ഹിമാചലില്‍ പ്രതിസന്ധി: വിട്ടുകൊടുക്കാതെ നേതാക്കള്‍, മന്ത്രിസഭാ രൂപീകരണം നടത്താനാവാതെ കോണ്‍ഗ്രസ്
ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച് അധികാരത്തിലേറിയിട്ട് ആഴ്ച ഒന്ന് പിന്നിട്ടെങ്കിലും മന്ത്രിസഭാ രൂപീകരണം ഇതുവരെ സാധ്യമായില്ല. സുഖ്‌വീന്ദർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതിലൂടെ ഉന്നത സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം വേഗത്തില്‍ പരിഹരിക്കാന്‍ പാർട്ടിക്ക് സാധിച്ചെങ്കിലും മന്ത്രിസഭാ രൂപീകരണത്തില്‍ വലിയ പ്രതിസന്ധിയാണ് ബി ജെ പി സംസ്ഥാനത്ത് നേരിടുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വകുപ്പുകള്‍ വിഭജിച്ച് നല്‍കുമ്പോള്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ക്കായി നേതാക്കള്‍ തമ്മില്‍ വടംവലി നടക്കുന്ന ഒരു സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് നിയമസഭാംഗങ്ങൾ ഷിംലയിൽ യോഗം ചേരുന്നതിന് മുമ്പ് പാർട്ടിയുടെ സംസ്ഥാന ഘടകത്തിലെ വിള്ളലുകള്‍ വ്യക്തമായിരുന്നു. ഹിമാചൽ പ്രദേശിൽ പതിറ്റാണ്ടുകളായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയ പരേതനായ വീർഭദ്ര സിങ്ങിന്റെ വിധവ പ്രതിഭ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ ആഗ്രഹം പരസ്യമായി അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.

എ ഐ സി സി സുഖ് വീന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോള്‍ പ്രതിഭ സിംഗ് അനുകൂലികള്‍ അവർക്ക് അനുകൂലമായി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്. എന്നാല്‍ പാർട്ടിയുടെ വിവിധ യൂണിറ്റുകളെ നയിച്ച് പതിറ്റാണ്ടുകളുടെ പരിചയമുള്ള സുഖു തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ എന്നതില്‍ ഭൂരിപക്ഷം എം എല്‍ എമാരു ഉറച്ച് നില്‍ക്കുകയായിരുന്നു.

വെല്ലുവിളിള്‍ നേരിട്ടുകൊണ്ട് മുഖ്യമന്ത്രിയായി എന്നതിനാല്‍ തന്നെ സംഘടനാ തലത്തിലും ഭരണതലത്തിലും അദ്ദേഹത്തിന് മുന്നിലുള്ള ചുമതലകൾ ഭയപ്പെടുത്തുന്നതാണ്. ഇതോടൊപ്പം തന്നെ ഒരു നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് പരീക്ഷിക്കപ്പെടുന്ന അവസരം കൂടിയാണ് ഇത്. വലിയ സാമ്പത്തിക ശേഷിയില്ലാത്ത മലയോര സംസ്ഥാനത്ത് പാർട്ടി നൽകിയ ജനപ്രിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനൊപ്പം വിഭാഗീയത നിറഞ്ഞ പാർട്ടിയിലെ എല്ലാ അംഗങ്ങളുടേയും പിന്തുണ മുഖ്യമന്ത്രി ഉറപ്പാക്കുകയും വേണം.
Christmas gift; ക്രിസ്മസ് സമ്മാനം കൊടുക്കേണ്ടേത് സ്ത്രീകള്‍ക്കാണോ; എങ്കില്‍ ഇക്കാര്യം മറക്കരുത്

18 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ധനസഹായം, വീടുകൾക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വിപണിയുമായി ബന്ധപ്പെട്ട ദേശീയ പെൻഷനുപകരം സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്നിവയാണ് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങൾ. നിലവില്‍ തന്നെ 2022 മാർച്ച് വരെ 63,000 കോടി രൂപയിലധികം കടബാധ്യതയിലാണ് ഹിമാചൽ പ്രദേശ് സംസ്ഥാനം.

മുഖ്യമന്ത്രി ഉൾപ്പെടെ ഹിമാചൽ പ്രദേശിൽ പരമാവധി 12 മന്ത്രിമാരാകാം എന്നതാണ് ചട്ടം. കോൺഗ്രസിനുള്ളിൽ "എല്ലാം ശരിയല്ല" എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷമായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുതിയ സർക്കാരിനെതിരെ തുടക്കത്തില്‍ തന്നെ അക്രമം ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്ന സമയത്ത് സംഘർഷം ഉണ്ടായിരുന്നുവെന്ന് അംഗീകരിച്ചെങ്കിലും നിലവിലെ മുഖ്യമന്ത്രി ഈ ആരോപണങ്ങൾ തള്ളിക്കളയുകയാണ്.

ഹിമാചൽ പ്രദേശിലെ വിജയം 2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിന് ആത്മവീര്യം പകരുന്നതാണ്. എന്നിരുന്നാലും, അതിന്റെ വാഗ്ദാനങ്ങൾ പാലിക്കാൻ അത് വലിയ സമ്മർദ്ദം നേരിടുന്നു. മന്ത്രിസഭാ രൂപീകരണത്തിലെ കാലതാമസം പലപ്പോഴും പ്രതിപക്ഷം ഉറ്റുനോക്കുകയും പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇനിയും മന്ത്രിസഭാ രൂപീകരണം നീണ്ടുപോയാല്‍ അത് കോണ്‍ഗ്രസിന് മുന്നില്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കും.












Click it and Unblock the Notifications