Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വക്താവിന്റെ സന്ദര്‍ശനത്തിന് പരിഹാസം.... അര്‍ണാബിനും രക്ഷയില്ല, സോഷ്യല്‍ മീഡിയ ട്രോളികൊന്നു!!

അര്‍ണാബിനെതിരെ സോഷ്യല്‍ മീഡിയ ട്രോള്‍

Recommended Video

cmsvideo
    അര്‍ണബിന് രക്ഷയില്ല, സോഷ്യല്‍ മീഡിയ ട്രോളികൊന്നു | Oneindia Malayalam

    ദില്ലി: ഇന്ത്യന്‍ മാധ്യമരംഗത്തെ അവഗണിക്കാനാവാത്ത സാന്നിധ്യമാണ് അര്‍ണാബ് ഗോസ്വാമി. പക്ഷേ സോഷ്യല്‍ മീഡിയ അദ്ദേഹത്തെ എപ്പോഴും പരിഹസിച്ച് കൊണ്ടിരിക്കുകയാണ്. വേറൊന്നും കൊണ്ടല്ല അദ്ദേഹം ആളൊരു സംഘിയാണ്. അതായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപിയുടെ കുഴലൂത്തുകാരന്‍. കഴിഞ്ഞ ദിവസം ആള്‍ട്ട് ന്യൂസിനെ ഫേക്ക് ന്യൂസാക്കിയ അര്‍ണാബിനെ സോഷ്യല്‍ മീഡിയ കൊന്ന് കൊലവിളിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു സംഭവത്തില്‍ കൂടി സോഷ്യല്‍ മീഡിയ അദ്ദേഹത്തെ വലിച്ചുകീറിയിരിക്കുകയാണ്.

    കഴിഞ്ഞ ദിവസം ബിജെപി വക്താവ് സംപീത് പത്ര അര്‍ണാബിനെ സന്ദര്‍ശിച്ച സംഭവമാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രമുഖരെ അറിയിക്കുന്നതിനായിരുന്നു ഇത്. എന്തായാലും സോഷ്യല്‍ മീഡിയ നിര്‍ത്തിപ്പൊരിച്ചിരിക്കുകയാണ് അര്‍ണാബിനെ. സംപീത് പത്രയെയും വെറുതെ വിട്ടിട്ടില്ല.

    സര്‍ക്കാരിന്റെ നേട്ടങ്ങളെ....

    സര്‍ക്കാരിന്റെ നേട്ടങ്ങളെ....

    മോദി സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി ഒരുവര്‍ഷം മാത്രമാണ് തിരഞ്ഞെടുപ്പിന് ഉള്ളത്. ഇതിനുള്ള പിന്തുണ വിവിധയിടങ്ങളില്‍ നിന്ന് ലഭിക്കുന്നതിനാണ് സംപിത് പത്ര ക്യാംപയനിങ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് അര്‍ണാബിനെ കാണാനെത്തിയത്. ഇതിന്റെ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. ബിജെപി സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികളെ കുറിച്ചുള്ള ബുക്ക്‌ലെറ്റ് അര്‍ണാബിന് കൈമാറിയെന്നും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും സംപീത് ട്വീറ്റ് ചെയ്തിരുന്നു.

    ട്വിറ്ററില്‍ ചര്‍ച്ചാവിഷയം

    ട്വിറ്ററില്‍ ചര്‍ച്ചാവിഷയം

    ഈ ഫോട്ടോ ഹോട്ട് ടോപിക്കായിട്ടാണ് ആദ്യം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത്. ബിജെപി വക്താവ് ഒരു മാധ്യമപ്രവര്‍ത്തകനെ കാണേണ്ട കാര്യമെന്താണെന്നായിരുന്നു ആദ്യം ചര്‍ച്ചയായത്. എന്നാല്‍ പിന്നീടാണ് ഇത് പരിഹാസത്തിലേക്ക് കടന്നത്. ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തത് രസകരമായ കാര്യമായിരിക്കുമെന്നാണ് ട്വിറ്ററാറ്റികളുടെ പരിഹാസം. ബിസ്‌കറ്റ് കഴിച്ച് കാറ്റ് കൊണ്ട് പോകാനായിരിക്കും സംപീത് പത്ര അര്‍ണാബിന്റെ അടുത്ത് എത്തിയതെന്നായിരുന്നു മറ്റൊരു കളിയാക്കല്‍.

    മോദി ഭക്തന്‍....

    മോദി ഭക്തന്‍....

    അര്‍ണാബ് ദിവസം 20ലധികം തവണ മോദിയെന്ന് പറയുന്നുണ്ടാവും. പിന്നെന്തിനാണ് മോദിയുടെ വികസനം പറയാന്‍ സംപിത് പത്ര അര്‍ണാബിന്റെ അടുക്കല്‍ വന്നതെന്നായിരുന്നു മറ്റൊരു പരിഹാസം. അതേസമയം അര്‍ണാബിന്റെ മോദി ഭക്തിയെ കുറിച്ചാണ് സോഷ്യല്‍ പരിഹാസ കഥയുണ്ടാക്കിയത്. മോദിയെന്ന് മാത്രമാണ് അര്‍ണാബ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള ഒരാള്‍ക്ക് ബിജെപിയെ കുറിച്ചുള്ള വാര്‍ത്ത ചാനലില്‍ വരുത്താനും പിന്നെ ബിജെപിയെ പിന്തുണയ്ക്കാനും പ്രത്യേകം കാണേണ്ടതുണ്ടോ എന്ന് വരെ സോഷ്യല്‍ മീഡിയ പരിഹസിച്ചിട്ടുണ്ട്.

    അദ്ഭുതം തന്നെ....

    അദ്ഭുതം തന്നെ....

    ലോക മഹാദ്ഭുതം തന്നെയാണ് ഇതെന്ന് ട്രെന്‍ഡിങായ ട്രോളില്‍ പറയുന്നു. വികസന പ്രവര്‍ത്തികളെ കുറിച്ച് ഒരു ബിജെപി വക്താവ് മറ്റൊരു ബിജെപി വക്താവുമായി ചര്‍ച്ച നടത്തുന്നത് വലിയ അദ്ഭുതമാണെന്ന് ഇയാള്‍ പറയുന്നു. അര്‍ണാബ് വായിക്കുന്ന വാര്‍ത്തയും ബിജെപിയുടെ ബുക്ക്‌ലെറ്റും ഒന്നു തന്നെയാണ്. മോദിയുടെ പരാജയങ്ങളെ ന്യായീകരിക്കാന്‍ എന്നും രാത്രി ടിവി ചര്‍ച്ചയില്‍ വരുന്നയാളും മോദിയെ ന്യായീകരിച്ച് കൊണ്ട് ചര്‍ച്ച നിയന്ത്രിക്കുന്ന അവതാകരനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി സമയം കളയുന്നതെന്തിനാണെന്നാണ് മറ്റൊരു ചോദ്യം.

    ഇതാണ് നമ്മുടെ പിതാവ്....

    ഇതാണ് നമ്മുടെ പിതാവ്....

    യേ ദേകോ ഹമാരെ പാപ്പാ(ഇതാണ് നമ്മുടെ പിതാവ്) എന്ന ട്വീറ്റ് വൈറലായിട്ടുണ്ട്. മോദിയുടെ ചിത്രം സംപീത് പത്രയും അര്‍ണാബും നോക്കിയിരിക്കുന്നതാണിത്. സംപീത് പത്രയ്ക്ക് പകരം അര്‍ണാബിനെ ബിജെപി വക്താവാക്കിയാല്‍ 2019ല്‍ ജയിക്കുമെന്നാണ് മറ്റൊരു പരിഹാസം. അതേസമയം നേരത്തെ ആള്‍ട്ട് ന്യൂസിനെ ഫേക്ക് ന്യൂസായി സംഭവവും ചിലര്‍ ട്രോളാക്കിയിട്ടുണ്ട്. ആരെയും സംസാരിക്കാനനുവദിക്കാത്ത കടുത്ത സംഘിയാണ് അര്‍ണാബെന്നും മാധ്യമപ്രവര്‍ത്തനം ഇങ്ങനെയും നടത്താമെന്ന് അര്‍ണാബ് തെളിയിച്ചിരിക്കുന്നു എന്നുമൊക്കെയാണ് മറ്റുള്ള പരിഹാസങ്ങള്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+