കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ആഭ്യന്തരമന്ത്രി കോണ്‍ഗ്രസിലേക്ക്: നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി രേവന്ത് റെഡ്ഡി

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ട് വര്‍ഷം ഇനിയും ശേഷിക്കുന്നുണ്ടെങ്കിലും ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. പുതിയ പിസിസി അധ്യക്ഷനായി എത്തിയ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. ബൂത്ത് തലം മുതലുള്ള പുനഃസംഘടനയ്ക്കാണ് തുടക്കത്തില്‍ രേവന്ത് റെഡ്ഡി പ്രധാനമായും ശ്രദ്ധ കൊടുക്കുന്നത്.

ഇതോടൊപ്പം തന്നെ മറ്റ് പാര്‍ട്ടികളിലെ അസംതൃപ്തരായ ജനകീയ നേതാക്കളേയും കോണ്‍ഗ്രസില്‍ എത്തിക്കാനും രേവന്ത് റെഡ്ഡി ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നിരവധി നേതാക്കളുമായി അദ്ദേഹം ഇതിനോടകം കൂടിക്കാഴ്ച നടത്തികഴിഞ്ഞു.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

രേവന്ത് റെഡ്ഡി

രേവന്ത് റെഡ്ഡിയുടെ നീക്കങ്ങളുടെ ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ ടിആര്‍എസ്, ബിജെപി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച നേതാക്കള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപി എംപി യുടെ സഹോദരന്‍ ഉള്‍പ്പടേയുള്ളവരായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഈ നിരയില്‍ ഏറ്റവും അവസാനമായി എത്തി നില്‍ക്കുന്നത് സംസ്ഥാനത്തെ മുതിര്‍ന്ന ടിഡിപി നേതാവായ ദേവേന്ദര്‍ ഗൗഡിലാണ്.

അടുത്ത ദിവസം

അടുത്ത ദിവസം തന്നെ മധു യാസി ഗൗഡ് കോണ്‍ഗ്രസില്‍ എത്തുമെന്നാണ് അഭ്യൂഹം. സംസ്ഥാനത്തെ മുതിര്‍ന്ന ടിഡിപി നേതാവായ ദേവേന്ദര്‍ ഗൗഡ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയാണ്. രേവന്ത് റെഡ്ഡിയും മധു യാസിയും തമ്മില് അദ്ദേഹത്തിന്‍റെ വസതയില്‍ വെച്ച് ഞായറാഴ്ച കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ചർച്ച


തെലാങ്കാനയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. ടിആർഎസ് സർക്കാരിനെതിരെ പോരാടുന്നതിനായി കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഗൗഡിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഗൗഡിന്റെ മകന്‍ വീരേന്ദർ നിലവില്‍ ബിജെപി അംഗമാണ്. ഇദ്ദേഹവും കോണ്‍ഗ്രസിലേക്ക് മാറിയേക്കും.

കൂടിക്കാഴ്ച

അതേസമയം, കോണ്‍ഗ്രസ് നേതാക്കളോ ഗൗഡിന്‍റെ കുടുംബാംഗങ്ങളോ കൂടിക്കാഴ്ചയെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസ് നേതാവ് വൈഎസ് രാജശേഖര റെഡ്ഡിയുമായി വളരെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു ഗൗഡ്. അദ്ദേഹത്തിന്‍റെ രണ്ടു പുത്രന്മാരുമായി വളരെക്കാലം മുന്‍പ് തന്നെ തനിക്ക് വ്യക്തിപരമായി അടുപ്പമുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

മുന്‍മന്ത്രി

അദ്ദേഹം മാന്യനായ ഒരു നേതാവാണ്, അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് ഞങ്ങൾ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിആര്‍എസില്‍ നിന്നുള്ള മുതിര്‍ന്ന നേതാവയ മുന്‍മന്ത്രി കോണ്‍ഗ്രസിലേക്ക് ചേരുന്നത് സംബന്ധിച്ച ചില അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

English summary
tpcc president revanth reddy invites senior tdp leader Devender Goud to join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X