ബെംഗളൂരുവിലെ ട്രാഫിക്ക് ബ്ലോക്ക് ഇനി വെറും പഴങ്കഥ; നഗരത്തിൽ 10 ഫ്ലൈഓവറുകൾ വരുന്നു! എവിടെയൊക്കെ?
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 10 ഫ്ലൈഓവർ പദ്ധതികൾ നടപ്പിലാക്കാൻ ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈൽ) നടപടി തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഇതിനായി പ്രത്യേക ടീമുകൾ രൂപീകരിച്ചു തുടങ്ങിയെന്നാണ് വിവരം. എങ്കിലും വിദഗ്‌ധർ ഈ പദ്ധതികളുടെ ഫലപ്രാപ്‌തിയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുകയും ആശങ്ക പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
ബി-സ്മൈൽ പുറത്തിറക്കിയ ഉത്തരവുകളിലൂടെ ഓരോ ഫ്ലൈഓവർ പദ്ധതിക്കും എഞ്ചിനീയർമാരെ ചുമതലപ്പെടുത്തി. റോഡ് സാഹചര്യങ്ങൾ പഠിച്ച് വിശദമായ പദ്ധതി റിപ്പോർട്ടുകളിൽ (ഡിപിആർ) മാറ്റങ്ങൾ നിർദ്ദേശിക്കാനാണ് അവർക്ക് നിർദ്ദേശം. നിലവിൽ ഇന്ത്യയുടെ ഐടി ഹബ്ബ് എന്ന വിശേഷണം സ്വന്തമായുള്ള ബെംഗളൂരു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ട്രാഫിക് ബ്ലോക്കും നീണ്ട ഗതാഗതക്കുരുക്കും.

AI Image
ഫ്ലൈഓവറുകളെ ദൈർഘ്യമനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചു: 5 കിലോമീറ്റർ വരെ, 5-നും 10 കിലോമീറ്ററിനും ഇടയിൽ, 10 കിലോമീറ്ററിലധികം എന്നിങ്ങനെയാണ് ഇത് തിരിച്ചിരിക്കുന്നത്. അതിൽ തന്നെ 10 കിലോമീറ്ററിലധികമുള്ള പദ്ധതികൾ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കാനാണ് തീരുമാനം. ഇതിന് പദ്ധതിച്ചെലവിന്റെ 40 ശതമാനം വരെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് സർക്കാരിൽ നിന്ന് ലഭിക്കാം.
ജനുവരി 28-നകം വിലയിരുത്തലുകളും ശുപാർശകളും സമർപ്പിക്കാൻ എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നടപ്പാക്കുമ്പോൾ ഏകോപനം ഉറപ്പാക്കാൻ, പ്രവർത്തനങ്ങളെക്കുറിച്ച് നഗര കോർപ്പറേഷനുകളെ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. അതായത് നിർദ്ദേശങ്ങളും ശുപാർശകളും സമർപ്പിക്കാൻ ഇനി രണ്ടാഴ്‌ച കൂടി മാത്രമാണ് ശേഷിക്കുന്നത്.
സിസ്സി സർക്കിൾ-നയന്ദഹള്ളി, യശ്വന്ത്പുർ-ഹലസൂരു, കനകപ്പുര റോഡിലെ അനയ് ആനന്ദ് ഭവൻ, മിനർവ സർക്കിൾ-ഹഡ്സൺ സർക്കിൾ, മാരേനഹള്ളി മെയിൻ റോഡ്, എംഇഐ ജംഗ്ഷൻ, പൈപ്പ് ലൈൻ റോഡ്, ഡൊഡ്ഡബല്ലാപൂർ റോഡ്, ഓൾഡ് മദ്രാസ് റോഡ് എന്നിവിടങ്ങളിലാണ് ഫ്ലൈഓവറുകൾ ബി സ്‌മൈൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്.
പ്രധാന പാതകളിലെ സഞ്ചാരം മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്ക് കുറയ്ക്കാനുമുള്ള അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. എന്നിട്ടും ഇവയുടെ ദീർഘകാല സ്വാധീനം ഇപ്പോഴും ചർച്ചാവിഷയമായി തുടരുകയാണ്. അതിന്റെ പ്രധാന കാരണം ഇത്തരം പദ്ധതികളുടെ ബെംഗളൂരു നഗരത്തിലെ ചരിത്രം തന്നെയാണ്.
ഈ ഫ്ലൈഓവറുകൾ സ്ഥാപിക്കുന്ന വേളയിൽ ഉണ്ടായേക്കാവുന്ന ഗതാഗത കുരുക്കാണ് ഒരു വിഭാഗം ഉയർത്തുന്ന പ്രധാന ആശങ്ക. മുൻകാലങ്ങളിൽ എല്ലാം തന്നെ ഇത്തരത്തിൽ ഫ്ലൈ ഓവറുകൾ നിർമ്മിക്കുന്ന വേളയിൽ അതാത് പ്രദേശങ്ങളിൽ കനത്ത ട്രാഫിക് ബ്ലോക്ക് ഉൾപ്പെടെയുള്ളവ ഉണ്ടായിരുന്നു. അത് തന്നെയാണ് പലരെയും പിന്നോട്ട് വലിക്കുന്ന ഘടകം.
അത് കൂടാതെ ഈജിപുര ഉൾപ്പെടെയുള്ള ഇടങ്ങളിലെ ഫ്ലൈ ഓവറുകളുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങിയത് നഗരനിവാസികളുടെ കണ്മുന്നിൽ ഒരു ഉദാഹരണമാണ് നിലവിലുണ്ട്. ഇതേ ഗതി തന്നെയായിരിക്കുമോ വരാനിരിക്കുന്ന പത്ത് ഫ്ലൈ ഓവറുകൾക്കും എന്നാണ് ഉയരുന്ന ചോദ്യം. എങ്കിലും നിലവിൽ ബി-സ്‌മൈൽ അധികൃതർ പദ്ധതിയെ കുറിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹാരമാവുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications