Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ സാറ്റലൈറ്റ് സ്‌പെക്ട്രം അനുമതി 5 വർഷത്തേക്ക്; നീക്കവുമായി ട്രായ്, സ്‌റ്റാർലിങ്കിന് തിരിച്ചടി..?

മുംബൈ: രാജ്യത്ത് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള കാലയളവ് അഞ്ച് വർഷമാക്കാൻ ഇന്ത്യയിലെ ടെലികോം റെഗുലേറ്ററായ ട്രായ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതുമായി അടുപ്പമുള്ള സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ 20 വർഷത്തെ പെർമിറ്റ് തേടുന്ന ശത കോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്‌റ്റാർലിങ്കിന്റെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചുകൊണ്ടാണ് ട്രായ്‌ നീക്കം എന്നതാണ് ശ്രദ്ധേയമായ കാര്യം.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ട്രായ് നിലവിൽ കേന്ദ്ര സർക്കാരിനുള്ള പ്രധാന ശുപാർശകൾ നൽകാനുള്ള നീക്കത്തിലാണ്. അതിൽ സാറ്റലൈറ്റ് സ്പെക്ട്രത്തിന്റെ സമയപരിധിയും വിലനിർണ്ണയവും ഉൾപ്പെടെയുള്ള വിഷയങ്ങൾ അടങ്ങിയിട്ടുണ്ട്. ട്രായ് നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ അത് സ്‌റ്റാർലിങ്കിന്റെ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തും.

starlinktrai

അടുത്തിടെയാണ് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും സ്‌റ്റാർലിങ്കും തമ്മിൽ കൈകോർത്തത്. ഇതോടെ രാജ്യത്ത് വലിയൊരു വിതരണ കൂട്ടായ്‌മ തന്നെ ഒരുക്കാൻ കമ്പനിക്ക് കഴിയും.
റിലയൻസ് സ്‌റ്റോറുകൾ മുഖേനയാവും ഇനി സ്‌റ്റാർലിങ്ക് വിൽപ്പന. ഭാരതി എയർടെലുമായും അവർ സമാനമായ രീതിയിൽ കരാറിലെത്തിയിട്ടുണ്ട്.

അതിനിടെ താങ്ങാനാവുന്ന വിലനിർണ്ണയത്തിലും ദീർഘകാല ബിസിനസ് പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 20 വർഷത്തേക്ക് സ്‌പെക്ട്രം അനുവദിക്കാൻ സ്‌റ്റാർലിങ്ക് കേന്ദ്ര സർക്കാരിന് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനിടയിലാണ് അവരുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ട്രായ് നീക്കം.

മറുവശത്ത് റിലയൻസ് മൂന്ന് വർഷത്തേക്ക് അനുമതി നൽകുക എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുശേഷം ഇന്ത്യയിലെ വിപണി പുനർനിർണയിക്കണമെന്ന് അവർ ആഗ്രഹിക്കുന്നതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രാജ്യത്തെ മറ്റൊരു പ്രമുഖ ടെലികോം കമ്പനിയായ എയർടെലും ഇതേ നിലപാട് തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്, അവർ ആവശ്യപ്പെടുന്നത് 3 മുതൽ 5 വർഷം വരെയുള്ള അനുമതിക്കാണ്.

ഏകദേശം 5 വർഷത്തെ കുറഞ്ഞ ലൈസൻസ് സമയപരിധി എന്ന ആവശ്യം അംഗീകരിക്കാനും തുടർന്ന് മേഖല എങ്ങനെ വളരുന്നുവെന്ന് കാണാനും ട്രായ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നടപടി ക്രമങ്ങൾ എല്ലാം തന്നെ അതീവ രഹസ്യമായാണ് പുരോഗമിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.അഞ്ച് വർഷത്തിൽ അധികം ലൈസൻസ് നൽകുന്നതിൽ അർത്ഥമില്ലെന്നാണ് വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്.

അതേസമയം, ലൈസൻസ് സമയപരിധി, മെഗാഹെർട്‌സ് സ്പെക്ട്രം വിലനിർണയം എന്നിവയെക്കുറിച്ചുള്ള ശുപാർശകൾ ട്രായ് അടുത്ത ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. തുടർന്ന് തുടർനടപടികൾക്കായി ഇന്ത്യയുടെ ടെലികോം മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. നിലവിലെ നീക്കങ്ങൾ എന്തായാലും സ്‌റ്റാർലിങ്കിന് ശുഭകരമല്ല എന്നത് തീർച്ചയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+