Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃണമൂലില്‍ 20 അംഗ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു; തര്‍ക്ക പരിഹാരത്തിന് സുപ്രധാന തീരുമാനം

ന്യൂഡല്‍ഹി: ഉള്‍പ്പാര്‍ട്ടി പോര് അവസാനിപ്പിക്കാന്‍ സുപ്രധാന തീരുമാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. 20 അംഗ ദേശീയ പ്രവര്‍ത്തക സമിതി രൂപീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. മമത ബാനര്‍ജി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം കൈകൊണ്ടത്. മമതയുടെ വസതിയിലായിരുന്നു യോഗം. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയിലെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. ഒരാള്‍ക്ക് ഒരു പദവി എന്ന നയം നടപ്പാക്കണമെന്നാണ് അഭിഷേക് ബാനര്‍ജിയുടെ തീരുമാനം. ഇത് മുതിര്‍ന്ന അംഗങ്ങളുടെ എതിര്‍പ്പിന് കാരണമായി. മുതിര്‍ന്ന അംഗങ്ങള്‍ ഒന്നിലധികം പദവികള്‍ കൈവശം വയ്ക്കുന്നവരാണ്. അതുകൊണ്ടുതന്നെ യുവാക്കള്‍ക്ക് മതിയായ പരിഗണന ലഭിക്കുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് ഒരാള്‍ക്ക് ഒരു പദവി എന്ന നയം നടപ്പാക്കണമെന്ന് അഭിഷേക് ആവശ്യപ്പെട്ടത്.

m

നരേന്ദ്ര മോദിക്കെതിരെ ദേശീയ തലത്തില്‍ ബദലാകാന്‍ ശ്രമിക്കുന്ന മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടിയാകും പാര്‍ട്ടിയിലെ തര്‍ക്കം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. പാര്‍ട്ടിയിലെ രണ്ടാമനാണ് അഭിഷേക് ബാനര്‍ജി. മമതയ്ക്ക് ശേഷം പാര്‍ട്ടിയെ നയിക്കുക അഭിഷേക് ആയിരിക്കുമെന്ന വാര്‍ത്തകളും വന്നതിന് പിന്നാലെയാണ് രണ്ട് ചേരി തൃണമൂലില്‍ രൂപപ്പെട്ടു എന്ന വിവരം.

മമതയുടെ ദേശീയ മോഹങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രശാന്ത് കിഷോറിന്റെ ഐ-പാക് ഏജന്‍സിയാണ്. കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ് പ്രശാന്ത് കിഷോറിന്റെ ഐ-പാക്. ദേശീയ മോഹങ്ങളുമായി നീങ്ങുന്ന മമത ബംഗാളിന് പുറത്ത് സജീവമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി തൃണമൂല്‍ കോണ്‍ഗ്രസ് മല്‍സരിക്കുകയാണ്. പ്രാദേശിക പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാണ് ഗോവയില്‍ മല്‍സരിക്കുന്നത്. ഗോവയിലെ കാര്യങ്ങള്‍ അഭിഷേകും മഹുവ മൊയ്ത്രയുമാണ് നോക്കുന്നത്. കൂടാതെ ത്രിപുരയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടി ശക്തമാകുന്നുണ്ട്.

അതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പോര് തുടങ്ങിയത്. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് യുവാക്കള്‍ ഏറെ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യമാണ് അവരെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നത്. യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ പദവികള്‍ നല്‍കണമെന്ന ആവശ്യം ശക്തമാണ്. സീനിയര്‍ അംഗങ്ങള്‍ കൂടുതല്‍ പദവികള്‍ വഹിക്കുന്നതാണ് വെല്ലുവിളി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചാല്‍ മാത്രമേ വലിയ ലക്ഷ്യങ്ങളിലേക്ക് കടക്കാന്‍ പറ്റൂ എന്ന് പ്രശാന്ത് കിഷോര്‍ ഉപദേശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+