പാകധീന കശ്മീരില്‍ ഭൂചലനം, 19 പേര്‍ കൊല്ലപ്പെട്ടു, 6.3 തീവ്രത, തുടര്‍ചലനത്തില്‍ കുലുങ്ങി ഉത്തരേന്ത്യ
ദില്ലി: ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം. ദില്ലി എന്‍സിആര്‍ മേഖലയിലാണ് ശക്തമായി ഇതിന്റെ തുടര്‍ ചലനങ്ങളുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ത്യയുടെയും പാകിസ്താന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. പാകധീന കശ്മീരാണ് പ്രഭവകേന്ദ്രം. വൈകീട്ട് 4.30ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വിഭാഗം പറഞ്ഞു.

ദില്ലി, ചണ്ഡീഗഡ്, കശ്മീര്‍ എന്നീ മേഖലകളിലാണ് ശക്തമായ ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ ഇസ്ലാമാബാദ്, ലഹോര്‍, ഖൈബര്‍ പക്തൂണ്‍ മേഖല അടക്കമുള്ള നഗരങ്ങളിലും ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം പാകധീന കശ്മീരിലെ ഭൂകമ്പത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 500ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
ഇന്ത്യയില്‍ തുടര്‍ ചലനങ്ങളാണ് ഉണ്ടായതെന്ന് മെറ്റീരിയോളജിക്കല്‍ വിഭാഗം പറയുന്നത്. വൈകീട്ട് 4.35ഓടെയാണ് തുടര്‍ ചലനങ്ങള്‍ ഇന്ത്യയിലുണ്ടായത്. പഞ്ചാബിലും ഉത്തരാഖണ്ഡിലും വരെ തുടര്‍ ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് കൂടുതല്‍ ശക്തമായ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടത്.
അതേസമയം ഭൂചലനത്തില്‍ ഭയന്നുവിറച്ചതായി ദില്ലി നിവാസികള്‍ പറയുന്നു. നിരവധി പേര്‍ വീടിനുള്ളിലെ സാഹചര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വീടിനുള്ളില്‍ ഫാനുകളും തൂക്കിയിട്ടിരിക്കുന്ന വിളക്കുകളും കുലുങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പലരും പങ്കുവെച്ചിരിക്കുന്നത്. ദില്ലി നിവാസികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications