Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വിട്ടെത്തിയ മുന്‍ മുഖ്യമന്ത്രി രാജ്യസഭയിലേക്ക്; ഗോവയ്ക്ക് മമതയുടെ സമ്മാനം

കൊല്‍ക്കത്ത/പനാജി: ഗോവ മുന്‍ മുഖ്യമന്ത്രി ലുസിനോ ഫലീറോയെ രാജ്യസഭാ എംപിയാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫലീറോ രണ്ടു മാസം മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടിത്തറ ശക്തമാക്കാന്‍ ശ്രമിക്കുന്ന മമതയുടെ നീക്കം ഗോവയിലെ പ്രധാന കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും എന്‍സിപിയും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അടുത്തിടെ മമത ബാനര്‍ജി ഗോവയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നടി നഫീസ അലി കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നത് അന്നാണ്. ടെന്നിസ് താരം ലിയാണ്ടര്‍ പേസും തൃണമൂലില്‍ ചേര്‍ന്നു.

വളരെ ബൃഹത്തായ ലക്ഷ്യമാണ് ഗോവയില്‍ മമതയ്ക്കുള്ളതെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ പറയുന്നു. മമത ബാനര്‍ജി ഗോവയുടെ ശബ്ദം ഡല്‍ഹിയില്‍ കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് പുതിയ നീക്കങ്ങള്‍ വിശദീകരിച്ച് പാര്‍ട്ടി നേതാവ് പ്രതികരിച്ചത്. നവംബര്‍ 29നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ബംഗാള്‍ നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ജയിക്കുമെന്ന് ഉറപ്പാണ്.

15

ഗോവയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് അത്രമേല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഗോവയിലെ ജനങ്ങള്‍ക്കുള്ള കൃത്യമായ സന്ദേശമാണിത്. ഗോവയുടെ വികസനമാണ് തൃണമൂലിന്റെ ലക്ഷ്യം. തീരദേശ സംസ്ഥാനത്തിന്റെ ശബ്ദം ഡല്‍ഹിയിലും എത്തണം. അതുകൊണ്ടാണ് ഫലീറോയെ രാജ്യസഭയിലേക്ക് നിര്‍ദേശിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസാണ് പുതിയ കാലത്തെ കോണ്‍ഗ്രസ് എന്നായിരുന്നു നഫീസ അലിയുടെ പ്രതികരണം. ജനങ്ങളെ സേവിക്കണം എന്ന് താല്‍പ്പര്യമുണ്ടായതിനാലാണ് തൃണമൂലില്‍ ചേരുന്നതെന്ന് ലിയാണ്ടര്‍ പേസ് പ്രതികരിച്ചു. ലിയാണ്ടര്‍ പേസിന്റെ അംഗത്വം തൃണമൂലിലേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് മമത കരുതുന്നു.

ബംഗാൡ വീണ്ടും അധികാരം പിടിച്ച ശേഷം മമത ബാനര്‍ജി ദേശീയ തലത്തില്‍ ശക്തമായ പ്രതിപക്ഷ നേതാവായി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. അവരുടെ ഓരോ നീക്കവും ബിജെപിയും കോണ്‍ഗ്രസും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ത്രിപുര, അസം, ഗോവ എന്നിവയാണ് മമത ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് തൃണമൂലില്‍ ചേരുന്നത്.

സിംപിള്‍ താര വിവാഹം; നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്തും വിവാഹിതരായി; ചിത്രങ്ങള്‍

ഒരു സീറ്റ് പോലും നിലവില്‍ ഗോവ നിയമസഭയില്‍ തൃണമൂലിനില്ല. എന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരുടെ നീക്കം. തൃണമൂല്‍ അടിത്തറ ശക്താക്കുമ്പോള്‍ ഇളകുന്നത് കോണ്‍ഗ്രസിന്റെ കാല്‍ചുവട്ടിലെ മണ്ണാണ്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മനോഹര്‍ പരീക്കര്‍ മരിച്ച ശേഷം ഗോവയില്‍ ബിജെപിക്ക് ശക്തനായ നേതാവില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഗോവയിലെ ബിജെപിയില്‍ നിന്ന് ചിലര്‍ തൃണമൂലിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ സഖ്യകക്ഷിയുമായി സഖ്യം ചേരാനും തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+