ആദ്യം പടക്കം നിരോധിച്ചു, അടുത്തത് ഹിന്ദുക്കളുടെ ശവദാഹം, കോടതി ഉത്തരവിനെതിരെ ത്രിപുര ഗവര്‍ണര്‍
ഇങ്ങനെപോയാല്‍ ഹിന്ദുക്കളുടെ ശവസംസ്കാരത്തിനും വൈകാതെ വിലക്കുണ്ടാകുമെന്ന് ഗവര്‍ണര്‍ തഥാഗത റോയ് തന്റെ ട്വിറ്ററില്‍ കുറിച്ചു.
Recommended Video

അഗർത്തല: മലിനീകരണം കണക്കിലെടുത്തു ദില്ലിയിൽ പടക്കം നിരോധിച്ച സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ ത്രിപുര ഗവർണർ. ഇങ്ങനെപോയാല്‍ ഹിന്ദുക്കളുടെ ശവസംസ്കാരത്തിനും വൈകാതെ വിലക്കുണ്ടാകുമെന്ന് ഗവര്‍ണര്‍ തഥാഗത റോയ് തന്റെ ട്വിറ്ററില്‍ കുറിച്ചു. തലസ്ഥാനത്തെ അന്തരീക്ഷ മലീനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലി കാലത്ത് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
വനിത സംവരണമില്ല, സ്ത്രീകൾ ശാഖയിൽ പോകുമ്പോൾ ട്രൗസർ ധരിക്കാറുണ്ടോ? രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്താവന
ഇപ്പോൾ പടക്കങ്ങൾക്കാണ് നിരോധനമുണ്ടായിരിക്കുന്നത്. നാളെ അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി ആരെങ്കിലും ഹിന്ദുക്കളുടെ സവസംസ്കാരത്തിനെതിരെ ഹർജി കൊടുത്തേക്കാം തഥാഗത റോയ് ട്വിറ്ററില്‍ കുറിച്ചു. ഹിന്ദു സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ ഹിന്ദുമത വിശ്വാസി എന്ന നിലയില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒടുവില്‍ പേരില്‍ തന്നെ കത്തി വച്ചു, സെക്സി ദുര്‍ഗ ഇനി 'എസ് ദുര്‍ഗ'!
ദില്ലിയിലെ കടുത്ത വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് പടക്കം നിരോധിച്ചു കൊണ്ടുള്ള കോടതി വിധി വന്നത്.ആഘോഷങ്ങള്‍ക്കിടെയുള്ള പടക്കത്തിന്റെ ഉപയോഗം വലിയ തോതിലുള്ള മലിനീകരണത്തിന് കാരണമായിരുന്നു. മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷമാണ് പടക്ക വില്പനയ്ക്ക് സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. 2016 നവംബറിലായിരുന്നു നിരോധനം പ്രാബല്യത്തില്‍ വന്നത്. 2017 സെപ്തംബര്‍ വരെ നിരോധനം നിലനില്ക്കുകയും ചെയ്തു.എന്നാല്‍ ഈ ദീപാവലി കാലത്ത് നിരോധനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ മൂന്ന് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പടക്ക വില്പനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നവംബര്‍ വരെ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications