Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിനാ ഖാനെതിരെ സൈബര്‍ ആക്രമണം... ശരീരം കാണിച്ചുള്ള യോഗ ഇസ്ലാമിനെ നശിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ!!

ഹിനാ ഖാനെതിരെ സൈബര്‍ ആക്രമണം

ദില്ലി: ഇന്ത്യയില്‍ അഭിനേതാക്കള്‍ക്കെതിരെ ആക്രമണം ഉണ്ടാവുന്നത് ഇപ്പോള്‍ സര്‍വ സാധാരണമായിരിക്കുകയാണ്. ഇതിന്റെ അവസാനത്തെ ഇരയാണ് ടെലിവിഷന്‍ താരം. മതമൗലിക വാദികളുടെ കടുത്ത സൈബര്‍ ആക്രമണത്തിനാണ് ഹിന ഇരയായിരിക്കുന്നത്. അന്താരാഷ്ട്ര യോഗദിനത്തില്‍ താന്‍ യോഗ ചെയ്യുന്ന ചിത്രം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കടുത്ത രീതിയില്‍ ആക്രമണം ഇവര്‍ക്ക് നേരെ ഉണ്ടായത്.

അസഭ്യവര്‍ഷങ്ങളും ഇതിലുണ്ട്. നിങ്ങള്‍ സ്വന്തമായി ശ്വസിക്കുമ്പോള്‍ ആര്‍ക്കും നിങ്ങളുടെ സമാധാനത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും ലോകത്തിന് നല്ല ഊര്‍ജം നല്‍കാമെന്നുമായിരുന്നു ഇവര്‍ ട്വീറ്റില്‍ പറഞ്ഞിരുന്നത്. ചിത്രത്തില്‍ ഹിന ഖാന്‍ യോഗ ചെയ്യുന്ന ഡ്രസിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സൈബര്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇവരുടെ മതവും വിശ്വാസവും ഇവര്‍ കൂടിക്കലര്‍ത്തിയിട്ടുണ്ട്.

മുസ്ലീമാണ് യോഗ പാടില്ല...

മുസ്ലീമാണ് യോഗ പാടില്ല...

ഹിന ഒരു മുസ്ലീമാണ്. അതുകൊണ്ട് യോഗ ചെയ്യാന്‍ പാടില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. യോഗ ഹിന്ദുക്കളുടെ ആചാരമാണ്. ഇത് ചെയ്യുന്നതിന് മുമ്പ് ഒരിക്കലെങ്കിലും സ്വന്തം മതത്തെ പറ്റി ആലോചിച്ചോ എന്നൊക്കെയായിരുന്നു പിന്നീട് വന്ന പരാമര്‍ശങ്ങള്‍. യോഗ ഹിന്ദുക്കളുടെ വ്യായാമമാണെന്ന് എവിടെയും പറയുന്നില്ല. ഒരുനിയമത്തിലും ഇത് ഹിന്ദുക്കള്‍ക്ക് മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നും പറയുന്നില്ല. ഇനി യോഗ ചെയ്താല്‍ മുസ്ലീമല്ലാതാവും എന്ന് ആരും പറഞ്ഞ് തന്നിട്ടില്ല. ഇപ്പോള്‍ ഈ കണ്ടെത്തല്‍ സോഷ്യല്‍ മീഡിയ എവിടെ നിന്നാണ് ഉണ്ടാക്കിയതെന്നത് അദ്ഭുതമാണ്.

സൂര്യനമസ്‌കാരമല്ല നിസ്‌കാരം....

സൂര്യനമസ്‌കാരമല്ല നിസ്‌കാരം....

ഹിന ചെയ്യേണ്ടത് സൂര്യനമസ്‌കാരമല്ലെന്നും നിസ്‌കാരമാണെന്ന് ചിലര്‍ പറയുന്നു. ഈ വൃത്തിക്കെട്ട യോഗയ്ക്ക് പകരം അഞ്ച് നേരം നിസ്‌കാരമാണ് മുസ്ലീം സ്ത്രീകള്‍ ചെയ്യേണ്ടതെന്നും സൈബര്‍ മൗലികവാദികള്‍ കണ്ടെത്തിയിട്ടുണ്ട്. സൂര്യനമസ്‌കാരം ശരീരത്തിലെ എല്ലാഭാഗത്തിനും നല്ല രീതിയിലുള്ള വ്യായാമം നല്‍കുന്ന യോഗാഭാസ്യമാണ്. എന്നാല്‍ നിസ്‌കാരമാണ് ഏറ്റവും നല്ല വ്യായാമമെന്നും യോഗ മുസ്ലീം സ്ത്രീകള്‍ ചെയ്യുന്നത് പാപമാണെന്നുമാണ് സോഷ്യല്‍ മീഡിയയിലെ സൈബര്‍ മതമൗലിക വാദികള്‍ പറയുന്നത്.

ഇസ്ലാമിനെ നശിപ്പിക്കുന്നു

ഇസ്ലാമിനെ നശിപ്പിക്കുന്നു

ഇത്തരം ശരീരപ്രദര്‍ശനങ്ങള്‍ നടത്തിയുള്ള യോഗാ മുറകള്‍ വഴി ഹിന ഖാന്‍ ഇസ്ലാമിനെ നശിപ്പിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. എന്ത് തരം വസ്ത്രങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ശരീരം പ്രദര്‍ശിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്ര ചെറിയ വസ്ത്രങ്ങള്‍ അതിനാണ് ധരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ശരീരം കാണിക്കുന്നതിനാല്‍ വ്യക്തിത്വമില്ലാത്ത സ്ത്രീയാണ് ഹീനയെന്ന് വരെ ആരോപിച്ചവരുണ്ട് ഇക്കൂട്ടത്തില്‍. അതേസമയം പലരും ഇവരുടെ മതത്തിനെ സൂചിപ്പിച്ചുള്ള കമന്റുകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

എങ്ങനെ യോഗ ചെയ്യണം

എങ്ങനെ യോഗ ചെയ്യണം

യോഗ ടെറ്റായിട്ടുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ച് ചെയ്യാനാവില്ലെന്നതാണ് വാസ്തവം. അതായത് മതമൗലിക വാദികള്‍ പറയുന്നത് പോലെ ഹിജാബോ ബുര്‍ഖയോ യോഗ ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. സാരി പോലും ഉപയോഗിക്കാനാവില്ല എന്നതാണ് വാസ്തവം. അപ്പോള്‍ പിന്നെ ഹിനയെ ആക്രമിക്കുന്നതിലുള്ള ഔചിത്യം മനസിലാവുന്നില്ല. യഥാര്‍ത്ഥത്തില്‍ അവരുടെ ശരീരത്തെ കാമത്തോടെ നോക്കുന്ന ഒരാള്‍ക്കുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരം ആളുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടി ചെയ്തിരിക്കുന്നത് മാതൃകായാക്കാവുന്ന കാര്യമാണ്. അത് മറന്ന് കൊണ്ടാണ് ഇവര്‍ ആക്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+