Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹമ്മദാബാദിലെ കള്ളന്‍ തമിഴ് നാട്ടിലെ കോടിപതിയും, മാന്യനും

അഹമ്മദാബാദ്: തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ ജഗന്‍ എന്നയാളെക്കുറിച്ച് നാട്ടുകാര്‍ക്കൊക്കെ നല്ല മതിപ്പാണ്. മാന്യന്‍, പണക്കാരന്‍, ആരെയും കൈയ്യയച്ച് സഹായിക്കുന്നവന്‍ എന്നൊക്കെയാണ് ജഗനെകുറിച്ചുള്ള നാട്ടുകാരുടെ വിശേഷണങ്ങള്‍. കുറഞ്ഞോരുകാലം കൊണ്ടാണ് ജഗന്‍ പണക്കാരനായതെങ്കിലും അതെങ്ങിനെയെന്നൊന്നും ആരും അന്വേഷിച്ചിരുന്നില്ല.

അടുത്തിടെ അഹമ്മദാബാദില്‍ നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ജഗനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. ട്രിച്ചിയില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ബിസിനസ് സ്ഥാപനങ്ങളും ഒക്കെയുള്ള ജഗന്‍ ആണ് തങ്ങള്‍ അന്വേഷിക്കുന്ന കള്ളന്‍ എന്നത് പോലീസുകാരെപോലും അമ്പരപ്പിച്ചിരിക്കുകയാണ്.

ahmadabad-map-in-gujara

അഹമ്മദാബാദ്. സൂററ്റ്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് ജഗന്റെ മോഷണസംഘം പ്രവര്‍ത്തിക്കുന്നതെന്ന് അഹമ്മദാബാദ് പോലീസ് പറഞ്ഞു. ആഡംബരകാറുകളില്‍ നിന്നും മറ്റും വിലപിടിപ്പുള്ളവ തന്ത്രപൂര്‍വം അടിച്ചുമാറ്റുകയാണ് മോഷണസംഘത്തിന്റെ രീതി. നിര്‍ത്തിയിട്ട വാഹനത്തിന്റെ അരികില്‍ നോട്ടുകള്‍ വിതറിയശേഷം ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കും. ഇതിനുശേഷം കാറില്‍ നിന്നും വിലപിടിപ്പുള്ളതുമായി കടന്നുകളയും.

ഇത്തരത്തില്‍ 80 ലക്ഷം രൂപയാണ് അടുത്തിടെ ഒരു കാറില്‍നിന്നും ജഗന്റെ സംഘം മോഷ്ടിച്ചത്. കാറിന്റെ മുന്നില്‍ പത്തുരൂപയുടെ നോട്ടുകള്‍ വിതറിയശേഷം അത് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തി. തന്റെതാണെന്ന സംശയത്തില്‍ ഡ്രൈവര്‍ കാറില്‍ നിന്നും പുറത്തിറങ്ങി നോട്ടുകള്‍ ശേഖരിക്കവെ 80 ലക്ഷം രൂപ അടങ്ങിയ ബാഗുമായി കള്ളന്‍മാര്‍ കടന്നുകളയുകയായിരുന്നു. തമിഴ്‌നാട്ടില്‍ ഒരു കേസിലും ജഗന്‍ പ്രതിയല്ല എന്നതാണ് അതിശയകരം. ഇദ്ദേഹത്തിന്റെ മക്കള്‍ പഠിക്കുന്നതാകട്ടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+