ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ, ഭീമമായ തുകയും കണ്ടെത്തി
അഭിഷേക് ദുബൈ, അമിത് സിങ്, നിവാരണ്‍പ്രസാദ് മഹതോ എന്നിവരാണ് അറസ്റ്റിലായത്
ന്യൂഡൽഹി: ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ജാർഖണ്ഡ് പൊലീസ് റാഞ്ചിയിൽ നിന്നും അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് ഭീമമായ തുകയും കണ്ടെത്തി. ജാർഖണ്ഡ് സ്‌പെഷ്യൽ ബ്രാഞ്ചാണ് റാഞ്ചിയിലെ ഹോട്ടലിൽ നിന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍
അഭിഷേക് ദുബൈ, അമിത് സിങ്, നിവാരണ്‍പ്രസാദ് മഹതോ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. പിടിയിലായ രണ്ടുപേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരാള്‍ മദ്യവില്‍പനക്കാരനുമാണെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ നിന്ന് പിടിച്ചെടുത്ത തുകയെത്രയാണെന്ന കാര്യവും വെളിപ്പെടുത്തിയിട്ടില്ല.
ജെഎംഎം-ആർജെഡി-കോൺഗ്രസ് സഖ്യമാണ് ജാർഖണ്ഡിൽ ഭരണം നടത്തുന്നത്. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോൾ അറസ്റ്റിലായവർ ചില കോൺഗ്രസ് എംഎൽഎമാരുമായി ബന്ധപ്പെട്ടതായാണ് വിവരം. ഗൂഢാലോചനയ്ക്ക് പിന്നിൽ ബിജെപിയാണെന്ന് ജെഎംഎം ആരംഭിച്ചു.
2019-ലെ ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റില്‍ 47 ഇടത്താണ് ജെ.എം.എം.-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. സഖ്യം വിജയിച്ചത്. ബി.ജെ.പിക്കും മറ്റുള്ളവര്‍ക്കുമായി 25 എം.എല്‍.എമാരാണുള്ളത്. കര്‍ണാടക, മധ്യപ്രദേശ് മോഡല്‍ ജാര്‍ഖണ്ഡിലും ബിജെപി പരീക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ഞങ്ങള്‍ അവരെ അതിന് അനുവദിക്കില്ലെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ജനറല്‍ സെക്രട്ടറി സുപ്രിയ ഭട്ടാചാര്യ പറഞ്ഞു.
അതീവ സുന്ദരിയായി നടി ഭാവന; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications