തൃഷ രാഷ്ട്രീയത്തിലേക്കോ? ലക്ഷ്യം ജയലളിത ഒഴിച്ചിട്ട സ്ഥാനം..!? പുതിയ സംഘടന പ്രഖ്യാപിച്ച് അനുയായികള്‍

തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യപടിയെന്നോണം ഇളയ പുരട്ചി തലൈവി തൃഷ പേരവൈ എന്ന പേരില്‍ സംഘടന രൂപീകരിച്ചു. സംഘടന കോര്‍ഡിനേറ്റര്‍ രാജഗോപാല്‍ ആണ് സംഘടനയുടെ രൂപീകരണം പ്രഖ്യാപിച്ചത്. തിരുനെല്‍വേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ ലോഗോയും അദ്ദേഹം പുറത്തിറക്കി.

സ്വര്‍ണവില തിരികെ കയറില്ല.... ഈ ആഴ്ചയും വില കുറയും; വെള്ളിയെ കാത്തിരിക്കുന്നത് വലിയ നഷ്ടം
സ്വര്‍ണവില തിരികെ കയറില്ല.... ഈ ആഴ്ചയും വില കുറയും; വെള്ളിയെ കാത്തിരിക്കുന്നത് വലിയ നഷ്ടം

'സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയല്ല, മറിച്ച് തമിഴ്നാട്ടിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി!' എന്ന മുദ്രാവാക്യം ഈ ലോഗോയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയവുമായും മുഖ്യമന്ത്രി വിജയിയുമായും നടി തൃഷയുടെ പേര് പലതവണ ചേര്‍ത്തു പറയപ്പെടുന്ന സാഹചര്യത്തിലാണ് സംഘടനാ ഈ പ്രഖ്യാപനം വരുന്നത്. അതേസമയം സംഘടന നടിയോടെ അറിവോടെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

Trisha Krishnan Political Entry

മുഖ്യമന്ത്രി വിജയിയും തൃഷയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാണ്. 2004-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഗില്ലിയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. തുടര്‍ന്ന് തിരുപ്പാച്ചി, ആദി, കുരുവി എന്നീ ചിത്രങ്ങളിലും അവര്‍ ഒരുമിച്ച് വേഷമിട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം 2023-ല്‍ പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിലൂടെ അവര്‍ വീണ്ടും ഒന്നിച്ചു.

ജനുവരിയില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് നഷ്ടം 3.15 ലക്ഷം രൂപ! ഇനിയും വിലയിടിഞ്ഞാല്‍..!!?
ജനുവരിയില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് നഷ്ടം 3.15 ലക്ഷം രൂപ! ഇനിയും വിലയിടിഞ്ഞാല്‍..!!?

വിജയ് പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതിന് ശേഷം, പ്രധാനപ്പെട്ട പരിപാടികളില്‍ അദ്ദേഹത്തോടൊപ്പം തൃഷ പ്രത്യക്ഷപ്പെട്ടത് വലിയ ശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും, സ്വാതന്ത്ര്യദിനാഘോഷങ്ങളിലും തൃഷയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

കൂടാതെ, സെപ്റ്റംബറില്‍ യുകെയില്‍ നടന്ന സില്‍വര്‍‌സ്റ്റോണ്‍ കാര്‍ റേസിലും, നവംബര്‍ 5-ന് ചെന്നൈയില്‍ നടന്ന, മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തു. ഇതിനെത്തുടര്‍ന്ന് ടിവികെ പാര്‍ട്ടിയുമായും സംസ്ഥാന ഭരണവുമായും ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തൃഷയുടെ പേര് പലതവണ ഉയര്‍ന്നുവന്നു.

ഈ രാശിക്കാരുടെ ശുക്രദശ ആരംഭിച്ചു.. 2026 തീരുന്നത് വരെ നല്ലകാലം; ആസ്തിയും സമ്പത്തും ഇരട്ടിക്കും!
ഈ രാശിക്കാരുടെ ശുക്രദശ ആരംഭിച്ചു.. 2026 തീരുന്നത് വരെ നല്ലകാലം; ആസ്തിയും സമ്പത്തും ഇരട്ടിക്കും!

നവംബര്‍ 20-ന് പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം, പാര്‍ട്ടിയുടെ മറ്റൊരു പ്രധാന ഉപദേഷ്ടാവായ ജോണ്‍ ആരോഗ്യസാമിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയില്‍, ബുസ്സി ആനന്ദ്, ആദവ് അര്‍ജുന തുടങ്ങിയ മന്ത്രിമാരും വിജയിയുടെ ഉപദേഷ്ടാവായ വിഷ്ണു റെഡ്ഡിയും തൃഷയുമായി കൂടിക്കാഴ്ച നടത്തിയതായി പറയപ്പെടുന്നു. ഇളയ പുരട്ചി എന്ന വിശേഷണത്തിന് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചരിത്രമുണ്ട്.

മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണശേഷം, അവരുടെ അനന്തരവളായ ജെ. ദീപ രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ ശ്രമിച്ചിരുന്നു. അക്കാലത്ത് അവരുടെ അനുയായികള്‍ ദീപയെ ഈ പേര് വിളിച്ചാണ് അഭിസംബോധന ചെയ്തിരുന്നത്. നിലവില്‍ ജെ. ദീപ സജീവ രാഷ്ട്രീയത്തില്‍ ഇല്ലാത്തതിനാല്‍, ആരാധകര്‍ ഇപ്പോള്‍ ഈ വിശേഷണം തൃഷയ്ക്ക് നല്‍കിയിരിക്കുകയാണ്. നേരത്തെ, ത്യാഗ സുഡര്‍ തൃഷ പേരവൈ എന്ന പേരില്‍ ആരാധകര്‍ നടത്തുന്ന മറ്റൊരു കൂട്ടായ്മയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പുരട്ചി തലൈവി അമ്മ പേരവൈ എന്നത് ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഒരു പ്രധാന പോഷക സംഘടനയാണ്. പാര്‍ട്ടിയുടെ അന്തരിച്ച ജനറല്‍ സെക്രട്ടറിയും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ ജെ. ജയലളിതയുടെ പേരിലാണ് ഈ സംഘടന അറിയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma