Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി സര്‍ക്കാരിന് രാഷ്ട്രീയ വിജയം, മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി, ഇനി ക്രിമിനല്‍ കുറ്റം!!

ദില്ലി: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി. 84നെതിരെ 99 വോട്ടിനാണ് ബില്‍ പാസായത്. ഇതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമായി മാറിയിരിക്കുകയാണ്. മൂന്ന് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക. നേരത്തെ 78നെതിരെ 302 വോട്ടുകള്‍ക്ക് ലോക്‌സഭയില്‍ ബില്‍ പാസാക്കിയിരുന്നു. മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. എന്നാല്‍ ഇത് മുസ്ലീം സമുദായത്തെ ദ്രോഹിക്കാനായി ബിജെപി കൊണ്ടുവന്നതാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം.

1

നേരത്തെ ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ച് കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. ഇനി ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടും. അതേസമയം സുപ്രീം കോടതിയുടെ മുത്തലാഖ് വിധിക്ക് ശേഷം രാജ്യത്ത് 574 അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ ഇത് ക്രിമിനല്‍ കുറ്റമാക്കിയ ശേഷം 101 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് ബില്‍ പാസാക്കിയത്. എളമരം കരീം, ദിഗ്വിജയ് സിംഗ്, എന്നിവര്‍ കൊണ്ടുവന്ന ഭേദഗതി നിര്‍ദേശങ്ങളാണ് തള്ളിയത്. നേരത്തെ മുത്തലാഖ് ബില്‍ അവതരിപ്പിച്ചപ്പോള്‍ ബില്ലിനെ എതിര്‍ത്ത നിതീഷ് കുമാറിന്റെ ജനതാദള്‍, അണ്ണാ ഡിഎംകെ, ടിആര്‍എസ് എന്നീ കക്ഷികള്‍ രാജ്യസഭയില്‍ ബില്‍ എത്തിയപ്പോള്‍ നിലപാട് മാറ്റി.

രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബില്‍ പാസ്സാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സഹായകരമായത് ഈ പാര്‍ട്ടികളുടെ ചുവടുമാറ്റമാണ്. ബില്‍ വോട്ടിനിടുന്ന ഘട്ടത്തില്‍ ജെഡിയുവിന്റെയും അണ്ണാ ഡിഎംകെയുടെയും എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ടിആര്‍എസിന്റെ എംപിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള ബില്‍ അല്ല ഇതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത് മുസ്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+