Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള യാത്രയ്ക്ക് ഇനി ചിലവ് കുറയും; 'യുഡിഎഫ്' 18 ശതമാനം കുറച്ചേക്കും!

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ആശ്വാസവുമായി പുതിയ നീക്കം. വിമാനത്താവള സാമ്പത്തിക നിയന്ത്രണ അതോറിറ്റിക്ക് സമർപ്പിച്ച നിർദ്ദേശത്തിൽ, ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന യൂസർ ഡെവലപ്‌മെന്റ് ഫീസ് അഥവാ യുഡിഎഫ് 18 ശതമാനം വരെ കുറയ്ക്കാൻ നിർദ്ദേശിച്ചതോടെയാണ് ഇത്.

ബെംഗളൂരുവിലെ ഏറ്റവും വീതിയേറിയ റോഡ് ഉദ്ഘാടനത്തിന്; പക്ഷെ ട്രാഫിക് ബ്ലോക്ക് കൂടും
ബെംഗളൂരുവിലെ ഏറ്റവും വീതിയേറിയ റോഡ് ഉദ്ഘാടനത്തിന്; പക്ഷെ ട്രാഫിക് ബ്ലോക്ക് കൂടും

നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ, 2026 സെപ്റ്റംബർ മുതൽ ആഭ്യന്തര സർവീസുകളിൽ പുറപ്പെടുന്ന യാത്രക്കാരുടെ യുഡിഎഫ് നിലവിലെ 1550 രൂപയിൽ നിന്ന് 1450 രൂപയാക്കും. അന്താരാഷ്ട്ര യാത്രക്കാർക്ക് നിലവിലുള്ള 1500 രൂപയ്ക്ക് പകരം 1,215 രൂപ മാത്രമാകും നൽകേണ്ടി വരിക. ഇത് ചിലവ് കുറയ്ക്കാൻ വളരെയധികം സഹായിച്ചേക്കും.

bengaluru

ഈ നിരക്കുകൾ 2026 സെപ്റ്റംബർ മുതൽ 2029 മാർച്ച് വരെ പ്രാബല്യത്തിലുണ്ടാകുമെന്നാണ് നിർദ്ദേശം. തുടർന്ന് 2029 ഏപ്രിൽ മുതൽ ആഭ്യന്തര യാത്രക്കാർക്കുള്ള യുഡിഎഫ് 1,245 രൂപയായും അന്താരാഷ്ട്ര യാത്രക്കാർക്കുള്ളത് 1050 രൂപയായും വീണ്ടും കുറയ്ക്കാനും ബിഐഎഎൽ പദ്ധതിയിടുന്നുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ബംഗളുരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 2025-26 സാമ്പത്തിക വർഷത്തിൽ 4.41 കോടി യാത്രക്കാരെ കൈകാര്യം ചെയ്‌ത ഇടമാണ്. ഡൽഹിയിലെയും മുംബൈയിലെയും വിമാനത്താവളങ്ങൾക്ക് പിന്നിലാണ് ബെംഗളൂരുവിന്റെ സ്ഥാനം.

വിമാനത്താവള വികസനത്തിനും പുതിയ അടിസ്ഥാനസൗകര്യ പദ്ധതികൾക്കും വേണ്ടി 18,635 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ബിഐഎഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഭാവിയിൽ ഈ നിക്ഷേപങ്ങൾ തിരിച്ചുപിടിക്കേണ്ട സാഹചര്യം വന്നാൽ നിരക്കുകളിൽ മാറ്റം വരുത്തേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.

എന്നിരുന്നാലും, നിലവിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും ഭാവിയിലെ നിരക്കുമാറ്റങ്ങളുടെ ആഘാതം കുറയ്ക്കാനുമാണ് യുഡിഎഫ് കുറയ്ക്കാനുള്ള നീക്കമെന്ന് ബിഐഎഎൽ അറിയിച്ചു.
യാത്രക്കാരിൽ നിന്ന് യുഡിഎഫ് നേരിട്ട് ഈടാക്കുന്നില്ല. വിമാന ടിക്കറ്റ് നിരക്കിൽ തന്നെ ഈ ഫീസ് ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ, നിർദ്ദേശം നടപ്പായാൽ ടിക്കറ്റ് വിലയിൽ ചെറിയ കുറവ് പ്രതിഫലിക്കും. അതേസമയം, ഇവിടേക്ക് വന്നിറങ്ങുന്ന യാത്രക്കാരിൽ നിന്ന് യുഡിഎഫ് ഈടാക്കുന്ന നിലവിലെ രീതി തുടരും.

ബെംഗളൂരു ഇന്ദിരാനഗർ ഫ്ലൈഓവർ; 1300 കോടി ചിലവ്, പണം ഭൂവുടമകളിൽ നിന്ന് കണ്ടെത്താൻ ഡിപിആർ നിദ്ദേശം!
ബെംഗളൂരു ഇന്ദിരാനഗർ ഫ്ലൈഓവർ; 1300 കോടി ചിലവ്, പണം ഭൂവുടമകളിൽ നിന്ന് കണ്ടെത്താൻ ഡിപിആർ നിദ്ദേശം!

അതേസമയം, നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ പ്രധാന ഇന്ത്യൻ മെട്രോ നഗരങ്ങളിലെ സ്വകാര്യ വിമാനത്താവളങ്ങളിൽ ഏറ്റവും കുറഞ്ഞ യുഡിഎഫ് ഈടാക്കുന്ന വിമാനത്താവളങ്ങളിലൊന്നായി ബെംഗളൂരു മാറും. അപ്പോഴും ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ നിലവിലെ യുഡിഎഫ് നിരക്കുകൾക്ക് മുകളിൽ തന്നെയാണ് ബെംഗളൂരുവിലേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+