വനിത സംവരണമില്ല, സ്ത്രീകൾ ശാഖയിൽ പോകുമ്പോൾ ട്രൗസർ ധരിക്കാറുണ്ടോ? രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്താവന

 • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ദില്ലി: സ്ത്രീകൾ ആർഎസ്എസ്ശാഖയിൽ പോകുമ്പോൾ കാവി യൂണിഫോം ധരിക്കാറുണ്ടോയെന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു. ഗുജറാത്തിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ആർഎസ്എസിനെ കടന്നാക്രമിച്ച് രാഹുൽ രംഗത്തെത്തിയത്.

മാനസികാരോഗ്യ കേന്ദ്രത്തിൽ ആറുമാസം, നാവിക സേനയിൽ നിന്ന് പുറത്ത് ,ട്രാന്‍സ്ജന്‍ഡറിന്റെ വെളിപ്പെടുത്തൽ

കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതിയും ദക്ഷിണകൊറിയന്‍ യുദ്ധരഹസ്യങ്ങളും ചോര്‍ന്നു! പിന്നില്‍..?

ആർഎസ്എസ്ന് സ്ത്രീ വിരുദ്ധ നിലപാടുള്ള പാർട്ടിയാണെന്ന് രാഹുലിന്റെ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. രാഹുലിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നാന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

 സ്ത്രീകളെ അപമാനിക്കുന്നു

സ്ത്രീകളെ അപമാനിക്കുന്നു

രാഹുൽ ഗന്ധിയുടെ പ്രസ്താവന രാജ്യത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതിനു തുല്യമാണ്. അതിനാൽ തന്നെ വിഷയത്തിൽ മാപ്പു പറയണമെന്ന് മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ആനന്ദി ബെൻ പട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലപാട് വ്യക്തമാക്കണം

നിലപാട് വ്യക്തമാക്കണം

സോണിയാ ഗാന്ധിയും മകൾ പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ? തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ആനന്ദി ബെൻ പട്ടീൽ പറഞ്ഞു. ഈ വിഷയത്തിൽ മാപ്പു പറഞ്ഞില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ അനുഭവിക്കേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു.

വനിത സംവരണമില്ല

വനിത സംവരണമില്ല

രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശികാന്ത് ഗോഹിൽ രംഗത്തെത്തിയിരുന്നു. ആർഎസ്എസിൽ വനിതാ സംവരണമില്ലെന്നു ആദ്ദേഹം കുറ്റപ്പെടുത്തി . ആർഎസ്എസ് സ്ത്രീ വിരുദ്ധ ആശയം നടപ്പിലാക്കനാണ് ശ്രമിക്കുന്നതെന്നു് ശശികാന്ത് ആരോപിച്ചു.

 വളച്ചൊടിച്ചു

വളച്ചൊടിച്ചു

കോൺഗ്രസ് ഉപാധ്യക്ഷന്റെ പ്രസ്താവന വളച്ചൊടിക്കരുതെന്നും ശശികാന്ത് ഗോഹിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധി സംസാരിച്ചത് വനിത സംവരണത്തെ കുറിച്ചും തുല്യ നീതിയെ കുറിച്ചുമാണ്. ആർഎസ്എസിൽ സ്ത്രീ പ്രാതിനിധ്യമില്ലെന്നത് സത്യമാണെന്നും ആദ്ദേഹം ആവർത്തിച്ചു.

 അമിത്ഷായുടെ മകന്റെ സ്വത്ത് സമ്പാദ കേസ്

അമിത്ഷായുടെ മകന്റെ സ്വത്ത് സമ്പാദ കേസ്

ആർഎസ്എസിനെ കൂടാതെ അമിത് ഷായേയും മകനുമെതിരേയും രാഹുൽ വിമർശനമുന്നയിച്ചിരുന്നു. സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെ പുതിയ താരമാണ് ജയ് ഷായെന്നും രാഹുൽ പരിഹസിച്ചു.

 മോദിയുടെ മൗനം

മോദിയുടെ മൗനം

അമിത്ഷായുടെ മകനെതിരായ ആരോപണത്തിൽ മോദി മൗനം പാലിക്കുന്നതെന്തിനാണെന്നും രാഹുൽ ചോദിക്കുന്നുണ്ട്. മോദി കാഴ്ചക്കാരനായി അഭിനയിക്കുകയാണോ അതെ കച്ചവടത്തിൽ പങ്കാളിയാണോ എന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നോട്ട് നിരോധനത്തിന്റെ ഗുണഭോക്താവ് രാജ്യത്തിലെ പാവപ്പെട്ട ജനങ്ങളോ കർഷകരോ റിസർവ് ബാങ്കോ അല്ല. മറിച്ച് അമിത് ഷായുടെ കുടുംബത്തിലാണെന്നും രാഹുൽ ഗാന്ധി ആരോപിക്കുന്നുണ്ട്.

cmsvideo
  രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി | Oneindia Malayalam
   സത്യം പുറത്ത് കൊണ്ടു വരണം

  സത്യം പുറത്ത് കൊണ്ടു വരണം

  അമിത് ഷായ്ക്കും മകനുമെതിരെയുള്ള ആരോപണങ്ങഴുടെ സത്യാവസ്ഥ പുറം ലോകത്ത് കൊണ്ടു വരണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു. അമിത് ഷായ്ക്കെതിരെയുള്ള ആരോപണം റിപ്പോർട്ട് ചെയ്യാൻ മുഖ്യധാര മാധ്യമങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

  English summary
  A well-intentioned, albeit provocative comment by Congress Vice President Rahul Gandhi backfired on Tuesday, 10 October, as it sparked outrage from the BJP. Addressing a gathering of students in Vadodara, as part of his his three-day rally in Gujarat ahead of the state elections, the Congress scion lambasted the RSS for discriminating against women.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്