കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിഷ രവിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രത്തിന്‌ 230 അച്ഛനമ്മമാരുടെ തുറന്ന കത്ത്‌

Google Oneindia Malayalam News

ദില്ലി: ടൂള്‍കിറ്റ്‌ കേസില്‍ ദില്ലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരിന്‌ 230 അച്ഛനമ്മമാരുടെ തുറന്ന കത്ത്‌. ഇന്ത്യന്‍ഭരണഘടനയോ ക്രിമിനല്‍ നിയമങ്ങളോ അനുശാസിക്കുന്ന നടപടിക്രമങ്ങളോ ഇല്ലാതെയാണ്‌ ദിഷയുടെ അറസ്‌റ്റെന്ന്‌ കത്തില്‍ വിമര്‍ശിക്കുന്നു. സംഭവം ഞങ്ങള്‍ മാതാപിതാക്കള്‍ക്ക്‌ ഞങ്ങളുടെ കുട്ടികളേ ഓര്‍ത്തുള്ള ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ്‌ കത്തിന്റെ തുടക്കം.

കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം

ദിഷയെ ഉടന്‍ കോടതിയില്‍ ഹാജരാക്കാനോ അഭിഭാഷകനുമായി സംസാരിക്കാനോ ദില്ലി പോലീസ്‌ അവസരമൊരുക്കിയില്ലെന്നും കത്തിലൂടെ കുറ്റപ്പെടുത്തുന്നു.ഞങ്ങഎളുടെ കുട്ടികള്‍ക്കാണ്‌ ഇത്‌ സംഭവിച്ചത്‌ എന്നതുപോലെ ഞങ്ങള്‍ ഈ വിഷയത്തില്‍ അസ്വസ്‌തരാണ്‌. ഈ ഭൂമിയേയും സഹജീവികളേയും സ്‌നേഹിക്കാനും സേവിക്കാനുമാണ്‌ ഞങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത്‌. അനീതിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള അവരുടെ താല്‍പര്യത്തേയും ഇച്ഛാശകിതിയേയും ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഇന്ന്‌ ഇന്ത്യയില്‍ സുരക്ഷിതമല്ലെന്നാണ്‌ ദിഷയുടെ അനുഭവം തെളിയിക്കുന്നതെന്നും കത്തിലൂടെ അച്ഛനമ്മമാര്‍ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന 230 പേര്‍ കത്തില്‍ പറയുന്നു.

disha

പോലീസ്‌ കസ്‌റ്റഡിയില്‍ കഴിയുന്ന ദിഷ രവിക്ക്‌ പൂര്‍ണ്ണ പിന്തുണ അറിയിച്ച്‌ 102വയസുകാരനായ എച്ച്‌എസ്‌ ദൊരസ്വാമി എന്ന സ്വാതന്ത്ര്യസമര സേനാനി രംഗത്തെത്തി. സ്വാതന്ത്ര്യ സമരകാലത്തും അടിയന്തരാവസ്ഥ കാലത്തും ദിര്‍ഘനാള്‍ ജിയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ദൊരസ്വാമി രോഗശയ്യയില്‍ നിന്നുമാണ്‌ ദിഷക്ക്‌ സന്ദേശവും ഐക്യദാര്‍ഢ്യവും അറിയിച്ചത്‌.

കര്‍ഷകസമരത്തെ പിന്തുണച്ച്‌ പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുബര്‍ഗ്‌ പങ്കുവെച്ച ട്വീറ്റ്‌മായി ബന്ധപ്പെട്ട കേസില്‍ ബംഗളൂരുവിലെ വീട്ടില്‍ നിന്നാണ്‌ ദിഷ രവിയെ ദില്ലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌.രാജ്യദ്രോഹം,ക്രിമിനല്‍ ഗൂഢാലോചന,വിദ്വേഷം വളര്‍ത്തല്‍എന്നീ വകുപ്പുകളാണ്‌ ദിഷക്കും കേസിലെ മറ്റ്‌ രണ്ടുപേര്‍ക്കുമെതിരെ ദില്ലി പോലീസ്‌ ചുമത്തിയിരിക്കുന്നത്‌. നിലവില്‍ പോലീസ്‌ കസ്‌റ്റഡിയില്‍ കഴിയുകയാണ്‌ ദിഷ രവി.
ദിഷ രവിക്ക്‌ നേരിട്ട്‌ ഖലിസ്ഥാന തീവ്രവാദികളുമായി ബന്ധമുണ്ടെന്നടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ്‌ ദില്ലി പോലീസ്‌ ഉന്നയിക്കുന്നത്‌. ദിഷയുടെ അറസ്‌റ്റിനെതിരെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

English summary
toolkit case; 230 parents write an open letter to center against Disha Ravi arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X