെയാണ് രാജ്യത്താകെ ഒരു കിലോ തക്കാളിക്ക് വിലയുണ്ടായിരുന്നത്. കാലവര്‍ഷത്തെ തുടര്‍ന്ന് രാജ്യത്താകെ വിതരണ ശൃംഖല താളം തെറ്റിയതും മഹിപാലിനെ സഹായിച്ചു. ആന്ധ്രപ്രദേശില്‍ നിന്നുള്ള തക്കാളി വരവ് കുറഞ്ഞതും, വളരെ ഉയര്‍ന്ന നിരക്കുമാണ് ഇത്ര വലിയൊരു നേട്ടത്തിന് മഹിപാലിനെ സഹായിച്ചത്.
അതേസമയം വില ഉയര്‍ന്നത് മഹിപാല്‍ റെഡ്ഡി ശരിക്കുമൊരു അവസരമായി ഉപയോഗിക്കുകയായിരുന്നു. ഹൈദരാബാദിലെ മാര്‍ക്കറ്റിലേക്കാണ് അദ്ദേഹം തക്കാളികളെത്തിച്ചത്. അത് മാത്രമല്ല കാര്യമായ വിലക്കുറവും തക്കാളിക്കുണ്ടായിരുന്നു. കിലോയ്ക്ക് നൂറ് രൂപ വെച്ചാണ് അദ്ദേഹം വിറ്റത്. തക്കാളി വില മുമ്പൊന്നും കേള്‍ക്കാത്ത തരത്തിലേക്ക് ഉയര്‍ന്ന സമയത്തായിരുന്നു റെഡ്ഡി വില കുറച്ച് നല്‍കിയത്. എട്ടേക്കര്‍ കൃഷി ഭൂമിയാണ് അദ്ദേഹത്തിനുള്ളത്. ഇതില്‍ പ്രധാനമായും തക്കാളി കൃഷിയാണ് ഉള്ളത്.
ഏപ്രില്‍ പതിനഞ്ചിനാണ് കൃഷി ആരംഭിക്കുക. ജൂണ്‍ പതിനഞ്ചിനാണ് വിളവെടുപ്പ് ആരംഭിക്കാറുള്ളത്. മുന്തിയ ഇനം തക്കാളിയാണ് തന്റെ കൃഷിയിടത്തില്‍ നിന്ന് വിളവെടുക്കാറുള്ളതെന്ന് റെഡ്ഡി പറഞ്ഞു. മോശം കാലാവസ്ഥയായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. എന്നാല്‍ അതിനെ നേരിടാന്‍ താന്‍ സുരക്ഷയൊരുക്കിയിരുന്നതായി മഹിപാല്‍ പറയുന്നു. കുറച്ച് കൃഷി പക്ഷേ നശിച്ചു. രണ്ട് കോടിയില്‍ അധികം ഈ സീസണില്‍ ഉണ്ടാക്കാന്‍ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. 40 ശതമാനം വിളവ് ഇനിയും എടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൃഷിയില്‍ നിന്ന് പെട്ടെന്ന് ലാഭമുണ്ടാവില്ലെന്ന് റെഡ്ഡി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് നെല്‍കൃഷിക്ക് പുറമേ രണ്ടാം കൃഷിക്കും റെഡ്ഡി ശ്രമിച്ചിരുന്നു. അങ്ങനെയാണ് 40 ഏക്കറില്‍ നിന്ന് അദ്ദേഹം ലാഭം കൊയ്യാന്‍ തുടങ്ങിയത്. 25 കിലോയുടെ ഓരോ ബോക്‌സുകളാണ് റെഡ്ഡി വിറ്റിരുന്നത്. ഇതുവരെ 7000 തക്കാളിപ്പെട്ടികളാണ് വിറ്റത്. ഡ്രോണുകള്‍ ഉപയോഗിച്ച് തന്റെ പാടത്ത് വളം തളിക്കുന്നതിന് വരെ റെഡ്ഡി ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications