ബിജെപിക്ക് വന്‍ തിരിച്ചടി; 12 നേതാക്കള്‍ രാജിക്ക്!! കോണ്‍ഗ്രസിന് പണി കൊടുത്ത പിന്നാലെ മമത...
കൊഹിമ: കോണ്‍ഗ്രസിന് മമത ബാനര്‍ജി കൊടുത്ത പണി അപ്രതീക്ഷിതമായിരുന്നു. 12 എംഎല്‍എമാരെ ചാടിച്ച് ഒരു രാത്രി കൊണ്ട് മേഘാലയയിലെ പ്രതിപക്ഷമായി മാറി തൃണമൂല്‍ കോണ്‍ഗ്രസ്. ഇപ്പോഴിതാ തൊട്ടടുത്ത സംസ്ഥാനത്ത് ബിജെപിക്ക് ഉഗ്രന്‍ കെണിയൊരുക്കിയിരിക്കുന്നു മമത. നാഗാലാന്റിലെ 12 മുതിര്‍ന്ന ബിജെപി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു.
നാഗാലാന്റില്‍ അധികാരം പിടിക്കാന്‍ അടിവലി നടത്തുന്നതിനിടെയാണ് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടിയിരിക്കുന്നത്. നാഗാലാന്റില്‍ ബിജെപി ഉള്‍പ്പെടുന്ന മുന്നണിയാണ് ഭരണം നടത്തുന്നത്. പുതിയ നീക്കങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്നതിലേക്കാണ് നയിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

നാഗാലാന്റിലെ 12 മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇപ്പോഴുള്ളത് കൊല്‍ക്കത്തയിലാണ്. അവര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ നേരിട്ട് കാണാനും പാര്‍ട്ടിയില്‍ അംഗത്വമെടുക്കാനുമാണ് കൊല്‍ക്കത്തിയിലെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളാണ് രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.

നാഗാലാന്റിലെ ബിജെപിയില്‍ വലിയ ആഭ്യന്തര കലഹം നടക്കുന്നുണ്ട്. പല ജില്ലകളിലും തര്‍ക്കം നിലനില്‍ക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉപമുഖ്യമന്ത്രിയുടെ സമീപനത്തോട് വിയോജിച്ചാണ് ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കളംമാറുന്നത്. ഇതില്‍ എംഎല്‍എമാരുണ്ടോ എന്ന് വ്യക്തമല്ല. എംഎല്‍എമാര്‍ രാജിവയ്ക്കില്ലെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

നാഗാലാന്റില്‍ പ്രാദേശികമായി രൂപീകരിച്ച സഖ്യമാണ് ഭരണം നടത്തുന്നത്. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി) യാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. നിഫിയു റിയോ ആണ് മുഖ്യമന്ത്രി. നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) ആണ് പ്രതിപക്ഷ പാര്‍ട്ടി. അടുത്തിടെ എന്‍പിഎഫിനെ കൂടെ ചേര്‍ത്ത എന്‍ഡിപിപിയുടെ നടപടി ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു.

എന്‍ഡിപിപി എന്തുകൊണ്ടാണ് എന്‍പിഎഫിനെ ഭരണസഖ്യത്തിലെടുത്തത് എന്ന ചോദ്യത്തിന് പിന്നീടാണ് ഉത്തരം ലഭിച്ചത്. എന്‍പിഎഫുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി രഹസ്യമായി നീക്കം നടത്തിയിരുന്നുവത്രെ. ഇക്കാര്യം അറിഞ്ഞ മുഖ്യമന്ത്രി നിഫിയു റിയോയുടെ പ്രത്യേ നിര്‍ദേശ പ്രകാരമാണ് തിടുക്കത്തില്‍ എന്‍പിഎഫുമായി ചര്‍ച്ച നടന്നതും അവരെ ഭരണസഖ്യത്തിലെടുത്തതും. ഫലത്തില്‍ നാഗാലാന്റില്‍ പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്.

60 അംഗ നിയമസഭയാണ് നാഗാലാന്റിലേത്. ബിജെപിക്ക് 12 അംഗങ്ങളാണുള്ളത്. എന്‍ഡിപിപി നേതൃത്വം നല്‍കുന്ന ഭരണമുന്നണിക്ക് മതിയായ അംഗ ബലമുണ്ട്. എന്നിട്ടും എന്തിനാണ് എന്‍പിഎഫിനെ സഖ്യത്തിലെടുത്തതെന്ന് ബിജെപിയിലെ രണ്ടാംനിര നേതാക്കള്‍ ചോദിക്കുന്നു. ഈ വേളയിലാണ് ബിജെപി നേതൃത്വത്തിന്റെ രഹസ്യനീക്കം എന്‍ഡിപിപി അറിഞ്ഞുവെന്നും സര്‍ക്കാരിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് അവരെ കൂടെ ചേര്‍ത്തതെന്നുമുള്ള വാര്‍ത്ത വന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ബിജെപിക്കുള്ളില്‍ കലഹം രൂക്ഷമാണ് നാഗാലാന്റില്‍. ഒട്ടേറെ പരാതികള്‍ കേന്ദ്ര നേതൃത്വത്തിന് നാഗാലാന്റിലെ നേതാക്കള്‍ നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ ഇടപെടലുണ്ടായില്ലെന്നാണ് ആരോപണം. തുടര്‍ന്നാണ് നേതാക്കള്‍ കൂട്ടത്തോടെ രാജിവയ്ക്കാന്‍ തീരുമാനിച്ചതത്രെ. 12 പ്രമുഖ നേതാക്കള്‍ രാജിവയ്ക്കുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.
ഖുശ്ബുവിന് രോഗം ബാധിച്ചോ? ആശങ്കയോടെ ചോദിച്ചവര്‍ക്ക് നന്ദി, പണ്ട്... പിന്നീട്... ഇപ്പോള്‍

അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അസം, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ തൃണമൂല്‍ വ്യാപിക്കുകയാണ്. ത്രിപുരയില്‍ ശക്തിപ്പെടാനുള്ള തൃണമൂലിന്റെ നീക്കം പക്ഷേ, ബിജെപിയുടെ ഇടപെടല്‍ മൂലം വിജയം കണ്ടിട്ടില്ല. അധികം വൈകാതെ നാഗാലാന്റിലെ പ്രധാന പ്രതിപക്ഷമായി തൃണമൂല്‍ കോണ്‍ഗ്രസ് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications