Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയ്ക്ക് പൂട്ടിടാന്‍ ബിജെപിക്കാവില്ല, ഇത്തവണയും തൃണമൂല്‍ വരുമെന്ന് എബിപി സര്‍വേ, പക്ഷേ....

ദില്ലി: ബിജെപിയുടെ കടുത്ത പ്രചാരണത്തെയും കൂറുമാറ്റത്തെയും ഇത്തവണയും തൃണമൂല്‍ കോണ്‍ഗ്രസ് അതിജീവിക്കുമെന്ന് എബിസി സീ വോട്ടര്‍ സര്‍വേ. മമതാ ബാനര്‍ജി തന്നെ മുഖ്യമന്ത്രിയായി വരുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം തൃണമൂലിന് ഇനിയുള്ള അഞ്ച് വര്‍ഷം കടുപ്പമായിരിക്കുമെന്ന സൂചനയും സര്‍വേ നല്‍കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം തന്നെ ബിജെപിയുമായി മമതയ്ക്ക് നടത്തേണ്ടി വരും. വലിയ മുന്നേറ്റം അവര്‍ ഉണ്ടാക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്.

1

മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 148 മുതല്‍ 164 സീറ്റ് വരെ ബംഗാളില്‍ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ ബിജെപി തൊട്ടുപിന്നിലുണ്ടെന്ന് സര്‍വേ പ്രവചിക്കുന്നു. 92 മുതല്‍ 108 സീറ്റ് വരെയാണ് ബിജെപി നേടുക. അതേസമയം 2016ല്‍ വെറും മൂന്ന് സീറ്റ് മാത്രമാണ് ബിജെപി നേടിയത്. അവിടെ നിന്നാണ് നൂറിന് മുകളിലേക്കുള്ള കുതിപ്പ്. അതേസമയം കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന് വന്‍ തിരിച്ചടി തന്നെ തിരഞ്ഞെടുപ്പില്‍ ഉണ്ടാവും. സഖ്യത്തിന് 39 സീറ്റ് വരെയെ പരമാവധി നേടാനാവൂ. 2016ല്‍ ഈ സഖ്യം 76 സീറ്റ് വരെ നേടിയിരുന്നു.

കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകളിലുള്ള ഇടിവാണ് ബിജെപിക്ക് നേട്ടമായി മാറുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് 43 ശതമാനം വോട്ട് വരെ ലഭിക്കും. ബിജെപിക്ക് 38 ശതമാനത്തോളവും ലഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ രണ്ട് പാര്‍ട്ടികളുടെയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റ് ബിജെപി നേടിയിരുന്നു. ടിഎംസിയെ ഞെട്ടിച്ച പ്രകടനമായിരുന്നു ഇത്. കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന് വെറും 13 ശതമാനം വോട്ടാണ് നേടാനാവുക.

കഴിഞ്ഞ ദിവസമാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എട്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27നാണ് ആദ്യ ഘട്ടം തുടങ്ങുക. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ബിജെപിയെ പുറത്തുനിന്നുള്ള പാര്‍ട്ടിയാക്കിയുള്ള മമതയുടെ പ്രവചനം ശരിക്കും ഏറ്റെന്ന് സര്‍വേ തെളിയിക്കുന്നത്. കരുത്തരായ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതും ബിജെപിക്ക് വലിയ തിരിച്ചടിയാണ്. അഴിമതിക്കാരെ മുഴുവന്‍ ബിജെപി കൊണ്ടുപോയെന്ന പ്രചാരണവും തൃണമൂല്‍ നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+