Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി വിജയ്‌യുടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ശ്രദ്ധ നേടി തൃഷയുടെ സാന്നിധ്യം; സംഗീതയും മക്കളുമില്ല!

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ നിറ സാന്നിധ്യമായി വീണ്ടും നടി തൃഷ കൃഷ്‌ണൻ. വെള്ളിയാഴ്‌ച ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലാണ് തൃഷയും പങ്കെടുത്തത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് പതാക ഉയർത്തുന്ന ചടങ്ങിന് മുന്നോടിയായി തൃഷ മുൻനിരയിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മഞ്ഞ നിറത്തിലുള്ള സാരിയും മുല്ലപ്പൂവിന്റെ ഗജ്രയും അണിഞ്ഞാണ് തൃഷ ചടങ്ങിനെത്തിയത്. മുഖ്യമന്ത്രി വിജയ് എത്തുന്നതിനായി കാത്തിരിക്കുന്ന തൃഷയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വീഡിയോയിൽ അമ്മ ഉമ കൃഷ്‌ണനൊപ്പമെത്തിയ തൃഷ, വിജയിന്റെ മാതാപിതാക്കളായ എസ്എ ചന്ദ്രശേഖർ, ശോഭ ചന്ദ്രശേഖർ എന്നിവരുടെ അടുത്ത് ഇരിക്കുന്നതും കാണാം. പരേഡിനിടെ വിജയ്‌യെ തൃഷ സല്യൂട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

trisha

അതേസമയം, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിന് ശേഷം വിജയ് ആദ്യമായാണ് സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തിയത്. ഈ ചരിത്രനിമിഷം കാണാൻ പൊതുജനങ്ങളും വലിയ തോതിൽ എത്തിയിരുന്നു. പതിവുപോലെ കോട്ടും സ്യൂട്ട് ധരിച്ചാണ് മുഖ്യമന്ത്രി വിജയ് ചടങ്ങിൽ പങ്കെടുത്തത്. പോലീസ് പരേഡ് വീക്ഷിക്കുന്നതിനായി തുറന്ന ജീപ്പിൽ വിജയ് എത്തിയപ്പോൾ, അദ്ദേഹത്തെ കാണാൻ എത്തിയ ജനങ്ങൾ ആവേശത്തോടെ കൈവീശി സ്വീകരിച്ചു.

ഇക്കഴിഞ്ഞ മെയിൽ നടന്ന വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും സമാനമായ ശ്രദ്ധ തൃഷ നേടിയിരുന്നു. ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തൃഷ മുൻനിരയിലാണ് ഇരുന്നത്. ഇരിപ്പിടത്തിലേക്ക് പോകുന്നതിന് മുമ്പ് വിജയിന്റെയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിനെ തൃഷ സ്നേഹപൂർവം ആലിംഗനം ചെയ്‌തതും അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു.

അതേസമയം, അടുത്തിടെ വിജയ്‌യുടെയും തൃഷയുടെയും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രചാരണങ്ങളോട് ഇരുവരും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഏറെക്കാലമായി തുടരുന്ന ഇരുവരുടെയും സൗഹൃദം ആരാധകർക്കിടയിൽ ചർച്ചയായതുമാണ്.

വിജയ്‌യുമായി ഏറെനാളായി അകന്നുകഴിയുന്ന ഭാര്യ സംഗീത സോർണലിംഗവുമായി ബന്ധപ്പെട്ട വിവാഹമോചന നടപടികളുടെ വിവരങ്ങൾ പുറത്തുവന്നതോടെ ഈ ചർച്ചകൾക്ക് വീണ്ടും ശക്തി കൂടിയിരുന്നു. എന്നാൽ അടുത്തിടെ സംഗീത വിവാഹമോചന ഹർജി പിൻവലിച്ചതോടെ കുടുംബവുമായി താരം ഒന്നിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതിനിടയിലാണ് വീണ്ടും വിജയ് പങ്കെടുത്ത സുപ്രധാന ചടങ്ങിൽ തൃഷയുടെ സാന്നിധ്യം വലിയ രീതിയിൽ ചർച്ചയാവുന്നത്. ഭാര്യ സംഗീതയോ മക്കളോ ചടങ്ങിൽ പങ്കെടുത്തില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. തൃഷയുടെ വരവ് വീണ്ടും വിജയ്‌യുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+