Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ അടവ് മാറ്റി തൃണമൂല്‍, തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് ശ്രമം, താല്‍പര്യമില്ലാതെ കോണ്‍ഗ്രസ്

ദില്ലി: ഗോവയില്‍ കോണ്‍ഗ്രസുമായി ചേരാനുള്ള നീക്കം ശക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. നിലവില്‍ ഒരുപാര്‍ട്ടിയും അവരെ ഒപ്പം കൂട്ടാതിരിക്കുന്നതിന് പ്രധാന കാരണം കോണ്‍ഗ്രസാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് തൃണമൂലിന്റെ ശ്രമം. തൃണമൂല്‍ സഖ്യത്തിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് രാജ്യസഭാ എംപി ലൂസിഞ്ഞോ ഫലെയ്‌റോ പറഞ്ഞു. കോണ്‍ഗ്രസ് മാത്രമല്ല, ഒരേസ്വഭാവമുള്ള മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ തൃണമൂല്‍ തയ്യാറാണെന്നും ലൂസീഞ്ഞോ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്ന നേതാവാണ് അദ്ദേഹം. തൃണമൂലിനെതിരെ നേതാക്കളെ അടര്‍ത്തിയെടുക്കുന്നു എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

1

മമത നേരത്തെ തന്നെ സഖ്യം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുത്തിയതാണ്. ഒരേ സ്വഭാവമുള്ള പാര്‍ട്ടികളുമായി ഞങ്ങള്‍ സഖ്യമുണ്ടാക്കും. അതിനായി തയ്യാറായി നില്‍ക്കുകയാണ്. തൃണമൂലിന്റെ വാതില്‍ അത്തരം പാര്‍ട്ടികള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും മമത പറഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ പലരും പറഞ്ഞിരുന്നു. മതേതര വോട്ടുകള്‍ ഭിന്നിച്ച് പോകുമെന്നും, ദീദി ദില്ലിയില്‍ ഏറ്റവും മികച്ച രീതിയില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തീര്‍ച്ചയായും ഇതിനൊരു പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും ലൂസീഞ്ഞോ ഫലെയ്‌റോ വ്യക്തമാക്കി. നേരത്തെ ലൂസീഞ്ഞോയെ തൃണമൂല്‍ ഫത്തോര്‍ദയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. എന്നാല്‍ അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു.

അഡ്വ സീയോള വാസാണ് ഫത്തോര്‍ദയില്‍ നിന്ന് മത്സരിക്കുന്നത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ വിജയ് സര്‍ദേശായിയാണ് ഇവിടെ പ്രധാന എതിരാളി. ജിഎഫ്പി കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ്. അതേസമയം തൃണമൂലുമായുള്ള സഖ്യത്തിന്റെ കാര്യം ഹൈക്കമാന്‍ഡാണ് തീരുമാനിക്കുകയെന്ന് പഞ്ചിമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എല്‍വിസ് ഗോമസ് പറഞ്ഞു. ഗോവയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ഉറപ്പാണ്. പഞ്ചിമില്‍ ബിജെപി എംഎല്‍എ ബാബുഷ് മോണ്‍സരാറ്റി ഒന്നും ചെയ്തിട്ടില്ല. ഇവിടെ ജനജീവിതം താളം തെറ്റി നില്‍ക്കുകയാണ്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. ജനങ്ങള്‍ അദ്ദേഹത്തെ തോല്‍പ്പിക്കുമെന്നും ഗോമസ് വ്യക്തമാക്കി.

അതേസമയം യുപിയില്‍ ഇന്ന് രൂക്ഷമായിട്ടാണ് കോണ്‍ഗ്രസിനെതിരെ മമത രംഗത്ത് വന്നത്. കോണ്‍ഗ്രസ് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സങ്കടമുണ്ടെന്ന് മമത പറയുന്നു. മേഘാലയയിലും ചണ്ഡീഗഡിലും അതാണ് കണ്ടത്. ബിജെപി വിരുദ്ധ സഖ്യം ഒരുമിച്ച് വരണമെന്നാണ് തൃണമൂല്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ചിലര്‍ മറ്റേതെങ്കിലും മാര്‍ഗം സ്വീകരിക്കുകയോ, ധാര്‍ഷ്ഠ്യത്തോടെ പെരുമാറുകയോ ചെയ്താല്‍, മറ്റ് വഴികള്‍ നോക്കാതെ മാര്‍ഗമില്ലെന്നും മമത പറഞ്ഞു. കോണ്‍ഗ്രസ് ഒരിക്കലും യുപിയില്‍ വിജയിക്കാന്‍ പോകുന്നില്ല. താന്‍ അവരെ പരസ്പരം മത്സരിക്കുന്നതില്‍ നിന്ന് തടയാന്‍ നോക്കിയതാണ്. എന്നാല്‍ അവര്‍ താന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് മമത പറഞ്ഞു. ബിജപിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും മമത ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+