Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയില്‍ പള്ളികള്‍ക്ക് നേരെ ആക്രമണം; 150 പള്ളികള്‍ക്ക് പോലീസ് സുരക്ഷ, പ്രതിഷേധിച്ച് മുസ്ലിങ്ങള്‍

അഗര്‍ത്തല: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ പള്ളികള്‍ക്ക് നേരെ ആക്രമണം. കഴിഞ്ഞ മൂന്ന് ദിവസമായി ത്രിപുരയിലെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടുവെന്ന് ത്രിപുര ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാക്കള്‍ പറഞ്ഞു. പള്ളികള്‍ക്ക് നേരെ നടക്കുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബിപ്ലപ് കുമാര്‍ ദേവിന് ജംഇയത്തുല്‍ ഉലമ നിവേദനം സമര്‍പ്പിച്ചു.

വിഎച്ച്പി, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ബംഗ്ലാദേശിലെ അക്രമത്തിനെതിരെ ത്രിപുരയില്‍ പ്രതിഷേധം തുടരുകയാണ്. ആര്‍എസ്എസ് നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായ കാര്യം സ്ഥിരീകരിച്ച പോലീസ് 150 പള്ളികള്‍ക്ക് സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അറിയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

പള്ളികള്‍ക്ക് നേരെയും ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നുണ്ടെന്നും അത് തടയണമെന്നുമാണ് ജംഇയത്തുല്‍ ഉലമയുടെ ആവശ്യം. എന്നാല്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും വലിയ ക്രമസമാധാന വിഷയമില്ലെന്നും ഉനാക്കോട്ടി എസ്പി രതി രഞ്ജന്‍ ദേബ്‌നാഥ് പറഞ്ഞു. 150ഓളം പള്ളികള്‍ക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പള്ളികള്‍ക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരശോധിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു.

2

ത്രിപുരയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ഐക്യത്തോടെയാണ് മുന്നോട്ട് പോയിരുന്നത്. ബംഗ്ലാദേശില്‍ നടന്ന അക്രമങ്ങളെ ത്രിപുരയിലെ ആരും പിന്തുണയ്ക്കുന്നില്ല. ബംഗ്ലാദേശ് വിസാ ഓഫീസിന് മുമ്പില്‍ ഞങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെന്നും ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് മുഫ്തി ത്വയ്യിബു റഹ്മാന്‍ പറഞ്ഞു.

3

അക്രമ പ്രവര്‍ത്തനങ്ങളോട് യോജിക്കില്ലെന്ന് ബിജെപി വക്താവ് നബേന്ദു ഭട്ടാചാര്യ പ്രതികരിച്ചു. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ മൈനോരിറ്റി മോര്‍ച്ച പ്രത്യേക ഇടപെടല്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം തീവ്ര ഹിന്ദു സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിനിടെ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.

4

ത്രിപുരയിലെ വിവിധ ഭാഗങ്ങളില്‍ ബംഗ്ലാദേശ് വിഷയത്തില്‍ പ്രതിഷേധം നടക്കുകയാണ്. ഗോമതി ജില്ലയിലെ ഉദയ്പൂരില്‍ വിഎച്ച്പിയും ഹിന്ദു ജാഗരണ്‍ മഞ്ചും റാലി സംഘടിപ്പിച്ചു. സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്തു. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചായിരുന്നു വിഎച്ച്പി റാലി.

5

റാലി നടത്താന്‍ ഞങ്ങള്‍ക്ക് പോലീസ് നേരത്തെ അനുമതി നല്‍കിയിരുന്നു എന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള പ്രദേശത്തേക്ക് റാലി പോകുന്നത് പോലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പോലീസിനെതിരെ തിരഞ്ഞത്. ആര്‍എസ്എസ് നേതാവ് അഭിജിത് ചക്രബര്‍ത്തിയും റാലിയില്‍ പങ്കെടുത്തു.

ഈ ചിത്രത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയുമോ? പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സുപ്രിയ മേനോന്‍

6

സംഘര്‍ഷ സാധ്യതയുണ്ടെന്ന് പ്രചരിപ്പിച്ച് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് അഭിജിത്ത് പ്രതികരിച്ചു. ക്രമസമാധാന നില തകരുമെന്നാണ് അവര്‍ പറയുന്നതെന്നും അഭിജിത്ത് പറഞ്ഞു. അതിനിടെ, അഗര്‍ത്തല, ധര്‍മനഗര്‍ എന്നിവിടങ്ങളിലും ഹിന്ദു സംഘടനകള്‍ പ്രതിഷേധ റാലി നടത്തി. ബംഗ്ലാദേശുമായി വളരെ അടുത്ത് കഴിയുന്ന സംസ്ഥാനമായതുകൊണ്ടുതന്നെ ത്രിപുരയില്‍ വ്യാപക പ്രതിഷേധ സാധ്യതയുണ്ടെന്ന് പോലീസ് വിലയിരുത്തുന്നു.

7

അതിനിടെ, അഗര്‍ത്തലയില്‍ നിശ്ചയിച്ചിരുന്ന ത്രിദിന ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റദ്ദാക്കി. ഒക്ടോബര്‍ 21ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് പരിപാടി റദ്ദാക്കിയതെന്ന് അസിസ്റ്റന്റ് ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ മുഹമ്മദ് ജോബായിദ് ഹുസൈന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കൂടി കണക്കിലെടുത്താണ് തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+