മുസ്ലീം വോട്ട് നഷ്ടപ്പെടുമെന്ന് പേടി, തൃണമൂല്‍ ആശയക്കുഴപ്പത്തിലാണ്; സഖ്യം വേണ്ടെന്ന് അധീര്‍ ചൗധരി
തൃണമൂല്‍ കോണ്‍ഗ്രസും അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തീരുന്നില്ല. കടുത്ത ആരോപണങ്ങളാണ് തൃണമൂലിനെതിരെ വീണ്ടും അധീര്‍ ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് ടിഎംസിയുമായി സഖ്യമില്ലെന്നും, ഒറ്റയ്ക്ക് മത്സരിക്കുമെന്നും ചൗധരി പറഞ്ഞു. നേരത്തെ ടിഎംസി എംപി ഡെറക് ഒബ്രയനും സഖ്യമില്ലെന്ന കാര്യം ആവര്‍ത്തിച്ചിരുന്നു.
അതേസമയം തൃണമൂല്‍ വലിയ ആശയക്കുഴപ്പത്തിലാണെന്ന് ചൗധരി പരിഹസിച്ചു. ഇന്ത്യ സഖ്യമായി മത്സരിക്കുന്ന കാര്യത്തില്‍ തൃണമൂലിന് രണ്ട് മനസ്സാണ്. ടിഎംസി അധ്യക്ഷ മമത ബാനര്‍ജി തന്നെ സഖ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ടിഎംസി അവരുടെ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തയ്യാറല്ല. ബംഗാളില്‍ സഖ്യ സാധ്യതകള്‍ അവസാനിച്ചോ എന്നും പറയുന്നില്ല. അവര്‍ക്ക് ആകെ ആശയക്കുഴപ്പമാണ് ഉള്ളത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പലപ്പോഴും പറഞ്ഞതാണ്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഇതിന് സാധിക്കുന്നില്ല. മമത ബാനര്‍ജി സഖ്യമുണ്ടോ അതോ എല്ലാ അവസാനിച്ചോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന നടത്താന്‍ തയ്യാറാവണം.
അവരുടെ ആശയക്കുഴപ്പത്തിന് കാരണമുണ്ട്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ന്യൂനപക്ഷ വോട്ടുകള്‍ തൃണമൂലിന് നഷ്ടമാകുമോ എന്ന ഭയമാണ് അവര്‍ക്കുള്ളത്. അതുകൊണ്ടാണ് സഖ്യത്തിന്റെ കാര്യത്തില്‍ അവര്‍ ഒന്നും മിണ്ടാതിരിക്കുന്നതെന്നും അധീര്‍ ചൗധരി ആരോപിച്ചു.
തൃണമൂലിലെ ഒരു വിഭാഗം സഖ്യം വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍, അഥവാ ഇന്ത്യ സഖ്യമില്ലാതെ മത്സരിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ അവര്‍ക്കെതിരെ വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. അതുകൊണ്ട് സഖ്യം വേണമെന്നാണ് ഇവര്‍ കരുതുന്നത്. മറ്റൊരു പക്ഷം കരുതുന്നത്. ബംഗാളില്‍ ഇന്ത്യ സഖ്യത്തിന് വലിയ പ്രാധാന്യം നല്കിയാല് ഇഡി, സിബിഐ എന്നീ കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ഉപയോഗിക്കുമെന്നാണ്.
ഇത്തരം രണ്ട് ആശയക്കുഴപ്പങ്ങള്‍ ഉള്ളത് കൊണ്ടാണ് സഖ്യത്തിന്റെ കാര്യത്തില്‍ അവര്‍ കൃത്യമായ നിലപാട് എടുക്കാത്തത്. ചിലപ്പോള്‍ ഡല്‍ഹിയില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടാവും. എന്നാല്‍ അതേ കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ചൗധരി പറഞ്ഞു.
അതേസമയം അധീര്‍ ചൗധരിക്ക് മറുപടിയുമായി ടിഎംസി രംഗത്ത് വന്നു. ബിജെപിക്ക് ജീവവായു നല്‍കുന്നയാളാണ് അധീര്‍ എന്ന് ടിഎംസി എംപി ശന്തനു സെന്‍ ആരോപിച്ചു. ടിഎംസിയെ മോശമാക്കി കാണിച്ച് കൊണ്ടാണ് അധീര്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. ആദ്യം അധീര്‍ സ്വന്തം നിലപാട് എന്താണെന്ന് വ്യക്തമാക്കട്ടെ. എല്ലാവര്‍ക്കുമറിയാം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൃണമൂലിനെ മോശമാക്കി കാണിക്കാന്‍ ഏതറ്റം വരെയും പോകുന്ന നേതാവാണ് അധീര്‍ എന്ന് എല്ലാവര്‍ക്കുമറിയാം. അതിലൂടെ ബിജെപിക്ക് അദ്ദേഹം ജീവവായു നല്‍കുകയാണെന്നും ശന്തനു സെന്‍ പറഞ്ഞു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications