ടിപ്ര മോതയും സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കുന്നു; ത്രിപുരയില്‍ ബിജെപിക്ക് അപ്രതീക്ഷിത വെല്ലുവിളി

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍ ബി ജെ പിക്ക് എതിരെ സംയുക്ത പോരാട്ടത്തിനിറങ്ങുന്നത്. ത്രിപുരയിലെ പ്രതിപക്ഷ കക്ഷികളായ ടിപ്ര മോത, സി പി എം, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ഗോപാല്‍ ചന്ദ്ര റോയി ആയിരിക്കും പ്രതിപക്ഷത്തിന്റെ സംയുക്ത സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.
അഗര്‍ത്തലയിലെ പ്രദേശ് കോണ്‍ഗ്രസ് ഭവനില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും എം എല്‍ എയുമായ ബിരജിത് സിന്‍ഹയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്പീക്കര്‍ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് സമര്‍പ്പിക്കണം. മാര്‍ച്ച് 24 ന് ആണ് നിയമസഭാ സ്പീക്കറെ തെരഞ്ഞെടുക്കുക. ഗോപാല്‍ ചന്ദ്ര റോയിയെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസും സി പി എമ്മും ടിപ്ര മോതയും സമ്മതിച്ചിട്ടുണ്ട് എന്ന് ബിരജിത് സിന്‍ഹ വ്യക്തമാക്കി.
സ്പീക്കറുടെ നിയമനം വളരെ നിര്‍ണായകമാണ് എന്നും ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഭൂരിപക്ഷം 38-39 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത് എന്നും ബിരജിത് സിന്‍ഹ ചൂണ്ടിക്കാട്ടി.. 60 ശതമാനത്തില്‍ അധികം ആളുകള്‍ ഈ വര്‍ഷം ബി ജെ പി ഭരണത്തില്‍ മാറ്റം ആഗ്രഹിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഈ സര്‍ക്കാരിന് ക്രിയാത്മകമായ സഹകരണം നല്‍കുകയും സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി നിയമസഭയ്ക്കകത്തും പുറത്തും പോരാടുകയും ചെയ്യും.

പ്രതിപക്ഷത്തെ എല്ലാ എം എല്‍ എമാരുടേയും പിന്തുണ തങ്ങള്‍ക്ക് വേണം എന്നും ബിരജിത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു. ഗോപാല്‍ നിയമ ബിരുദധാരിയാണ് എന്നും അദ്ദേഹം ദീര്‍ഘകാലമായി നിയമസഭാംഗമാണ് എന്നും ബിരജിത് സിന്‍ഹ പറഞ്ഞു. മനഃസാക്ഷിയുടെ അടിസ്ഥാനത്തില്‍ എം എല്‍ എമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്നും ബിരജിത് സിന്‍ഹ പറഞ്ഞു.
Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം
സി പി എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ഗോപാല്‍ ചന്ദ്ര റോയിയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ദ്ദേശിക്കുകയും ടിപ്ര മോത നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുകയും ചെയ്യും എന്നും നാമെല്ലാവരും കൂട്ടായി നമ്മുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ബിരജിത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു. നിയമസഭ വിജ്ഞാപനം പുറപ്പെടുവിച്ചാലുടന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ബിരജിത് സിന്‍ഹ പറഞ്ഞു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍, 60 അംഗ സഭയില്‍ 13 സീറ്റുകളുമായി പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ്ബര്‍മയുടെ നേതൃത്വത്തിലുള്ള ടിപ്ര മോത പ്രധാന പ്രതിപക്ഷ കക്ഷിയായി മാറിയിരുന്നു. സി പി എമ്മിന് 11 സീറ്റും കോണ്‍ഗ്രസിന് അഞ്ച് സീറ്റുമാണ് ഉള്ളത്. സി പി എമ്മും കോണ്‍ഗ്രസും സഖ്യമായിട്ടായിരുന്നു മത്സരിച്ചത്. ഭരണകക്ഷിയായ ബി ജെ പിക്ക് 32 സീറ്റും സഖ്യകക്ഷിയായ ഐ പി എഫ് ടിക്ക് ഒരു സീറ്റും ആണ് ലഭിച്ചത്.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം








Click it and Unblock the Notifications